കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലിശരഹിത വായ്പ തട്ടിപ്പെന്ന് റിസര്‍വ് ബാങ്ക്‌

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ബാങ്കുകള്‍ നല്‍കുന്ന പൂജ്യം ശതമാനം പലിശ പദ്ധതികള്‍ നിര്‍ത്തലാക്കണമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഗൃഹോപകരണങ്ങളും മറ്റും വാങ്ങുന്നതിനായാണ് ഇത്തരം വായ്പ്കള്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇത്തരം വായ്പകള്‍ നല്‍കുന്നതിലൂടെ ഉപഭോക്താവിന്റെ മേല്‍ അവര്‍പോലും അറിയാതെ പലിശ അടിച്ചേല്‍പ്പിയ്ക്കുകയും കബളിപ്പിയ്ക്കുകയുമാണ് ചെയ്യുന്നതെന്ന് മനസിലാക്കിയതിനെത്തുടര്‍ന്നാണ് വായ്പ നിര്‍ത്തലാക്കാന്‍ തീരുമാനിയ്ക്കുന്നതെന്ന് റിസര്‍വ്വ് ബാങ്ക് സെപ്റ്റംബര്‍ 25 ന് പുറത്തിറക്കിയ വിഞ്ജാപനത്തില്‍ പറയുന്നു.

Raghuram, Rajan

പലിശാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിയ്ക്കാത്തവയാണ് ഇത്തരം ലോണുകളെന്നും റിസര്‍വ്വ് ബാങ്ക്. എന്നാല്‍ ദീപാവലി ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ വരാനിരിയ്ക്കുന്ന സാഹചര്യത്തില്‍ ആര്‍ബിഐയുടെ ഈ നടപടി ഗൃഹോപകരണ വ്യാപാരികളെ ബാധിയ്ക്കും. കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് പൂജ്യം ശതമാനം വായ്പയിലൂടെ ഗൃഹോപകരണ വിപണികള്‍ നേടിയിരുന്നത്. വാണിജ്യ ബാങ്കുകളോട് ഇത്തരത്തിലുള്ള ചില ലോണുകള്‍ നിര്‍ത്തലാക്കുന്നതിനെപ്പറ്റി മുന്‍പേ ആര്‍ബിഐ അന്വേഷിച്ചിരുന്നു.

പൂജ്യം ശതമാനം പലിശ എന്ന പേരില്‍ ബാങ്കുകള്‍ വായ്പ നല്‍കുന്നുണ്ടെങ്കിലും പ്രോസസിംഗ് ഫീ ആയിട്ടും മറ്റും ഈ പണം ഉപഭോക്താക്കളില്‍ നിന്ന് തന്നെ മുതലെടുക്കാറുണ്ടെന്നും ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങുമ്പോള്‍ അധിക തുക ഈടാക്കരുതെന്നും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
In a move that is likely to dent retailers' festive season sales, the Reserve Bank of India has barred 'zero per cent interest' schemes offered by banks to credit card holders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X