കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ കമ്പനികളിലും ആധാര്‍ നിര്‍ബന്ധം! വേരിഫിക്കേഷന് 15 മിനിറ്റ് മാത്രം, സമയം ലാഭിക്കാന്‍ നടപടി!!

നേരത്തെ ആഴ്ചകളോളം സമയമെടുത്ത് പൂര്‍ത്തിയാക്കിയിരുന്ന വേരിഫിക്കേഷന്‍ പ്രക്രിയ 15 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കമെന്നതാണ് മേന്മ

Google Oneindia Malayalam News

ബെംഗളൂരു: റിക്രൂട്ട് ചെയ്ത ജോലിക്കാരുടെ വേരിഫിക്കേഷന് ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്ന സ്വകാര്യ കമ്പനികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ജീവനക്കാരുടെ വേരിഫിക്കേഷന്‍ നടപടികള്‍ക്കുള്ള സമയം ലാഭിക്കുന്നതിന് വേണ്ടിയാണ് സ്വകാര്യ കമ്പനികള്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിലൊന്നായ ക്വസ് നാല് മാസം മുമ്പാണ് ജീവനക്കാരുടെ വേരിഫിക്കേഷന് വേണ്ടി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങിയത്. 30,000 ജീവനക്കാരാണ് ക്വസ്സിലുള്ളത്.

നേരത്തെ ആഴ്ചകളോളം സമയമെടുത്ത് പൂര്‍ത്തിയാക്കിയിരുന്ന വേരിഫിക്കേഷന്‍ പ്രക്രിയ 15 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കമെന്നതാണ് പ്രധാന മേന്മ. നേരത്തെ ജോലിക്കാരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്ന ക്വസ് ഏജന്‍സിയുടെ സഹായത്തോടെയാണ് ഈ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ റഫന്‍സിന്‍റെ അടിസ്ഥാനത്തിലാണ് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നത്.

 തിരിച്ചറിയാന്‍ ആധാര്‍

തിരിച്ചറിയാന്‍ ആധാര്‍

ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗി, റണ്ണര്‍, ഡസ്റ്റര്‍, ഗാര്‍ഡ് വെല്‍, ഹൗസ് ജോയ് തുടങ്ങിയ കമ്പനികളും ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ‍് ജോലി സംബന്ധിച്ച വേരിഫിക്കേഷന് ഉപയോഗിക്കുന്നത്. ജോലിയില്‍ പ്രവേശിക്കുന്നതിനായി വ്യാജ ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി എന്നിവ സമര്‍പ്പിക്കാനുള്ള സാധ്യതയും വ്യക്തിഗത വിവരങ്ങള്‍ തെറ്റായി സമര്‍പ്പിക്കാനുമുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് കമ്പനികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.

 വ്യാജന്മാരെ കണ്ടെത്താന്‍

വ്യാജന്മാരെ കണ്ടെത്താന്‍

ഒരേ കമ്പനിയില്‍ തന്നെ വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നതിന് വ്യാജ രേഖകള്‍ ഉപയോഗിക്കാനുള്ള സാധ്യതകളും കണക്കിലെടുത്താണ് നീക്കമെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു. 2016 സെപ്തംബറില്‍ ഇന്ത്യയില്‍ സേവനമാരംഭിച്ച റിലയന്‍സ് ജിയോയാണ് ടെലികോം രംഗത്ത് ആധാര്‍ വേരിഫിക്കേഷന് തുടക്കം കുറിച്ചത്.

 സാമൂഹിക സുരക്ഷാ പദ്ധതികള്‍

സാമൂഹിക സുരക്ഷാ പദ്ധതികള്‍


ഗ്യാസ് സബ്സ്സിഡി, സര്‍ക്കാരില്‍ നിന്നുള്ള സ്കോളര്‍ഷിപ്പ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നീ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇതിനായി ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനായി 2017 ഡിസംബര്‍ 31നാണ് അവസാന തിയ്യതിയായി നിശ്ചയിച്ചിട്ടുള്ളത്.35 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 135 സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കാണ് നിലവില്‍ ആധാര്‍ ബാധകമായിട്ടുള്ളത്. ഇതില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കുള്ള പാചകവാതകം, മണ്ണെണ്ണ, കീടനാശിനി, തൊഴിലുറപ്പ് പദ്ധതി എന്നിവയാണ്.

 തൊട്ടതിനും പിടിച്ചതിനും ആധാര്‍

തൊട്ടതിനും പിടിച്ചതിനും ആധാര്‍

സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങളായ പെൻഷൻ സ്‌കോളർഷിപ്പുകൾ പെൻഷൻ സ്‌കീമുകൾ, സർക്കാർ സ്‌കോളർഷിപ്പുകൾ, ഹൗസിങ്ങ് സബ്‌സിഡികൾ, ഭിന്നശേഷിയുള്ളവർക്കുള്ള ആനുകൂല്യങ്ങൾ, ദേശീയ തൊഴിൽ നൈപുണ്യ വികസന പദ്ധതി നൽകുന്ന ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ, എന്നിവക്കെല്ലാം ആധാർ കാർഡ് അനിവാര്യമാണ്.

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.

 ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍

ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍


സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍‍് നിര്‍ബന്ധമാക്കിയത്. ഉപഭോക്താക്കളെക്കുറിച്ചുള്ള കെവൈസി ഡാറ്റ രേഖകളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ധനകാര്യസ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തവരും ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഇത് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയില്ല. 2017 ഡിസംബര്‍ 31നുള്ളില്‍ ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ആധാര്‍- പാന്‍ ലിങ്കിംഗ്

ആധാര്‍- പാന്‍ ലിങ്കിംഗ്

ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആദായനികുതി നിയമഭേഗതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നികുതി ദായകര്‍ക്ക് ഈ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ തലവേദനയായത്. ആഗസ്റ്റ് 31 നുള്ളില്‍ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആദ്യം സിബിഡിടി നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. ഇക്കാലയളവിനുള്ളില്‍ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സിബിഡിടി മുന്നറിയിപ്പ് നല്‍കുന്നത്.

 ലൈസന്‍സിനും ആധാര്‍

ലൈസന്‍സിനും ആധാര്‍

ഒരേ പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് തടയുന്നതിനും ഗതാഗത- ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും, വ്യാജ ലൈസന്‍സ് ഉണ്ടാകുന്നത് തടയുന്നതിനും ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. ലൈസന്‍സ് അനുവദിക്കുന്നത് സംസ്ഥാനങ്ങളുടെ പരിധിയില്‍പ്പെടുന്നതിനാല്‍ കേന്ദ്രത്തിന്‍റെ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തുന്നുണ്ട്. ആധാര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് വ്യത്യസ്ത ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുന്ന പ്രവണതകള്‍ക്ക് അവസാനിപ്പിക്കാനാവും.

English summary
Employers are beginning to use Aadhaar to verify their potential employees, a move that could see the weeklong verification process reducing to less than 15 minutes, and hiring costs falling dramatically.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X