കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു മെട്രോ വൈകും, പ്രതിദിന നഷ്ടം 2.3 കോടി

Google Oneindia Malayalam News

ബെംഗളൂരു: ഈ വര്‍ഷം സെപ്തംബര്‍ 15ഓടു കൂടി നമ്മ മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ നിലവിലുള്ള സ്ഥിതി പരിശോധിക്കുമ്പോള്‍ അടുത്ത വര്‍ഷം പോലും ഇതു യാഥാര്‍ത്ഥ്യമാകുമെന്ന് യാതൊരു ഉറപ്പും നല്‍കാനാവില്ലെന്നതാണ് സത്യം.

ഒന്നാം ഘട്ടം പൂര്‍ത്തിയാകാത്തത് സാമ്പത്തികമായും സര്‍ക്കാറിന് ഏറെ നഷ്ടം സമ്മാനിക്കും. ഒന്നാം ഘട്ടത്തിലെ 42 കിലോമീറ്റര്‍ പാതയ്ക്ക് വകയിരുത്തിയിരുന്നത് 11609 കോടി രൂപയായിരുന്നു. ഡിസംബര്‍ 2012ഓടു കൂടി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യത്തെ പ്രഖ്യാപനം. പണി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് തുക 13845 കോടി രൂപയായി ഉയര്‍ത്തി നല്‍കി. ഏകദേശം 2236 കോടി രൂപ അധികം. ചുരുക്കത്തില്‍ നേരം വൈകിയ ഓരോ ദിവസത്തിനും സര്‍ക്കാര്‍ 2.3 കോടി രൂപ വീതം നല്‍കി.

metro-train

ഈ നേരം വൈകലിന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷനൊ(ബിഎംആര്‍സിഎല്‍)പ്പം സംസ്ഥാന സര്‍ക്കാറും കുറ്റവാളികളാണ്. സമയത്തിന് ജോലി തീരുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബിഎംആര്‍സിഎല്ലിനു മുകളില്‍ സര്‍ക്കാര്‍ യാതൊരു വിധ സമ്മര്‍ദ്ദവും നടത്താത്തതാണ് തിരിച്ചടിയായത്. കോണ്‍ട്രാക്ടര്‍മാര്‍ അവരുടെ ഇഷ്ടം പോലെയാണ് ജോലി ചെയ്തിരുന്നത്. പലരും മെട്രോ ജോലി ആദ്യമായി ചെയ്യുകയായിരുന്നു. ചെയ്ത പല വര്‍ക്കുകളും വീണ്ടും ചെയ്യേണ്ട സാഹചര്യം വരെ ഉണ്ടായി.

പ്രൊജക്ട് വൈകിയാല്‍ അതിന്റെ അധിക ബാധ്യത എല്ലാവരും വഹിക്കേണ്ടതുണ്ട്. 500 കോടി മതിപ്പുവില കണക്കാക്കിയിരുന്ന സ്ഥലത്തിന് ഇപ്പോള്‍ 2100 കോടിയോളം രൂപയാണ് വില. അസംസ്‌കൃത സാധനങ്ങളുടെ വിലയിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇനി സെപ്തംബര്‍ 15ലെ സമയപരിധിയിലും പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാറിന് വന്‍ നഷ്ടമാണുണ്ടാവുക. ബിഎംആര്‍സിഎല്‍ അധികൃതരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണിതെന്നാണ് ചിലരുടെ വാദം.

English summary
Bengaluru Metro misses September 2015 deadline, delay costs BMRC Rs 2.3 crore a day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X