സിബിഐ റെയിഡിനു പിന്നാലെ എൻഡിടിവി ഓഹരികളിൽ ഇടിവ്!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: എൻഡിടിവി മേധാവി പ്രണോയ് റോയിയുടെ ദില്ലി വസതിയിൽ സിബിഐ റെയ്ഡിനു പിന്നിലെ എൻഡിടിവി ഓഹരികളിൽ വൻ ഇടവ്. 6.74 ശതമാനം ഇടവിൽ 58.10 ആയി കുറഞ്ഞു.ഐസിഐസിഐ ബാങ്കിന് 48 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് പ്രണോയ് റോയുടെ ദില്ലിയിലെ വസതിയിലുൾപ്പെടെ നാലിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയത്.
ഉച്ചയ്ക്ക 11.30 ഓടെ 4.33 ശതമാനം ഇടിവിൽ 59.60 ൽ വ്യാപാരം നടന്നത്.62.55 നാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ 11.30 അതു കുറഞ്ഞ് 58.10 രൂപയായിമാറി.

ndtv

കഴിഞ്ഞ സാമ്പത്തിക (വർഷം 2017 മാർച്ച്) ൽ 5.28 കോടി രൂപയായിരുന്നു എൻഡിടിവിയുടെ ലാഭം. കഴിഞ്ഞ വർഷം ഇതേ കലയളവിൽ കമ്പനിയുടെ ലാഭം 0.77 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റ വിൽപ്പന 159.35 കോടിയായി കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ 169.74 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്ത വരുമാനം.

കഴിഞ്ഞ വർഷം മുതൽ മെയ് 2 വരെ എൻഡിഡിവിയുടെ ഓഹരി വില 34 ശതമാനമായി ഇടിഞ്ഞ് 62.30 രൂപയിലെത്തിയിരുന്നു. ഇതെ കാലയളവിൽ ബിഎസ്ഇയിൽ സെൻസെക്സ് 16.50 ശതമാനമായി ഉയർന്നിരുന്നു

English summary
Shares of New Delhi Television (NDTV) slipped as much as 6.74 per cent and hit a fresh 52-week low of Rs 58.10 in morning trade on Monday after a PTI report said the Central Bureau of Investigation (CBI) has carried out searches at the residence of NDTVBSE -4.57 % founder Prannoy Roy in Delhi and in Dehradun for allegedly causing loss to a private bank.
Please Wait while comments are loading...