കിടിലന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോയുടെ 149 രൂപ പ്ലാന്‍: ഡാറ്റയും കോളും!!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ടെലികോം രംഗത്തെ ഓഫര്‍ പോരാട്ടങ്ങള്‍ക്കിടെ പുതിയ ഓഫറുമായി റിലയന്‍സ് ജിയോ. 149 രൂപയുടെ പുതിയ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ടെലികോം വിപണിയിലേയ്ക്ക് റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ഓഹരി വിപണിയിൽ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ഭാരതി എയര്‍ടെല്ലും റിലയൻസ് ജിയോയും വോഡഫോണും വ്യത്യസ്ത ഓഫറുകളിലായി പ്രതിദിനം 1ജിബി ഡാറ്റയാണ് നൽകിവരുന്നത്.

റിലയന്‍സ് ജിയോയില്‍ നിന്ന് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടി എയര്‍ടെല്ലും വോഡഫോണും കഴിഞ്ഞ ദിവസം പുതിയ പ്രീ പെയ്ഡ്- പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. 499 രൂപയുടെ ഓഫറില്‍ 20 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റ‍ഡ് വോയ്സ് കോളുമാണ് എയര്‍ടെല്ലും വോഡഫോണും നല്‍കുന്നത്. പോസ്റ്റ് പെയ്ജ് ഉപയോക്താക്കള്‍ക്കായി വോഡഫോണിന്‍റെ റെഡിലൂടെ റെഡ് ട്രാവലര്‍, റെഡ് ഇന്‍ര്‍നാഷണല്‍, റെഡ് സിഗ്നേച്ചര്‍ എന്നീ പ്ലാനുകളാണ് ആരംഭിച്ചത്. വോഡ‍ഫോണ്‍ റെഡ് ട്രാവലര്‍ പ്ലാന്‍, റെഡ് ഇന്‍റര്‍നാഷണല്‍, റെഡ് സിഗ്നേച്ചര്‍ പ്ലാന്‍ എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് വോഡഫോണ്‍റെഡില്‍ കഴ‍ിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുള്ളത്

 149യ്ക്ക് അണ്‍ലിമിറ്റ‍് വോയ്സ് കോളും ഡാറ്റയും

149യ്ക്ക് അണ്‍ലിമിറ്റ‍് വോയ്സ് കോളും ഡാറ്റയും


28 ദിവസം നീണ്ടുനില്‍ക്കുന്ന റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനില്‍ 4.2ജിബി ഡാറ്റയാണ് ലഭിക്കുക. പ്രതിദിനം 0.15 ജിബി ഡാറ്റയാണ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. പ്രതിദിന ഡാറ്റാ ലിമിറ്റ് കഴിഞ്ഞാല്‍ ഇന്‍റര്‍നെറ്റ് സ്പീഡ് 64 കെബിപിഎസ്സായി കുറയും. ഉപയോക്താക്കള്‍ക്ക് എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്ടിഡി വോയ്സ് കോള്‍, റോമിംഗില്‍ 300 ലോക്കല്‍, എസ്ടിഡി വോയ്സ് കോള്‍, എസ്എംഎസ് എന്നിവയും ലഭിക്കും. റിലയന്‍സ് ജിയോയുടെ മൈജിയോ ആപ്പ്, ജിയോ സിനിമ, ജിയോ മ്യൂസിക് എന്നിവയും ഈ പ്ലാനില്‍ ഉപയോഗിക്കാന്‍ കഴിയും.

എയര്‍ടെല്ലില്‍ 149 രൂപയ്ക്ക്

എയര്‍ടെല്ലില്‍ 149 രൂപയ്ക്ക്

300 ജിബി ഡാറ്റ നല്‍കുന്നതാണ് എയര്‍ടെല്ലിന്‍റെ 149 രൂപയുടെ പ്ലാന്‍. 28 ദിവസത്തേയ്ക്ക് അണ്‍ലിമിറ്റ‍ഡ് ലോക്കല്‍- എസ്ടിഡി വോയ്കോള്‍ എന്നിവയും ഈ പ്ലാനില്‍ ലഭിക്കും. 4ജി ഹാന്‍ഡ് സെറ്റ് ഉപയോദിക്കുന്നവര്‍ക്ക് 300 ജിബി ഡാറ്റയും അല്ലാത്തവര്‍ക്ക് ഈ പ്ലാനില്‍ 50 എംബി ഡാറ്റയുമാണ് ലഭിക്കുക. എയര്‍ടെല്ലിന്‍റെ 199 രൂപയുടെ ഓഫറില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി കോളുകള്‍ക്കൊപ്പം ഒരു ജിബി 3ജി/ 4ജി ഡാറ്റയുമാണ് ലഭിക്കുക.

