കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ വന്നതിന് ശേഷം കൂടിയ വിലകള്‍... ഈ കണക്കുകൾ ആരേയും അമ്പരപ്പിക്കും; കുറയുമ്പോൾ കൂടുന്ന മായാജാലം

Google Oneindia Malayalam News

ദില്ലി: ഒരു ഉത്പന്നത്തിന്റെ അസംസ്‌കൃത വസ്തുക്കളാണ് അതിന്റെ വില നിര്‍ണയത്തിന്റെ അടിസ്ഥാന ഘടകം. അങ്ങനെ നോക്കുമ്പോള്‍ അസംസ്‌കൃത വസ്തുവിന്റെ വില കുറയുമ്പോള്‍ ഉത്പന്നത്തിന്റെ വിലയും സ്വാഭാവികമായി കുറയേണ്ടതാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ പെട്രോളിന്റേയും ഡീസലിന്റേയും കാര്യത്തില്‍ നടക്കുന്നത് നേരെ മറിച്ചാണ്.

ഇരുട്ടടി അവസാനിക്കുന്നില്ല; ഇന്നും ഇന്ധനവിലയില്‍ വര്‍ദ്ധന, കേരളത്തില്‍ സെഞ്ച്വറിയടിച്ച് ഡീസല്‍ഇരുട്ടടി അവസാനിക്കുന്നില്ല; ഇന്നും ഇന്ധനവിലയില്‍ വര്‍ദ്ധന, കേരളത്തില്‍ സെഞ്ച്വറിയടിച്ച് ഡീസല്‍

അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോഴും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുകയറിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ വലിയ തോതില്‍ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ ഭരണത്തിലുള്ളതും. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഉണ്ടായ ഇന്ധന വില വര്‍ദ്ധനയുടെ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്.

1

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്നത് 2014 ല്‍ ആയിരുന്നു. തുടര്‍ച്ചയായി രണ്ട് ടേം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചതിന് ശേഷമായിരുന്നു ഇത്. ഇന്ധന വില നിയന്ത്രണാധികാരം സര്‍ക്കാരില്‍ നിന്ന് മാറ്റിയത് യുപിഎ സര്‍ക്കാര്‍ ആയിരുന്നു. എന്തായാലും 2014 ല്‍അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില 108 ഡോളര്‍ ആയിരുന്നു.

റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

2

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 108 രൂപ ഉണ്ടായിരുന്ന അക്കാലത്ത് ഇന്ത്യയിലെ പെട്രോള്‍ ദില്ലിയില്‍ 71.41 രൂപ ആയിരുന്നു. അക്കാലത്ത് ഡീസല്‍ വില 48 നും 49 നും ഇടയില്‍ ആയിരുന്നു. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില 80 ഡോളര്‍ അടുപ്പിച്ചാണ്. ദില്ലിയില്‍ പെട്രോള്‍ വില 103.84 രൂപയും ഡീസല്‍ വില ലിറ്ററിന് 92.47 രൂപയും ആണ്. കേരളത്തില്‍ ഇടുക്കി ജില്ലയില്‍ ഡീസല്‍ വില 100 രൂപ കടക്കുകയും ചെയ്തിട്ടുണ്ട് ഇപ്പോള്‍. പെട്രോളിന്റേയും ഡീസലിന്റേയും അസംസ്‌കൃ വസ്തുവയാ ക്രൂഡ് ഓയിലിന്റെ വിലയില്‍ കുറവ് സംഭവിച്ചപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചത് ഇതാണ്.

3

2016 മെയ് 26 ന് ആണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. 2014 ജൂണ്‍ 1 ന് പെട്രോള്‍ വിലയില്‍ 10 പൈസയുടെ വര്‍ദ്ധനയുണ്ടായി. ജൂലായ് ഒന്നായപ്പോഴേക്കും രണ്ട് രൂപയില്‍ അധികം കൂടി അത് 73.60 രൂപയായി. ദില്ലിയിലെ കണക്ക് മാത്രമാണ് ഇവിടെ അടിസ്ഥാനമായി എടുക്കുന്നത്. മറ്റ് നഗരങ്ങളില്‍ ഇതിലും കൂടുതലായിരുന്നു പെട്രോള്‍, ഡീസല്‍ വിലകള്‍.

4

മോദി സര്‍ക്കാരിന്റെ ആദ്യ കാലങ്ങളില്‍ പെട്രോള്‍ വില കുതിച്ചുകയറുന്നത് ഒരു തുടര്‍ സംഭവും ഒന്നും ആയിരുന്നില്ല. 2014 ജൂലായ്ക്ക് ശേഷം പെട്രോള്‍ വില കുത്തനെ കുറയുന്ന കാഴ്ചയും രാജ്യം കണ്ടതാണ്. ഓഗസ്റ്റില്‍ വില 67.65 ആയി കുറഞ്ഞു. ഒക്ടോബറില്‍ ഇത് പിന്നേയും കുറഞ്ഞ് 66.24 ആയി. നവംബറില്‍ 63.33 രൂപയായും ഡിസംഹറില്‍ 61.33 രൂപയായും കുറഞ്ഞു. 2015 ഫെബ്രുവരില്‍ വില പിന്നേയും കുറഞ്ഞ് 56.49 രൂപയായിരുന്നു. ഒരുപക്ഷേ, ഇന്ന് ചിന്തിക്കാന്‍ പോലും ആകാത്തത്ര കുറവ്.

