ക്രിക്കറ്റ് കളത്തിലേ ഇല്ല, സച്ചിന്‍ വാരുന്നത് കോടികള്‍, സ്റ്റാര്‍ക്കിന്റെ പ്രതിഫലത്തെ മറികടന്നു
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിലെ ഇതിഹാസമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഏറ്റവും കൂടുതല്‍ റണ്‍സും അദ്ദേഹത്തിന്റെ പേരിലാണ്. എന്നാല്‍ എത്ര പേര്‍ക്കറിയാം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കിടിലനൊരു ബിസിനസുകാരനാണെന്ന്. ഐപിഎല്ലില്‍ ഇത്തവണ റെക്കോര്‍ഡ് പ്രതിഫലം മിച്ചല്‍ സ്റ്റാര്‍ക്കിനാണ്. 24 കോടിയില്‍ അധികമാണ് താരത്തിന് ലഭിക്കുന്നത്. എന്നാല്‍ ഈ തുകയില്‍ കൂടുതലാണ് ഒറ്റ ദിവസം കൊണ്ട് സച്ചിന്‍ ലാഭമായി നേടിയിരിക്കുന്നത്.
ആസാദ് എഞ്ചിനീയറിംഗില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നിക്ഷേപമുണ്ട്. ഇതിലൂടെ വ്യാഴാഴ്ച്ച താരം ലാഭമായി സ്വന്തമാക്കിയത് 26.5 കോടി രൂപയാണ്. ഇത് മിച്ചല്‍ സ്റ്റാര്‍ക്കിനേക്കാള്‍ മുകളിലാണ്. ആസാദ് എഞ്ചിനീയറിംഗ് പ്രതിരോധ ഉപകരണ നിര്‍മാണ കമ്പനിയാണ്. ഇന്നലെയാണ് ഓഹരി വിപണിയില്‍ ഈ കമ്പനി ഉള്‍പ്പെടുത്തിയത്. അതിലൂടെ വലിയ കുതിപ്പാണ് കമ്പനി നടത്തിയത്.

ഏഴിരട്ടിയായിട്ടാണ് സച്ചിന്റെ ഓഹരി മൂല്യം ഉയര്‍ന്നത്. 4.3 ലക്ഷം ഓഹരികളാണ് സച്ചിന്‍ ഈ കമ്പനിയില്‍ വാങ്ങിയിരുന്നത്. ശരാശരി ഒരു ഓഹരി 114.10 രൂപയ്ക്കാണ് താരം വാങ്ങിയത്. 2023 മാര്‍ച്ചിലായിരുന്നു ഈ നിക്ഷേപം ആരംഭിച്ചത്. ഡിസംബര്‍ 28ന് 720 രൂപ എന്ന നിരക്കിലാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നത്. കമ്പനിയില്‍ മൊത്തം അഞ്ച് കോടി രൂപയാണ് സച്ചിന്‍ നിക്ഷേപിച്ചത്.
ഇതില്‍ നിന്ന് 31.55 കോടിയായി സച്ചിന്റെ മൊത്തം മൂല്യം ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നിരിക്കുകയാണ്. ക്രിക്കറ്റ് കണക്കുകളേക്കാള്‍ അമ്പരപ്പിക്കുന്നതാണ് സച്ചിന്‍ നിക്ഷേപകങ്ങളിലെ നേട്ടങ്ങള്‍. സ്റ്റാര്‍ക്കിനെ 24.75 കോടിയെ കളത്തിന് പുറത്ത് നിന്നാണ് സച്ചിന്‍ പിന്നിലാക്കിയത്. അതേസമയം പ്രമുഖര്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ ഭാഗമായിട്ടുണ്ട്.
കായിക താരങ്ങളായ സൈന നേവാള്‍, പിവി സിന്ധു, വിവിഎസ് ലക്ഷ്മണ്‍, തുടങ്ങിയവര്‍ ഈ കമ്പനിയില്‍ നിക്ഷേപിച്ചവരാണ്. ഇവരുടെ നിക്ഷേപങ്ങള്‍ മൂന്നിരട്ടിയായിട്ടാണ് വര്‍ധിച്ചത്. സച്ചിനടക്കം ഇനിയും ലഭാങ്ങള്‍ കിട്ടാനുള്ള സാധ്യത ഏറെയാണ്. ആസാദ് എഞ്ചിനീയറിംഗിന്റെ ഓഹരികള്‍ കൂടുതല്‍ നേട്ടങ്ങളിലേക്കാണ് കുതിച്ച് കൊണ്ടിരിക്കുന്നത്. ക്രിക്കറ്റില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ നേട്ടം ഒരുപക്ഷേ സച്ചിന് ഇവിടെ നിന്ന് ലഭിച്ചേക്കും.
ഇന്നലെ തുടക്കത്തില്‍ തന്നെ ഓഹരിയില്‍ വലിയ മുന്നേറ്റമാണ് കണ്ടത്. 38.83 ശതമാനമായിരുന്നു കുതിപ്പ്. ഓഹരി മൂല്യം 727.50 ആയി ഉയര്‍ന്നു. ഇന്നലെ ഒരു ഓഹരിക്ക് 677.10 രൂപ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 29.21 ശതമാനമായിരുന്നു മൊത്തം വളര്‍ച്ച. 4002.54 കോടിയായിരുന്നു കമ്പനി വിപണി മൂല്യം.
ബിഎസ്‌സിയില്‍ 7.80 ലക്ഷം ഓഹരികളാണ് വ്യാപാരം നടന്നത്. എസ്എസഇയില്‍ 1.51 കോടി ഓഹരികളിലും വ്യാപാരം നടന്നു. എയറോസ്‌പേസ്, പ്രതിരോധം എന്നീ മേഖലകളില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട് ആസാദ് എഞ്ചിനീയറിംഗ്. ഊര്‍ജം, എണ്ണ, ഗ്യാസ് മേഖലയിലും ഇവര്‍ ഉല്‍പ്പന്നങ്ങളെത്തിക്കുന്നുണ്ട്.












Click it and Unblock the Notifications