കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം; സ്വിസ് ബാങ്കില്‍ പോലീസ് റെയ്ഡ്

  • By Gokul
Google Oneindia Malayalam News

ജനീവ: ഒട്ടേറെ ഇന്ത്യക്കാരുടെ കള്ളപ്പണം സൂക്ഷിച്ച സ്വിസ് ബാങ്ക് എച്ച്എസ്ബിസിയില്‍ പോലീസ് റെയ്ഡ്. അനധികൃതമായി പണം സൂക്ഷിച്ചെന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ബാങ്കിന്റെ രേഖകളും മറ്റും പോലീസ് പിടിച്ചെടുത്തതായാണ് വിവരം. ഏതൊക്കെ രാജ്യങ്ങളിലുള്ളവര്‍ക്ക് ബാങ്കില്‍ അനധികൃത നിക്ഷേപമുണ്ടെന്ന് പോലീസ് പരിശോധിക്കും.

മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യക്കാര്‍ അടക്കമുള്ളവരുടെ കള്ളപ്പണ വിവരങ്ങള്‍ ഈയിടെ പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സമ്മര്‍ദ്ദത്തിലായിരുന്നു. ഇതിനു പിന്നാലെ ഇടപാടുകാരോട് മാപ്പു പറഞ്ഞ് എച്ച്എസ്ബിസി ബാങ്ക് പ്രമുഖപത്രങ്ങളില്‍ പരസ്യം നല്‍കുകയും ചെയ്തു. ചീഫ് എക്‌സിക്യൂട്ടിവ് സ്റ്റുവര്‍ട്ട് ഗുല്ലിവരുടെ ഒപ്പോടുകൂടിയായിരുന്നു പരസ്യം.

hsbc

ഇന്ത്യയിലെ 1195 പേര്‍ക്ക് ബാങ്കില്‍ നിക്ഷേപമുണ്ടെന്നാണ് മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരം. ഇവര്‍ക്കെല്ലാം കൂടി 25,000ത്തോളം കോടിരൂപയുടെ നിക്ഷേപമാണ് ബാങ്കിലുള്ളത്. അംബാനി സഹോദരന്‍മാര്‍, മലയാളിയായ ആനി മെല്‍വര്‍ഡ്, മുന്‍ കോണ്‍ഗ്രസ് എംപി നേതാവ് അനു ടണ്ഠന്‍, ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിതാ താക്കറേ തുടങ്ങിയവരെല്ലാം കള്ളപ്പണക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കള്ളപ്പണം നിക്ഷേപിക്കാനായി ബാങ്കിന്റെ എക്‌സിക്യുട്ടീവുകള്‍ ഇന്ത്യയിലെ ബിസിനസ് പ്രമുഖരെ രഹസ്യമായി സന്ദരിശിച്ചിരുന്നെന്ന വിവരവും അതിനിടെ പുറത്തുവന്നിരുന്നു. എന്നാല്‍, മാധ്യമങ്ങള്‍ വഴി പുറത്തുവന്ന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയാണ് ചെയ്തത്. തെളിവുകളില്ലാതെ ആരുടെ പേരിലും നടപടിയെടുക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

English summary
Swiss police raid HSBC's Geneva office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X