ജിഎസ്ടി: ലൈവ് സ്പോര്‍ട്സ് കാണുന്നവര്‍ക്ക് കിടിലന്‍ പണി, ഐപിഎല്‍ മത്സരങ്ങള്‍ക്ക് 28 ശതമാനം നികുതി!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ ലൈവായി കായിക മത്സരങ്ങള്‍ കാണുന്നവര്‍ക്ക് പണികിട്ടും. ജൂലൈ ഒന്നുമുതല്‍ സ്റ്റേഡിയങ്ങളില്‍ വച്ചുള്ള കായിക മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിന്‍റെ നികുതി 28 ശതമാനമായാണ് ഉയരുന്നത്. സ്പോര്‍ട്സിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോലുള്ള ക്ലബ്ബ് സംസ്കാരത്തിന് തിരിച്ചടിയാവുന്നതാണ് രാജ്യത്തെ ഏകീകൃത നികുതി സമ്പ്രദായം. വിനോദം, വലിയ തോതിലുള്ള പ്രൈസ് മണിയുള്ള കായിക ഇനങ്ങള്‍ക്കാണ് നികുതി ഏര്‍പ്പെടുത്തുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്, ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ എന്നിവ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിന് 18 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുക. എന്നാല്‍ 250 രൂപയ്ക്ക് താഴെ വിലയുള്ള ടിക്കറ്റുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ടിക്കറ്റ് നിരക്കിലുള്ള ടിക്കറ്റിന് സീറ്റിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സ്പോര്‍ട്സ് ഫെഡറേഷനുകള്‍ സംഘടിപ്പിക്കുന്ന എല്ലാത്തരം കായിക മത്സരങ്ങള്‍ക്കുമുള്ള നികുതി 28 ശതമാനമാക്കി നിജപ്പെടുത്തിയിരുന്നുവെങ്കിലും വ്യാഴാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് 18 ശതമാനമായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ബിസിസിഐയും മറ്റ് സ്പോര്‍ട്സ് ബോഡികളും സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്ക് 28 ശതമാനം നികുതിയാണ് ചുമത്തുക.

ജിഎസ്ടി മോദി സര്‍ക്കാരിന്റെ ചരിത്രനേട്ടമാകുമോ.? 2019ലെ തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും..?

 stedium-

നാഷണല്‍ സ്പോര്‍ട്സ് ഫെഡ‍റേഷനുകള്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ്, സ്കൂള്‍ ഫെഡ‍റേഷന്‍ ഓഫ് ഇന്ത്യ, പാരാലിമ്പിക് കമ്മറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഒളിമ്പിക്സ് എന്നിവയെയും സ്പോണ്‍സര്‍ ഷിപ്പ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഈടാക്കുന്നത് 28 ശതമാനമാണ്. എന്നാല്‍ മഹാരാഷട്ര പോലുള്ള സംസ്ഥാനങ്ങള്‍ വന്‍തോതിലാണ് ഇവയ്ക്ക് നികുതി ഈടാക്കുന്നത്. വിനോദ നികുതിയിനത്തില്‍ 45 ശതമാനമാണ് മഹാരാഷ്ട്ര ഈടാക്കുന്നത്. കര്‍ണ്ണാടകയില്‍ ഇത് 15 ശതമാനമാണ്. പ്രൊഫഷണല്‍ കോച്ചിംഗ് പ്രൈവറ്റഅ അക്കാദമികളുടെ നികുതി 18 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

English summary
Your next outing to a sports stadium to watch a game will burn a bigger hole in your pocket as tickets will attract up to 28% tax under the GST regime from July 1.
Please Wait while comments are loading...