കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പാ പലിശയ്ക്കുള്ള അടിസ്ഥാന നിരക്ക് 0.15 ശതമാനമായി എസ്ബിഐ കുറച്ചു

വായ്പ പലിശയ്ക്കുള്ള അടിസ്ഥാന നിരക്ക് കുറച്ചുകൊണ്ട് എസ്ബിഐ. 0.15 ശതമാനാണ് കുറച്ചുകൊണ്ട് 9.1 ശതമാനമാക്കി. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

  • By Akhila
Google Oneindia Malayalam News

മുംബൈ: വായ്പ പലിശയ്ക്കുള്ള അടിസ്ഥാന നിരക്ക് കുറച്ചുകൊണ്ട് എസ്ബിഐ. 0.15 ശതമാനാണ് കുറച്ചുകൊണ്ട് 9.1 ശതമാനമാക്കിയത്. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് മുമ്പ് എടുത്ത വായ്പകള്‍ക്ക് ബേസ് റേറ്റാണ് ആദാരം.

ഏപ്രില്‍ ഒന്നിന് ശേഷമുള്ള വായ്പകള്‍ക്ക് ബാധകമായ മാര്‍ജിനല്‍ കോസ്റ്റ് ബേസ്ഡ് റേറ്റിങില്‍ മാറ്റമില്ല. ജനുവരി മുതല്‍ ഒരു വര്‍ഷ വായ്പയ്ക്ക് എട്ടും മൂന്നുവര്‍ഷ വായ്പയ്ക്ക് 8.15ഉം ശതമാനമാണ് എംസിഎല്‍ആര്‍. 90 ശതമാനം ചില്ലറ വായ്പകള്‍ക്കും ബേസ് റേറ്റാണ് ആദാരം.

state-bank-of-india

മറ്റ് രാജ്യങ്ങളിലെ നിലവിലെ പ്രവര്‍ത്തനമാണ് എസ്ബിഐയുടെ നിരക്ക് കുറച്ചുകൊണ്ടുള്ള പുതിയ തീരുമാനത്തിന് പിന്നില്‍. ഏപ്രില്‍ ഒന്നിനാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ ഒന്നിപ്പിച്ചത്. ലയനത്തിന് ശേഷം എസ്ബിഐയോട് കസ്റ്റമര്‍ ബേസ് 37 കോടിയായി വര്‍ദ്ധിച്ചു.

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ 20 മുതല്‍ 100 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. എല്ലാ ചാര്‍ജുകള്‍ക്കും പിഴകള്‍ക്കും 14.5 ശതമാനം സേവന നികുതി അടയ്ക്കണം. മെട്രോ നഗരങ്ങളില്‍ കുറഞ്ഞത് 5000 രൂപയാണ് മിനിമം ബാലന്‍സ്. ഇല്ലെങ്കില്‍ നൂറ് രൂപ വരെയാണ് പിഴ.

English summary
SBI cuts lending rates, hikes minimum balance for savings a/c, other charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X