കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ഇന്ത്യയില്‍ നിങ്ങളെ കാത്തിരിക്കുന്നു മികച്ച അവസരങ്ങള്‍

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: നിങ്ങള്‍ ഒരു ഡിസൈനര്‍ ആണോ? നിങ്ങള്‍ ഡിസൈന്‍ ടെക്‌നോളജിയില്‍ കഴിവു തെളിയിച്ചിട്ടുണ്ടോ ? വെബ്‌സൈറ്റുകള്‍ രൂപകല്‍പന ചെയ്യാന്‍ നിങ്ങള്‍ മിടുക്കരാണെങ്കില്‍ വണ്‍ ഇന്ത്യയുമായി ബന്ധപ്പെടൂ. ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷാ പോര്‍ട്ടലായ വണ്‍ ഇന്ത്യ ഡോട്ട് കോമില്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.

oneindia

യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈനര്‍, എസ്ഇഒ സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലാണ് അവസരങ്ങളുള്ളത്. ബെംഗളൂരുവില്‍ ആയിരിക്കും നിയമനം

1.യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈനര്‍

യുഐ ഡിസൈന്‍ തയ്യാറാക്കുക, വ്യത്യസ്ത പേജ് ലേ ഔട്ടുകള്‍ക്കായുളള വിഷ്വല്‍ ഡിസൈനുകള്‍ തയ്യാറാക്കുക, വെബ്, ടാബ്ലറ്റ്, മൊബൈല്‍ എന്നിവയ്ക്കുള്ള ഡിസൈനുകള്‍ തയ്യാറാക്കുക തുടങ്ങിയവയായിരിക്കും ഉത്തരവാദിത്തങ്ങള്‍.

മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവൃത്തി പരിചയം വേണം. മേഖലയിലെ പ്രവൃത്തി പരിചയം വ്യക്തമാക്കുന്ന പോര്‍ട്ട് ഫോളിയോ തയ്യാറാക്കണം. അതിന്റെ ലിങ്ക് റെസ്യൂമിനൊപ്പം അയക്കണം. ഡിസൈന്‍, പ്രോട്ടോടൈപ്പിങ് ടൂളുകളില്‍ വൈദഗ്ധ്യം വേണം. എച്ച്ടിഎംഎല്‍, ജാവ സ്‌ക്രിപ്റ്റ്, സിഎസ്എസ് എന്നിവയിലെ അറിവ് അഭികാമ്യം. മികച്ച ആശയവിനിമയം സാധ്യമാകണം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത.

2.എസ്ഇഒ സ്‌പെഷ്യലിസ്റ്റ്

റാങ്കിങ് മെച്ചപ്പെടുത്തുന്നതിനുള്ള കണ്ടന്റ് സ്ട്രാറ്റജി, ലിങ്ക് ബില്‍ഡിങ്, കീവേര്‍ഡ് സ്ട്രാറ്റജി തുടങ്ങിയ മേഖലകള്‍ക്ക് നേതൃത്വം നല്‍കണം. കീവേര്‍ഡ് റിസര്‍ച്ചിനെ കുറിച്ച് മികച്ച അറിവുണ്ടാകണം. എസ്ഇഒ കോപ്പി റൈറ്റിങ്ങ് മനസ്സിലാക്കുകയും വിവിധ ഡിപാര്‍ട്ട്‌മെന്റുകളുമായും മറ്റ് ഇടപാടുകരുമായും ബന്ധം പുലര്‍ത്തുകയും വേണം. എസ്ഇഒയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇടപെടലുകള്‍ നടത്തണം.

ബിരുദാനന്തര ബിരുദമോ, ബിരുദമോ ആണ് യോഗ്യത. ഇ-കൊമേഴ്‌സോ അതുമായി ബന്ധപ്പെട്ടതോ ആയ മേഖലയില്‍ എസ്ഇഒയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. മികച്ച ആശയവിനിമയം സാധ്യമാകണം. സോഷ്യല്‍ മീഡിയയിലുള്ള പ്രാഗല്ഭ്യം അധിക യോഗ്യതയാണ്.

[email protected] / [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ റെസ്യൂം അയക്കുക.

വണ്‍ ഇന്ത്യയുടെ ക്ലൈന്റുകളില്‍ ഒന്നായ ഈസ്റ്റ് വില്ലേജ് ടെക്‌നോളജീസിലും സാങ്കേതികമേഖലയില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍ക്ക് അവസരങ്ങളുണ്ട്. ഇ-കോമേഴ്‌സ് മേഖലയിലെ പുതിയ സംരംഭത്തിലാണ് ഒഴിവുകള്‍. ചെന്നൈയില്‍ ആയിരിക്കും ജോലി സ്ഥലം.

1.ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍

റൂബി ഓണ്‍ റെയില്‍സില്‍ അനുഭവ പരിചയമുള്ളവര്‍ക്കാണ് ഈ ജോലി. എച്ച്ടിഎംഎല്‍5, സിഎസ്എസ് തുടങ്ങിയവയെ കുറിച്ച് മികച്ച അവഗാഹം വേണം. ജാവ സ്‌ക്രിപ്റ്റ്, ജെ ക്വയയറി എന്നിവയെ കുറിച്ച് ധാരണയുണ്ടാകണം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. 75,000 രൂപ വരെയാണ് മാസ ശമ്പളം

2.ഫ്രണ്ട് എന്‍ഡ് ഡെവലപ്പര്‍

എച്ച്ടിഎംഎല്‍5, സിഎസ്എസ് തുടങ്ങിയവയെ കുറിച്ച് മികച്ച അവഗാഹം വേണം. ജാവ സ്‌ക്രിപ്റ്റ്, ജെ ക്വയയറി എന്നിവയെ കുറിച്ച് ധാരണയുണ്ടാകണം. റൂബി ഓണ്‍ റെയില്‍സില്‍ ചുരുങ്ങിയതെങ്കിലും പ്രവൃത്തിപരിചയം അഭികാമ്യം. ഫ്രണ്ട് എന്‍ഡ് ഡെവലപ്പിങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. മാസ ശമ്പളം 30,000 രൂപ വരെ.

3.റൂബി ഓണ്‍ റെയില്‍സ് ഡെവലപ്പര്‍

റൂബി ഓണ്‍ റെയില്‍സ് ഡെവലപ്പിങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. സമ്പൂര്‍ണ റൂബി ഓണ്‍ റെയില്‍സ് അപ്ലിക്കേഷന്‍ തയ്യാറാക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ആത്മവിശ്വാസം വേണം. മാസ ശമ്പളം 45,000 രൂപ വരെ

റെസ്യൂം അയക്കേണ്ട വിലാസം: [email protected] / [email protected]

English summary
requirements for oneindia on Designer and SEO Specialist section
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X