കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോണാർക്​ എയർലൈൻസ് പ്രവർത്തനം നിർത്തി; പണികിട്ടിയത് ഒരുലക്ഷം യാത്രക്കാര്‍ക്ക്

സാധാരണ സര്‍വീസുകളും ഹോളിഡേ സര്‍വീസുകളും നിര്‍ത്തിവയ്ക്കുന്നതായി ട്വിറ്ററിലൂടെയാണ് എയര്‍ലൈന്‍സ് അറിയിച്ചത്.

  • By Ankitha
Google Oneindia Malayalam News

ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബ്രിട്ടണിലെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇതേ തുടർന്ന് യാത്രയ്ക്കായി മൊണാര്‍ക്കിനെ ആശ്രയിച്ചിരുന്ന 1,10000 യാത്രക്കാര്‍ വിദേശത്ത് കുടുങ്ങി. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന 3ലക്ഷം ടിക്കറ്റുകളും എയര്‍ലൈന്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട് . സാധാരണ സര്‍വീസുകളും ഹോളിഡേ സര്‍വീസുകളും നിര്‍ത്തിവയ്ക്കുന്നതായി ട്വിറ്ററിലൂടെയാണ് എയര്‍ലൈന്‍സ് അറിയിച്ചത്.

ആദ്യം കുടുങ്ങിയത് അച്ഛൻ ഇപ്പോൾ മക്കളും; നവാസ് ഷെരീഫിന്റെ മക്കള്‍ക്കെതിരെ ജാമ്യമില്ല വാറണ്ട്, കാരണംആദ്യം കുടുങ്ങിയത് അച്ഛൻ ഇപ്പോൾ മക്കളും; നവാസ് ഷെരീഫിന്റെ മക്കള്‍ക്കെതിരെ ജാമ്യമില്ല വാറണ്ട്, കാരണം

മൊണാര്‍ക്ക് എയര്‍ലൈന്‍സിനെ ആശ്രയിച്ചിരുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാന്‍ 30 ലധികം വിമാനങ്ങള്‍ അയക്കാന്‍ സര്‍ക്കാര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെലവിലുണ്ടായ വര്‍ധനയും കമ്പനികള്‍ തമ്മിലുള്ള മത്സരവും കാരണം മൊണാര്‍ക്ക് ഗ്രൂപ്പ് കുറച്ചുകാലമായി നഷ്ടത്തിലായിരുന്നെന്ന് മൊണാര്‍ക്ക് എയര്‍ലൈന്‍ വക്താവ് ബ്ലെയര്‍ നിമ്മോ പറഞ്ഞു.

plane

മൊണാര്‍ക്ക് വിമാനം ബുക്ക് ചെയ്തിരുന്ന വിവിധയിടങ്ങളിലെ യാത്രക്കാരെ തിരിച്ചു കൊണ്ടുവരുന്നതിലൂടെ, സമാധാനകാലത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ ബ്രിട്ടണ്‍ നടത്തുന്നത്. തിരികെയെത്തിക്കുന്ന വിമാനയാത്രയ്ക്ക് ആളുകളില്‍നിന്ന് പണം ഈടാക്കില്ല. ബ്രിട്ടനിലെ അഞ്ചാമത്തെ വലിയ വിമാനക്കമ്പനിയാണ് മൊണാര്‍ക്ക്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

English summary
The UK’s biggest peacetime repatriation is under way after the collapse of Monarch Airlines, with 110,000 customers to be brought home on specially chartered planes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X