5

എന്നാല്‍ പിന്നീട് അത്തരത്തില്‍ ഒരു വിലക്കുറവ് പെട്രോളിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2016 മാര്‍ച്ച് മാസം വരെ പെട്രോള്‍ വില അറുപതില്‍ താഴെ നിന്നെങ്കിലും പിന്നീടങ്ങോട്ട് കൂടുകയായരുന്നു. 2017 ജനുവരില്‍ പെട്രോള്‍ വില വീണ്ടും എഴുപത് കടന്നു. 2017 സെപ്തംബര്‍ വരെ പെട്രോള്‍ വില ലിറ്ററിന് എഴുപതിനും അറുപതിനും ഇടയില്‍ തുടരുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയില്‍ വലിയ ഇടിവും സംഭവിച്ചിരുന്നു.

6

2017 നെ അവസാനം വരെ പെട്രോള്‍ വിലയിലെ വര്‍ദ്ധന അറുപതിനും എഴുപതിനും ഇടയില്‍ എന്ന നിലയില്‍ തന്നെ തുടന്നു. എന്നാല്‍ 2018 ല്‍ ഇത് തുടര്‍ച്ചയായി എഴുപത് കടന്നു. 2018 സെപ്തംബര്‍ 7 ന് ദില്ലിയിലെ പെട്രോള്‍ വില 79.99 രൂപയില്‍ എത്തി. മോദി ഭരണ കാലത്തിന്റെ ആദ്യ നാല് വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില ആയിരുന്നു അത്. അന്നേ ദിവസം കൊല്‍ക്കത്തയിലെ പെട്രോള്‍ വില 83.88 രൂപയും മുംബൈയിലേത് 87.39 രൂപയും ചെന്നൈയിലേത് 83.13 രൂപയും ആയിരുന്നു.

8

2018 ന്റെ അവസാനവും 2019 ന്റെ തുടക്കവും ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കാലമായിരുന്നു. ആ കാലഘട്ടത്തില്‍ പെട്രോള്‍, ഡീസല്‍ വിലയെ പിടിച്ചുനിര്‍ത്തിയത് തിരഞ്ഞെടുപ്പ് തന്നെ ആയിരുന്നു. എന്തായാലും തിരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധന വന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കവേ ആണ് കൊവിഡ് മഹാമാരിയുടെ വരവ്. 2020 മാര്‍ച്ച് 24 ന് ദേശവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വാഹനങ്ങള്‍ ഒന്നും പുറത്തിറങ്ങാത്ത സ്ഥിതിയായി.

7

കൊവിഡ് വ്യാപനം ആഗോളതലത്തില്‍ ഏറ്റവും രൂക്ഷമായി ബാധിച്ചത് അസംസ്‌കൃത എണ്ണ വിപണിയെ ആയിരുന്നു. ഡിമാന്‍ഡ് കുറഞ്ഞതോടെ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുകയും ചെയ്തു. ഇതിന്റെ പ്രതിഫലനം ചെറുതായെങ്കിലും ഇന്ത്യയില്‍ കണ്ടു. 2020 മെയ് മാസത്തില്‍ പെട്രോള്‍ വില ലിറ്ററിന് 66.31 രൂപ വരെ ആയി കുഞ്ഞിരുന്നു. എന്നാല്‍ ജൂണ്‍ മാസം മുതല്‍ വീണ്ടും വില കൂടാന്‍ തുടങ്ങി. 2021 മെയ് 21 ന് കേരളത്തിലെ പെട്രോള്‍ ലിറ്ററിന് 94 രൂപ കടന്നു. ഒറ്റ വര്‍ഷം കൊണ്ട് 20 രൂപയോളം ആണ് പെട്രോള്‍ വിലയില്‍ വര്‍ദ്ധനയുണ്ടായത്.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും
9

പെട്രോളിന് ഒരു ലിറ്ററിന് 100 രൂപ കടക്കുക എന്നത് അസംഭവ്യം എന്ന് കരുതിയിരുന്നവരാണ് ഇന്ത്യക്കാര്‍. ഇപ്പോഴിതാ ഡീസലിനും 100 രൂപ കടന്നിരിക്കുന്നു. പെട്രോളും ഡീസലും തമ്മിലുള്ള വ്യത്യാസം പോലും ചുരുങ്ങിച്ചുരുങ്ങി വരികയാണ്. യഥാര്‍ത്ഥത്തില്‍ പെട്രോളിന്റേയോ ഡീസലിന്റേയോ അടിസ്ഥാന വിലയില്‍ അല്ല ഈ വര്‍ദ്ധന എല്ലാം വന്നിരിക്കുന്നത്. അന്താരാഷ്ട്ര വിപണി വില അനുസരിച്ച് തന്നെയാണ് അടിസ്ഥാന വില കണക്കാക്കുന്നത്. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന നികുതികളാണ് വില താങ്ങാവുന്നതിന് അപ്പുറത്തേക്കെത്തിക്കുന്നത്. ഏറ്റവും അധിതം നികുതി ഈടാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്.

English summary
Petrol Price comparison after Narendra Modi Government took power in Center- from 2014 to 2021.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X