കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് പൊലീസ് ആസ്ഥാനം മലയാളി വിലയ്ക്ക് വാങ്ങുന്നു, ഇടിച്ച് നിരത്താന്‍

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് പൊലീസിന്റെ ആസ്ഥാനമായിരുന്ന ന്യൂ സ്‌കോട്ട്‌ലന്റ് യാര്‍ഡ് മന്ദിരം മലയാളി വിലയ്ക്ക് വാങ്ങാനൊരുങ്ങുന്നു. പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയാണ് സ്‌കോട്ട്‌ലാന്റ് യാര്‍ഡ് വിലയ്ക്ക് വാങ്ങാനൊരുങ്ങുന്നത്.

ഡിസംബറില്‍ അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് 370 മില്യണ്‍ പൗണ്ട് (3375 കോടി രൂപ) നല്‍കി സ്‌കോട്ട്‌ലാന്റ് യാര്‍ഡ് വാങ്ങിയിരുന്നു. ഈ തുകയെക്കാല്‍ പത്ത് കോടി പൗണ്ട് (910 കോടി ) അധികം നല്ഡകിയാണ് ലുലു ഗ്രൂപ്പ് ന്യൂ സ്‌കോട്ട് ലാന്‍റ് യാര്‍ഡ് സ്വന്തമാക്കുന്നത്. 1829 മുതല്‍ 1890വരെ ബ്രിട്ടീഷ് പൊലീസിന്റെ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മന്ദിരമാണ് ലുലു ഗ്രൂപ്പ് വാങ്ങുന്നത്.

MA Yousafali

കെട്ടിടം പൊളിച്ച് അപ്പാര്‍ട്ട്‌മെന്റുകളും ഹോട്ടലുകളും പണിയുകയാണ് യൂസഫലിയുടെ ലക്ഷ്യം. ടെന്‍ ബ്രോഡ്വേയില്‍ 1.7 ഏക്കര്‍ സ്ഥലത്താണ് പൊലീസ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കെട്ടിടം വാങ്ങാന്‍ ആളെത്തിയിരുന്നു. നറുക്ക് വീണതാകട്ടേ അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിനും. നഗരത്തിലെ കണ്ണായ സ്ഥലങ്ങളൊക്കെ കാണാന്‍ ഈ കെട്ടിടത്തില്‍ നിന്ന് പറ്റും. സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് മന്ദിരം വാങ്ങുന്നിതിനെപ്പറ്റി ലുലുവില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

English summary
Lulu Group front-runner to buy original Scotland Yard premises in London
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X