കോര്‍പ്പറേറ്റുകളുടെ കിട്ടാകടം ഒരു ലക്ഷം കോടി
മുംബൈ: കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടമായി ബാങ്കുകള്‍ എഴുതി തള്ളിയത് ഒരു ലക്ഷം കോടി രൂപയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകളുടെ വാര്‍ഷിക സമ്മേളനത്തിലാണ് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ കെസി ചക്രവര്‍ത്തി ബാങ്കുകള്‍ ഒരു ലക്ഷം കോടി രൂപ കിട്ടാകടമായി എഴുതി തള്ളിയ കാര്യം പറഞ്ഞത്. 2008 ല്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയപ്പോള്‍ ഉണ്ടായതിനെക്കാള്‍ കടുത്ത നഷ്ടമാണ് കോര്‍പ്പറേറ്റുകളുടെ കാര്‍ഷിക കടം എഴുതി തള്ളിയതിലൂടെ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2008 ല്‍ കാര്‍ഷിക കടമെഴുതി തള്ളിയതില്‍ സര്‍ക്കാരിന് 60,000 കോടി രൂപയാണ് നഷ്ടമായത്. കോര്‍പ്പറേറ്റുകളുടെ കിട്ടാകടം എഴുതി തള്ളിയതില്‍ മിക്കതും വന്‍തുകയുടെ വായ്പകളാണെന്നതും ശ്രദ്ധേയം. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടെ എഴുതി തള്ളിയ തുകയാണിത്. ഇതില്‍ ഏകദേശം 95 ശതമാനവും വന്‍തുകയുടെ ലോണുകളാണ്.

2007 മുതല്‍ 2013 വരെയുള്ള കാലയളവിനിടയില്‍ 4,94,836 കോടി രൂപയാണ് ബാങ്കുകള്‍ കിട്ടാകടമായി എഴുതി ചേര്‍ത്തത്. സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാ നിരക്ക് കുറയുന്നതുമാണ് കിട്ടാകടങ്ങളുടെ നിരക്ക്കൂടുന്നതിനുള്ള കാരണം.












Click it and Unblock the Notifications