വോഡഫോണില്‍ 149 രൂപ പ്ലാന്‍

വോഡഫോണില്‍ 149 രൂപ പ്ലാന്‍


പ്രീപെയ്ഡ‍് ഉപയോക്താക്കള്‍ക്ക് 1ജിബി 3ജി/ 4ജി ഡാറ്റ നല്‍കുന്നതാണ് വോഡഫോണിന്‍റെ 199 രൂപയുടെ ഓഫര്‍. 28 ദിവസമാണ് ഓഫറിന്‍റെ കാലാവധി. 199 രൂപയുടെ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ഓഫര്‍ കാലയളവിനുള്ളില്‍ ഏഴ് ദിവസത്തേയ്ക്ക് 1000 ലോക്കല്‍- എസ്ടിഡി കോളുകളും ലഭിക്കും. ഇതിന് ശേഷം ഒരു മിനിറ്റിന് 30 പൈസ വീതം ഈടാക്കും. ഏഴ് ദിവസത്തിന് ശേഷം 250 മിനിറ്റ് വോയ്സ് കേളാണ് ലഭിക്കുക. കൂടുതല്‍ നമ്പറുകളിലേയ്ക്ക് വിളിക്കാന്‍ ശ്രമിച്ചാല്‍ ഓരോ മിനിറ്റിന് 30 പൈസ വീതം ഈടാക്കും. ഇന്ത്യയില്‍ പ്രതിദിനം 1ജിബി ഡാറ്റ വീതം ലഭിക്കുന്ന പ്ലാനുകള്‍ പരിശോധിക്കാം.

 പ്രതിദിനം 1 ജിബി മുതൽ

പ്രതിദിനം 1 ജിബി മുതൽ

349 രൂപയുടെ പ്രീപെയ്ഡ്റീചാർജിൽ 1.5ജി ബി ഡാറ്റയാണ് എയർടെൽ നല്‍കിവരുന്നത്. റിലയന്‍സ് ജിയോ 500 രൂപയ്ക്ക് മുകളിലുള്ള റീചാർജിലാണ് പ്രതിദിനം 2ജിബി ഡാറ്റയാണ് ജിയോ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. എയർടെല്ലിന്റെ 349 രൂപ റീചാർജ് എയർടെല്ലിന്റെ 349 രൂപയുടെ ഓഫറിൽ അൺലിമിറ്റ‍ഡ് ലോക്കൽ- വോയ്സ് കോളും റോമിംഗ് കോളും ലഭിക്കും.ഇതിന് പുറമേ പ്രതിദിനം 1.5 ജിബി ഡാറ്റയുമാണ് എയർടെൽ ഉപയോക്താക്കൾക്ക് ലഭിക്കുക. 28 ദിവസത്തേയ്ക്കുള്ള ഓഫറിൽ പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. എയർടെൽ വെബ്സൈറ്റിലാണ് ഓഫർ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. എയർടെല്ലിന്‍റെ 448 രൂപയുടെ പ്ലാനിൽ പ്രതിദിനം ഒരു ജിബി 3ജി, 4ജി ഡാറ്റയാണ് ലഭിക്കുക. അൺലിമിറ്റഡ് ലോക്കല്‍ എസ്ടിഡി, റോമിംഗ് കോളുകളും പ്രതിദിനം 100 എസ്എംഎസുമാണ് ഈ ഓഫറിനൊപ്പം ലഭിക്കുക. 70 ദിവസമാണ് ഓഫർ കാലാവധി.

റിലയന്‍സ് ജിയോയിലും എയര്‍ടെല്ലിലും കിടിലന്‍ ഓഫർ

റിലയന്‍സ് ജിയോയിലും എയര്‍ടെല്ലിലും കിടിലന്‍ ഓഫർ

399 രൂപയുടെ ഓഫറിലാണ് റിലയന്‍സ് ജിയോ ലോക്കൽ, എസ്‍ടിഡി, റോമിംഗ് കോളുകൾക്കൊപ്പം ഡാറ്റ ഓഫറുകളം നല്‍കുന്നത്. 309 രൂപ, 399 രൂപ നിരക്കുകളിലായി പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന ഓഫറുകളും റിലയന്‍സ് ജിയോയിലുണ്ട്. 400 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജ് ചെയ്യുന്നവർക്ക് വോയ്സ് കോളിനോ എസ്എംസിനോ അധിക ചാർജ് നൽകേണ്ടതില്ല. 399 രൂപയുടെ എയർടെല്ലിൻറെ സ്പെഷ്യൽ ഓഫറിൽ പ്രതിദിനം ഒരു ജിബി 4 ജി ഡ‍ാറ്റയും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി വോയ്സ് കോളുകളും റോമിംഗ് കോളുകളുമാണ് ലഭിക്കുക. 35 ദിവസമാണ് ഓഫർ കാലാവധി.

 പ്രതിദിനം 1 ജിബി

പ്രതിദിനം 1 ജിബി

49 ദിവസത്തെ കാലാവധിയുള്ള 309രൂപയുടെ ഓഫറിൽ പ്രതിദിനം ഒരുജിബി 4ജി ഹൈസ്പീഡ് ഡാറ്റയാണ് ലഭിക്കുക. ഹൈസ്പീ‍ഡ് പരിധി കഴിഞ്ഞാലും ഉപയോക്താക്കൾക്ക് ഡാറ്റ ഉപയോഗിക്കാൻ കഴിയുമെന്നും റിലയൻസ് ജിയോ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നുണ്ട്.
399 രൂപയുടെ റിലയൻസ് ജിയോയുടെ ഓഫറിൽ 70 ദിവസത്തേയ്ക്ക് 70 ജിബി 4ജി ഡാറ്റയാണ് ലഭിക്കുക. പ്രതിദിനം ഹൈസ്പീഡ് 1ജിബി ഡാറ്റ 64 കെൂബിപിഎസ് സ്പീഡിലാണ് ലഭിക്കുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Reliance Jio, at Rs 149 offers much more (4.2GB in total) for the same validity period of 28 days. The daily limit or Fair Usage Policy (FUP) is 0.15GB. Post exhaustion of daily data limit, speeds will be reduced to 64 Kbps.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്