• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭരണ തുടര്‍ച്ചയ്ക്കായി കോടികളുടെ പദ്ധതികളുമായി മോദി സര്‍ക്കാരിന്റെ ബജറ്റ്; വൻ പദ്ധതികളെന്ന് സൂചന...

  • By Desk

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ലക്ഷം കോടി(14 ബില്ല്യണ്‍ ഡോളര്‍)യിലധികം ചെലവ് വരുന്ന വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബജറ്റില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് വോട്ട് നേടുകയെന്നതാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും പുതിയ തന്ത്രം.

മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ.... പിയൂഷ് ഗോയലില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം!!

എന്നാല്‍ മെയ് മാസത്തിന് ശേഷം അധികാരമേല്‍ക്കുന്ന സര്‍ക്കാരിന് അമിത ബാധ്യതയാകും പ്രഖ്യാപനമെന്നാണ് സൂചന. സാമ്പത്തിക ആരോഗ്യത്തിന്റെ പ്രധാന സൂചകമായ ബജറ്റ് കമ്മി കുറയ്ക്കാനും ഇതുവഴി പദ്ധതികള്‍ക്ക് കാലതാമസം വരുത്താനും സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. ഗ്രാമീണ ഇന്ത്യയിലെ വിളകളുടെ വിലക്കുറവും കൂടിയ ഉദ്പാദന ചെലവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. മോദിയുടെ പ്രഭാവത്തിനേറ്റ വന്‍ തിരിച്ചടിയായിരുന്നു ഇത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ മോദി സര്‍ക്കാര്‍ നിരവധി ചെറുകിട കച്ചവടക്കാര്‍ക്ക് ജിഎസ്ടിയില്‍ നികുതി ഇളവ് പ്രഖാപിച്ചിരുന്നു.

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്ക് മെച്ചമുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറാനും പലിശ രഹിത വായ്പകള്‍ അനുവദിക്കാനുമാണ് സര്‍ക്കാര്‍ പദ്ധതിയെങ്കിലും ഇതിലൊരു അന്തിമ തീരുമാനം എടുത്തിട്ടില്ല.

നികുതി ആനുകൂല്യങ്ങള്‍, ജോലി സംവരണം, പ്രാദേശികമായ ബിസിനസുകള്‍ക്ക് അനുകൂലമായ നയങ്ങള്‍ തുടങ്ങിയവയാണ് ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. മാര്‍ച്ചിലോ ഏപ്രിലിലോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടതുണ്ട്.

അല്ലാത്ത പക്ഷം വോട്ടെടുപ്പിനെ സ്വാധീനിക്കുന്ന നയങ്ങളിന്‍മേല്‍ കമ്മീഷന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വളര്‍ച്ചാ വര്‍ദ്ധനവ് വര്‍ധിപ്പിക്കാന്‍ വിപുലമായ ഒരു സാമ്പത്തിക നയമാണ് പ്രഖ്യാപിക്കുകയെന്ന് ബിജെപിയുടെ സാമ്പത്തികകാര്യ വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ റൂര്‍ക്കറിനെ പറഞ്ഞു.

201718 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 5.9 ലക്ഷം കോടി രൂപയായിരുന്നു, അതായത് മൊത്ത ആഭ്യന്തര് ഉദ്പാദനത്തിന്റെ 3.5 ശതമാനം. അതേസമയം, കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയെന്നതാണ് സര്‍ക്കാരിന്റെ പ്രധാന വെല്ലുവിളിലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Modi government's interim budget will be presented on February 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X