കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍ മാത്രമല്ല, മരുന്നുകളും ഓണ്‍ലൈന്‍ വിപണിയിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മൊബൈല്‍ ഫോണും ലാപ് ടോപ്പും ഫര്‍ണീച്ചറും ആഭരണങ്ങളും മാത്രമല്ല, മരുന്നുകളും അധികം വൈകാതെ ഓണ്‍ലൈനില്‍ നിന്ന് വാങ്ങാം. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ ഇതിനുള്ള പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.

ഓണ്‍ലൈന്‍ വ്യാപാരത്തിലെ ഭീമന്‍മാരായ ആമസോണും ഫ്‌ലിപ്കാര്‍ട്ടും അടക്കമുളളവരാണ് മരുന്ന് വ്യാപാരത്തിലേക്കും കടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

പണ്ടൊക്കെ മരുന്നുവില എന്ന് പറഞ്ഞാല്‍ എല്ലായിടത്തും ഒരു പോലെ ആയിരുന്നു. ഇപ്പോള്‍ മേഖലയിലെ മത്സരം കൂടിയപ്പോള്‍ പലരും ഡിസ്‌കൗണ്ട് വിലക്ക് മരുന്നുകള്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ അതിനെയെല്ലാം കവച്ചുവക്കുന്ന വിലക്കുറവുമായിട്ടായിരിക്കും ഓണ്‍ലൈന്‍ വില്‍പ തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്.

35 ശതമാനം മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ മരുന്ന് വില്‍ക്കുമെന്നാണ് വാര്‍ത്ത. ഓണ്‍ലൈന്‍ വില്‍പനയാകുമ്പോള്‍ മരുന്ന് കമ്പനികള്‍ക്ക് മറ്റ് ചിലവുകള്‍ കുറയും. കുറഞ്ഞ വിലക്ക് മരുന്നുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനും കഴിയും.

ജീവിതചര്യാ രോഗങ്ങള്‍ക്കുള്ള മരുന്നുകളാകും ഓണ്‍ലൈന്‍ വിപണിയില്‍ കൂടുതല്‍ ഉണ്ടാവുക എന്നാണ് വിവരം. അടിയന്തര ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പന സാധ്യവും അല്ല.

Flipkart

ഉപഭോക്താക്കള്‍ക്ക് ഒരു പരിധിവരെ ഗുണകരമാകുമെങ്കിലും മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പന ഏറെ പ്രശ്‌നങ്ങളുണ്ടാക്കും എന്നും വിലയിരുത്തപ്പെടുന്നുണ്ട്. മരുന്നുകളുടെ ഗുണനിലവാരം തന്നെയാണ് പ്രധാന പ്രശ്‌നം. നേര്‍ക്കുനേര്‍ വില്‍പനയല്ലാത്തതിനാല്‍ പരാതികള്‍ ബോധിപ്പിക്കാനുള്ള ബുദ്ധിമുട്ടുകളും പ്രശ്‌നമാകും. നിരുതി ഇനത്തില്‍ സര്‍ക്കാരിന് വന്‍ നഷ്ടവും സംഭവിക്കും.

English summary
Medicines to be sold online soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X