കേന്ദ്രത്തിന്‍റെ ആധാര്‍ വിജ്ഞാപനം പിൻവലിക്കില്ലെന്ന് സുപ്രീം കോടതി, ഹർജിക്കാരിയെ ചോദ്യം ചെയ്തു!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്രത്തിന്‍റെ ആധാര്‍ വിജ്ഞാപനം പിൻവലിക്കില്ലെന്ന് സുപ്രീം കോടതി . കേന്ദ്രസർക്കാര്‍ ആനുകൂല്യങ്ങൾക്ക് ആധാർ കാർ‍ഡ് നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനം പിൻവലിക്കില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാര്‍ കാർഡ‍് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.

ആധാർ കാര്‍ഡ് ഉണ്ടായിട്ടും ഉച്ചഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്ന കുട്ടികൾ ഉണ്ടെന്നതിന്‍റെ തെളിവ് ഹാജരാക്കാൻ കോടതി ഹര്‍ജിക്കാരിയോട് ആവശ്യപ്പെട്ടുവെങ്കിലും ഹർജിയെ പിന്തുണയ്ക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതിൽ ശാന്ത സിൻഹ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് ഹർജി പരിഗണിച്ച ജസ്റ്റ് എഎം ഖാൻവിക്കര്‍, നവീൻ സിൻഹ എന്നിവരുൾപ്പെട്ട ബെഞ്ചാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്. വിഷയത്തിൽ വേറെ ഇടക്കാല ഉത്തരവിന്‍റെ ആവശ്യമില്ലെന്ന് ജൂണ്‍ 9 ന് ഹർജി പരിഗണിച്ച കോടതി വ്യക്തമാക്കിയിരുന്നു.

ജയിലിനുള്ളില്‍ സുനി ഫോണുമായി 'വിലസി'!! അവരെ വിളിച്ചത് ജയിലില്‍ നിന്ന്!! പിന്നില്‍ കൂടുതല്‍ പേര്‍ ?

aadhaar-card-24-

ആദായനികുതി അടയ്ക്കുന്നതിന് ആധാര്‍കാർഡും പാൻ കാർഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി പരിഗണിച്ച കോടതി ആദായനികുതി സമർപ്പിക്കുന്നതിന് ആധാറും പാന്‍ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ നിര്‍ബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. നിലവിൽ ആധാര്‍ കാർഡുള്ളവർ പാൻകാർഡുമായി ബന്ധിപ്പിക്കാമെന്നും അല്ലാത്തവർക്ക് ആധാർ കാർഡില്ലാതെ ആദായനികുതി സമർപ്പിക്കാമെന്നുമായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. ജൂലൈ ഏഴിന് കേസിൽ വീണ്ടും വാദം കേള്‍ക്കും.

English summary
Supreme Court declines to hold centre's notification making Aadhaar mandatory for social benefits
Please Wait while comments are loading...