കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐ എന്താ പണക്കാരുടെ ബാങ്കോ!! മിനിമം ചാര്‍ജ്ജ് കുത്തനെ വര്‍ധിപ്പിച്ച് അക്രമം

Google Oneindia Malayalam News

ദില്ലി: മിനിമം ചാര്‍ജ് കുത്തനെ വര്‍ധിപ്പിക്കാനുള്ള നീക്കവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ആറ് മെട്രോ നഗരങ്ങളിലെ സേവിംഗ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സാണ് എസ്ബിഐ 5000 രൂപയാക്കി വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ എസ്ബിഐ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. രാജ്യത്ത് പെന്‍ഷനേഴ്‌സും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 31 കോടി നിക്ഷേപകരെ നേരിട്ട് ബാധിക്കുന്നതാണ് എസ്ബിഐയുടെ നീക്കം. മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴ ഈടാക്കുമെന്ന് എസ്ബിഐ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിനിമം ബാലന്‍സിലുള്ള കടുംപിടുത്തം. ഈ തീരുമാനം പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

എസ്ബിഐയുടേയും അഞ്ച് അസോസിയേറ്റ് ബാങ്കുകളുടേയും അക്കൗണ്ട് ഉടമകള്‍ക്ക് മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ മെട്രോ അക്കൗണ്ടിന് 100 രൂപയും ഗ്രാമീണ മേഖലയില്‍ 20 രൂപയുമാണ് ഈടാക്കുക. ഏപ്രില്‍ ഒന്നുമുതല്‍ മെട്രോ, അര്‍ബന്‍, സെമി അര്‍ബന്‍, റൂറല്‍ എന്നിങ്ങെ അഞ്ച് വിഭാഗങ്ങള്‍ക്കും പ്രതിമാസം വ്യത്യസ്ത ബാലന്‍സ് പരിധി ഏര്‍പ്പെടുത്തുന്ന കാര്യവും തീരുമാനമായിട്ടുണ്ട്. മെട്രോ ബ്രാഞ്ചുകള്‍ക്ക് 5000 രൂപയാണ് മിനിമം ബാലന്‍സ് ഇത് പാലിക്കാത്ത പക്ഷം 50നും 100നും ഇടയിലുള്ള തുകയാണ് പിഴയായി ഈടാക്കുക. അര്‍ബന്‍, സെമി അര്‍ബന്‍ ബ്രാഞ്ചുകളിലെ മിനിമം ബാലന്‍സ് 3000രൂപ, 2000 രൂപ എന്നിങ്ങനെയായിരിക്കും മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ട തുക. ഗ്രാമീണ ബ്രാഞ്ചുകളില്‍ 1000 രൂപയും പിഴ 20നും 50നും ഇടയിലുള്ള തുകയും ആയിരിക്കും.

4-sbia

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ അഞ്ച് ബാങ്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ എസ്ബിഐയില്‍ ലയിപ്പിക്കാനിരിക്കെയാണ് എസ്ബിയുടെ ഈ നീക്കം. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള എസ്ബിഐ നീക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ കേന്ദ്രസര്‍ക്കാര്‍, ഒരു മാസത്തില്‍ നാല് ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടുകള്‍ക്കും 150 രൂപ വീതം പിഴ ഈടാക്കാനുള്ള നീക്കം പരിശോധിക്കണമെന്നും തിങ്കളാഴ്ച നിര്‍ദ്ദേശിച്ചിരുന്നു. എസ്ബിഐ, ആക്‌സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി എന്നീ ബാങ്കുകളാണ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്.

English summary
The monthly average balance (MAB) requirement has been increased to as high as Rs 5,000 for branches in six metros.SBI has 31 crore savings bank accounts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X