പെട്രോള്‍, ഡീസല്‍ വില കുറച്ചു..! പ്രതിദിന വിലമാറ്റം ഇന്ന് മുതല്‍..!സമരം പിന്‍വലിച്ചു...!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: ഇന്ധന വില ദിവസേനെ മാറുന്ന പരിഷ്‌ക്കാരത്തിന് ഇന്ന് മുതല്‍ തുടക്കം. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പെട്രോളിയം ഉത്പന്നങ്ങളുടെ അന്നത്തെ വില നിശ്ചയിക്കപ്പെടും. നേരത്തെ രണ്ടാഴ്ചയില്‍ ഒരിക്കലായിരുന്നു വില നിശ്ചയിക്കപ്പെട്ടിരുന്നത്. മാത്രമല്ല അര്‍ധരാത്രി ആയിരുന്നു വിലമാറ്റം നടപ്പില്‍ വരുന്നത്. പുതിയ പരിഷ്‌ക്കാരം നടപ്പിലാകുന്നതോടെ പ്രതിദിനം രാവിലെ വില നിശ്ചയിക്കപ്പെടും.

കേരളത്തിന് തലയുയര്‍ത്തി നില്‍ക്കാം...! കൊച്ചി മെട്രോ ചില്ലറക്കാരനല്ല...!! അതുക്കും മേലെ !

petrol

കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ വെറും 25 ശതമാനത്തില്‍ മാത്രമേ പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കാനുള്ള സംവിധാനമുള്ളൂ. ഉള്ളവയില്‍ തന്നെ സോഫ്‌റ്റ്വെയര്‍ പ്രശ്‌നങ്ങളുമുണ്ട്. പുതിയ പരിഷ്‌ക്കാരം ഈ മേഖലയില്‍ വന്‍ നഷ്ടമാണ് ഉണ്ടാക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം പ്രതിദിനം വില നിശ്ചയിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പമ്പുടമകള്‍ പ്രഖ്യാപിച്ച സമരം മാറ്റിവെച്ചു.

petrol

ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നില്‍..!! നികേഷിന്റെ റിപ്പോര്‍ട്ടറും സിപിഎം ചാനലും ഏഴയലത്തെങ്ങുമില്ല!

എണ്ണക്കമ്പനികളുടെ തീരുമാനം അനുസരിച്ച് ഇനി പ്രതിദിനം വില കുറയുകയോ കൂടുകയോ ചെയ്യാം എന്നതാണ് ഇനിയുള്ള അവസ്ഥ. അതിനിടെ രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോള്‍ വില ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയും ആണ് കുറച്ചത്. രാവിലെ നിലവില്‍ വന്ന നിരക്ക് നാളെ രാവിലെ 6 മണിക്ക് പുതുക്കി നിശ്ചയിക്കും. മൊബൈല്‍ ആപ്, എസ്എംഎസ്, വെബ്‌സൈറ്റ് എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് വില അറിയാന്‍ സൗകര്യമുണ്ട്.

English summary
Petrol, Diesel Prices Change Daily from Today
Please Wait while comments are loading...