Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില്ലറ സ്വര്‍ണ വ്യാപാരികളുടെ വരുമാനം കുതിച്ചുയരും; പുതിയ പഠന റിപ്പോര്‍ട്ട്

സംഘടിത സ്വര്‍ണ്ണാഭരണ ചില്ലറ വ്യാപാരികള്‍ക്ക് സന്തോഷ വാര്‍ത്ത. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഇറക്കുമതി തീരുവ കുത്തനെ കുറച്ചതിനെത്തുടര്‍ന്ന് സംഘടിത സ്വര്‍ണ്ണാഭരണ ചില്ലറ വ്യാപാരികളുടെ വരുമാനം 500 - 600 ബേസിസ് പോയിന്റ് വര്‍ധിച്ചേക്കും. ഇതോടെ വരുമാനത്തില്‍ 22 - 25 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത് എന്ന് ക്രിസില്‍ റേറ്റിംഗ്‌സിന്റെ പഠനത്തില്‍ പറയുന്നു.

നേരത്തെ വരുമാനം ഏകദേശം 17 - 19% വരെ ഉയരുമെന്നായിരുന്നു പ്രവചനം. ചില്ലറവില്‍പ്പന സ്വര്‍ണ വില ആജീവനാന്ത ഉയര്‍ന്ന നിരക്കില്‍ നിന്ന് താഴേക്ക് പോയപ്പോഴും അളവ് കൂടി തന്നെയിരുന്നതാണ് വളര്‍ച്ചയ്ക്ക് കാരണം എന്നാണ് ക്രിസില്‍ പറയുന്നത്. പെട്ടെന്നുള്ള വിലയിടിവ് നിലവിലുള്ള സ്റ്റോക്കില്‍ ചില ഇന്‍വെന്ററി നഷ്ടത്തിലേക്ക് നയിച്ചേക്കാം. എന്നാലും മെച്ചപ്പെട്ട ഡിമാന്‍ഡ് മാര്‍ക്കറ്റിംഗ്, പ്രൊമോഷണല്‍ കാമ്പെയ്നുകള്‍ എന്നിവയ്ക്കുള്ള ചെലവ് പരിമിതപ്പെടുത്തുന്നത് ആഘാതം ഭാഗികമായി ലഘൂകരിക്കും.

Gold Price

ഗണ്യമായ സ്റ്റോര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ആസൂത്രണം ചെയ്തിട്ടും കുറഞ്ഞ വില കാരണം ഇന്‍വെന്ററി കുറയുന്നത് പ്രവര്‍ത്തന മൂലധന നേട്ടങ്ങള്‍ കൊണ്ടുവരും എന്നും ക്രെഡിറ്റ് പ്രൊഫൈലുകള്‍ സ്ഥിരമായി തുടരും എന്നും ക്രിസില്‍ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. ലാഭ ക്ഷമത കുറവായിരിക്കുമെങ്കിലും റീട്ടെയിലര്‍മാരുടെ പണമൊഴുക്ക് ഉയര്‍ന്ന വരുമാനത്തോടെ മെച്ചപ്പെടുകയും, സ്റ്റോര്‍ വിപുലീകരിക്കാന്‍ സഹായിക്കുകയും ചെയ്യും.

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 9 ശതമാനമായി കുറയ്ക്കുമെന്ന് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വര്‍ണ്ണ വില 10 ഗ്രാമിന് 72,600 രൂപയില്‍ നിന്ന് 69,100 രൂപയായി കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും വില ഉയര്‍ന്ന് 71,378 രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ഗണേശ ചതുര്‍ത്ഥി കാലത്ത് ജ്വല്ലറി വില്‍പ്പനയില്‍ 20% വര്‍ധനയുണ്ടായി എന്നാണ് ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ ദേശീയ വക്താവ് കുമാര്‍ ജെയിന്‍ പറയുന്നത്.

കഴിഞ്ഞ ഗണേശ ചതുര്‍ത്ഥിക്ക് 10 ഗ്രാമിന് 50,000 രൂപയായിരുന്നു വില. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വില 43 ശതമാനം കുതിച്ചുയര്‍ന്നു. വിവാഹ ആവശ്യത്തിനൊപ്പം, കഴിഞ്ഞ വര്‍ഷം ഉത്സവ സീസണില്‍ വിറ്റ 40 ടണ്ണിനെ അപേക്ഷിച്ച് ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന 75 ടണ്ണിലെത്തുമെന്ന് ജെയിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+