ജനങ്ങള്‍ പരിഭ്രാന്തരാകണ്ട, ആധാര്‍ വിഷയത്തില്‍ ആദായനികുതി വകുപ്പ്, സത്യം ഇതാണ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജൂലൈ ഒന്നിന് ശേഷം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകില്ലെന്ന് ആദായനികുതി വകുപ്പ്. ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക വര്‍ധിച്ച സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ജൂണ്‍ 28ന് ആദായ നികുതി വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനമാണ് ജനങ്ങളില്‍ ഭീതി വിതച്ചിട്ടുള്ളത്.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ജൂലൈ ഒന്നിന് മുമ്പായിആധാര്‍ കാര്‍ഡ‍ുമായി ബന്ധിപ്പിക്കാത്തവരുടെ പാന്‍ കാര്‍ഡ‍ുകള്‍ അസാധുവാകില്ലെന്നും ഇതിനായി സര്‍ക്കാര്‍ ഒരു അവസാന തിയ്യതി നിശ്ചയിച്ചിട്ടില്ലെന്നും ആദായനികുതി വകുപ്പ് സുശീല്‍ ചന്ദ്രയെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

നടിയെ ആക്രമിച്ചതിന് പിന്നില്‍ പ്രമുഖ നടനല്ല...!! അതൊരു മാഡം..!!ഞെട്ടിക്കുന്ന വമ്പന്‍ ട്വിസ്റ്റ്..!!

aadhar

ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച സമയം ജൂണ്‍ 30ന് അവസാനിക്കുമെന്നതാണ് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുള്ളത്. ജൂലൈ ഒന്നിന് ശേഷം ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്നും കാണിച്ച് ജൂണ്‍ 28നാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിലുള്ള ഉത്തരവ് പ്രകാരം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും. എന്നാല്‍ ജൂലൈ ഒന്നിന് ശേഷം പുതിയ പാന്‍കാര്‍ഡ് എടുക്കുന്നവര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്.

ജൂലായ് ഒന്നിന് മുൻപ് പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശമെങ്കിലും ഇരു കാർഡുകളിലുമുള്ള അക്ഷരത്തെറ്റുകളും, പേരുകളിലെ വ്യത്യാസങ്ങളും കാരണം ഭൂരിഭാഗം പേർക്കും ഈ സമയത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പാൻ കാർഡും ആധാറും തമ്മിൽ ഓൺലൈനിലൂടെ ബന്ധിപ്പിക്കുന്നതിനായി ഇ ഫയലിംഗ് സംവിധാനവും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലും സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് പരാതികളുണ്ട്.

English summary
The income tax department has said permanent account numbers that are not linked to Aadhaar by July 1 will not be cancelled, stepping in to calm the panic caused by a notification issued on Wednesday.
Please Wait while comments are loading...