ടാറ്റ ഗ്രൂപ്പിന്റെ ഈ കമ്പനിയുടെ വരുമാനത്തില്‍ 9 ഇരട്ടി വര്‍ധന, ആപ്പിള്‍ സഹകരണം നേട്ടമായത് ഇങ്ങനെ
ന്യൂഡല്‍ഹി: രത്തന്‍ ടാറ്റയുടെ കമ്പനികളെല്ലാം ഓഹരി വിപണിയില്‍ കുതിപ്പ് നടത്തി കൊണ്ടിരിക്കുകയാണ്. ഓഹരി വിപണിയില്‍ മൂല്യമേറിയ കമ്പനിയാണ് ടാറ്റ ഗ്രൂപ്പ് എന്നൊരു ഖ്യാതിയുണ്ട്. എന്നാല്‍ ഈ വര്‍ഷം എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് വലിയ നേട്ടമുണ്ടാക്കിയ ഒരു കമ്പനി ടാറ്റയ്ക്കുണ്ട്. വന്‍ കുതിപ്പാണ് അവര്‍ കാഴ്ച്ചവെക്കുന്നത്.
വരുമാനത്തില്‍ അടക്കം കിടിലന്‍ വര്‍നവാണ് ഉണ്ടായിരിക്കുന്നത്. ടാറ്റ ഇലക്ട്രോണിക്‌സാണ് ഈ കമ്പനി. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക പാദത്തിലെ കണക്കെടുക്കുമ്പോള്‍ വില്‍പ്പനയില്‍ ഒന്‍പത് മടങ്ങ് വര്‍ധനവാണ് ടാറ്റ ഇലക്ട്രോണിക്‌സിന് ഉണ്ടായിരിക്കുന്നത്. മറ്റേതൊരു കമ്പനിയും കൊതിക്കുന്ന നേട്ടമാണ് ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം എന്താണ് ടാറ്റ ഇലക്ട്രോണിക്‌സിന്റെ ഈ കുതിപ്പിന് കാരണമെന്ന് അറിയുമോ? അതിന് ആപ്പിളുമായി ഒരു ബന്ധം തന്നെയുണ്ട്. വിസ്‌ട്രോണ്‍സിന്റെ ഐഫോണ്‍ അസംബ്ലി പ്ലാന്റ് നേരത്തെ ടാറ്റ സ്വന്തമാക്കിയിരുന്നു. ബെംഗളൂരുവിന് സമീപമാണ് ഈ പ്ലാന്റുള്ളത്. ഇതോടെയാണ് ടാറ്റയുടെ വില്‍പ്പനയില്‍ അടക്കം കുതിച്ചുകയറ്റം ഉണ്ടായത്.
ടാറ്റ ഇലക്ട്രോണിക്‌സിന് 2024 സാമ്പത്തിക പാദത്തില്‍ ലഭിച്ച വരുമാനം റെക്കോര്‍ഡാണ്. 3802 കോടിയുടെ വരുമാനമാണ് ടാറ്റ ഇലക്ട്രോണിക്‌സിന് ലഭിച്ചത്. കമ്പനിയുടെ 2023 സാമ്പത്തിക പാദം കേള്‍ക്കുമ്പോഴാണ് ഇപ്പോഴത്തെ വരുമാനം എത്രത്തോളം വലുതാണെന്ന് മനസ്സിലാവുക.
401 കോടിയാണ് 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ ടാറ്റ ഇലക്ട്രോണിക്‌സിന് വരുമാനമായി ലഭിച്ചിരുന്നത്. കമ്പനിയുടെ നികുതി രേഖകളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. വിസ്‌ട്രോം ഇന്‍ഫോകോം മാനുഫാക്ച്ചറിംഗ് ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കുകയായിരുന്നു. പിന്നീട് ഇതിനെ ടാറ്റ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് സൊല്യൂഷന്‍സ് എന്ന് റീബ്രാന്‍ഡ് ചെയ്യുകയായിരുന്നു.
വിപണിയില്‍ വലിയ രീതിയില്‍ ചലനമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുകയായിരുന്നു. ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാനും ടാറ്റ ഇലക്ട്രോണിക്‌സിന് സാധിച്ചു. വളരെ തന്ത്രപരമായ നീക്കമായിട്ടാണ് ബിസിനസ് ലോകത്ത് ഇതിനെ കണ്ടത്.
അതേസമയം വരുമാനത്തില്‍ വന്‍ വളര്‍ച്ചയുണ്ടെങ്കിലും ടാറ്റ ഇലക്ട്രോണിക്‌സിന്റെ നഷ്ടം കുറച്ച് ഉയരത്തിലാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 825 കോടിയുടെ നഷ്ടമാണ് കമ്പനിക്കുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. 532 കോടിയായിരുന്നു 2023 സാമ്പത്തിക പാദത്തിലെ നഷ്ടം. കടുത്ത പലിശ നിരക്കുകള്‍ ഉയര്‍ന്നത് അടക്കം നഷ്ടം വലുതാക്കിയിട്ടുണ്ട്.
ആപ്പിള്‍ അവരുടെ നാലാമത് ഐഫോണ്‍ അസംബ്ലി യൂണിറ്റ് ഇന്ത്യയില്‍ ആരംഭിക്കാന്‍ പോവുകയാണ്. തമിഴ്‌നാട്ടിലെ ഹൊസൂരിലാണ് ഉള്ളത്. ടാറ്റ ഇലക്ട്രോണിക്‌സിന്റേത് തന്നെയാണിത്. നവംബറില്‍ ഇത് പ്രവര്‍ത്തനം ആരംഭിക്കും. ആറായിരം കോടിയാണ് പുതിയ പ്ലാന്റില്‍ ടാറ്റ ഇലക്ട്രോണിക്‌സ് നിക്ഷേപിക്കുന്നത്.












Click it and Unblock the Notifications