കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഇസ്ലാമിക ബാങ്ക് നിയമ വിരുദ്ധമോ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പുതിയതായി തുടങ്ങിയ ഇസ്ലാമിക് നോണ്‍ ബാങ്കിങ് സ്ഥാപനം റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്നിട്ടാണെന്ന് ആക്ഷേപം. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡിനെതിരെയാണ് ആരോപണം.

ശരിയത്ത് അനുസരിച്ചുള്ള സാമ്പത്തിക സ്ഥാപനം എന്ന രീതിയിലാണ് ചേരമാന്‍ ഫിനാനന്‍ഷ്യല്‍ സര്‍വ്വീസ് അവകാശപ്പെടുന്നത്. റിസര്‍വ്വ് ബാങ്ക് ഇത്തരമൊരു കാര്യം അനുവദിക്കുന്നില്ല. എന്നാല്‍ തങ്ങള്‍ ശരിയത്ത് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന രീതിയില്‍ ആണ് ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെ വെബ്‌സൈറ്റില്‍ വിശദമാക്കിയിരിക്കുന്നത്. ഭാവിയില്‍ പരിപൂര്‍ണമായ ഒരു ഇസ്ലാമിക് ബാങ്കിങ് സ്ഥാപനമാകാനാണ് ഉദ്ദേശിക്കുന്നതെന്നും വെബ്‌സൈറ്റില്‍ പറയുന്നു.

KSIDC

പലിശ രഹിത ബാങ്കിങ്, പങ്കാളിത്ത ബാങ്കിങ്, ലാഭം പങ്കിടുന്ന ബാങ്കിങ് അല്ലെങ്കില്‍ ഇസ്ലാമിക് ബാങ്കിങ് തുടങ്ങിയ പദ പ്രയോഗങ്ങള്‍ ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നേരിട്ടോ അല്ലാതെയോ പോലും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നാണ് നിര്‍ദ്ദേശം.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്(കെഎസ്‌ഐഡിസി) 11 ശതമാനം ഓഹരിയാണ് ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ ഉള്ളത്. 2013 ജൂലായാ 12 നാണ് ഇതിന് നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍(എന്‍എഫ്ബിഐ) പദവി ലഭിക്കുന്നത്.

ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് എംഡി എപിഎം മുഹമ്മദ് ഹനീഷും വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞത് അനുസരിച്ച് എന്‍എഫ്ബഐ എന്ന മാതൃക ശരിയത്ത് തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ്.

കേരളത്തില്‍ ശരിയത്ത് പ്രകാരമുള്ള ഇസ്ലാമിക് ബാങ്കിങ് നടത്താന്‍ ഒരു സ്ഥാപനത്തിനും അനുമതി നല്‍കിയിട്ടില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്. ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമി വിവരാവകാശ നിയമ പ്രകാരം ആരാഞ്ഞപ്പോഴാണ് റിസര്‍വ് ബാങ്ക് മറുപടി നല്‍കിയത്.

English summary
The Kerala government-promoted NBFI Cheraman Financial Services (CFSL) appears to be functioning in violation of RBI directives, which prohibit it from claiming to be a Sharia-compliant fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X