കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധാരണക്കാരന്റെ തലയ്ക്കടിച്ച് പെട്രോള്‍; ലിറ്ററിന് 80 രൂപ... മോദിയുടെ അച്ഛാ ദിന്‍ വന്നു!!!

  • By Desk
Google Oneindia Malayalam News

മുംബൈ: പെട്രോള്‍ വിലയില്‍ വന്‍ വര്‍ദ്ധന. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപ കവിഞ്ഞു. കേരളത്തിലും അധികം താമസിയാതെ വില എണ്‍പത് കടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത കാലത്ത് പെട്രോള്‍ വിലയില്‍ ഉണ്ടായ ഏറ്റവും വലിയ വര്‍ദ്ധനയാണിത്. മുമ്പും രാജ്യത്ത് പലയിടത്തും പെട്രോള്‍ വില 80 കവിഞ്ഞിട്ടുണ്ട്. 2014 ന് ശേഷം ആദ്യമായിട്ടാണ് പെട്രോള്‍ വില ഇപ്പോള്‍ 80 തൊടുന്നത്.

Petrol Price

എന്നാല്‍ 2014 നെ അപേക്ഷിച്ച് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇപ്പോഴും കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ എണ്ണവില ബാരലിന് 68 ഡോളര്‍ മാത്രമാണ്.

ഡീസല്‍ വിലയിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. മുംബൈയില്‍ ഡീസല്‍ വില ലിറ്ററിന് 67.10 രൂപയായി. ദില്ലിയില്‍ പെട്രോള്‍ വില ലിറ്ററിന് 72.23 രൂപയാണ് ഇപ്പോള്‍.

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കവേയാണ് ഇപ്പോഴത്തെ വിലവര്‍ദ്ധന. പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പരസ്പരം പഴിചാരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ആര് നികുതി കുറക്കും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ജിഎസ്ടിക്ക് കീഴില്‍ വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

English summary
Petrol prices in the city increased to Rs 80.06 a litre and diesel rose to Rs 66.04 a litre on Sunday.In case of petrol, price is increasing every day for the last three weeks and diesel prices continue to rise every day over the past two weeks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X