കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി തിരഞ്ഞെടുപ്പ് ഇഫക്ട്: രൂപയുടെ മൂല്യത്തില്‍ വര്‍ധന; ആശങ്കയോടെ പ്രവാസികള്‍

Google Oneindia Malayalam News

ദോഹ: ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നത് പ്രവാസികളെ ആശങ്കയിലാക്കുന്നു. ഒരു റിയാലിന് 18.20 ആയിരുന്ന രൂപയുടെ മൂല്യം ബുധനാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോള്‍ 17.95 റിലയാലായി കുറഞ്ഞിട്ടുണ്ട്. സാധാരണക്കാരായ പ്രവാസികളെയാണ് വിപണിയിലെ മാറ്റം ഏറെ ആശങ്കയിലാക്കിയിട്ടുള്ളത്. നാട്ടിലേയ്ക്ക് പണമയക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്കും ഇത് തിരിച്ചടിയാവും.

രൂപയുടെ മൂല്യം വര്‍ധിച്ചത് വിനിമയ നിരക്കിലും വ്യത്യാസമുണ്ടാക്കിയിട്ടുണ്ട്. ഖത്തര്‍ റിയാലുമായുള്ള വിനിമയ നിരക്കില്‍ ഒന്നരവര്‍ഷത്തിന് ശേഷമാണ് ഉയര്‍ന്ന നിരക്കിലെത്തുന്നത്. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയാവുമെങ്കിലും പര്‍ച്ചേസിംഗ് പവര്‍ വര്‍ധിച്ചതിനാല്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക് ഇത് ഏറെ ഗുണകരമാണെന്ന് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തെ തുടര്‍ന്നായിരുന്നു രൂപയുടെ മൂല്യം ഉയര്‍ന്നത്. വരും ദിവസങ്ങളില്‍ രൂപയൂടെ മൂല്യം കൂടുതല്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു.

rupee

ഓഹരി വിപണിയിലേയ്ക്ക് വലിത തോതില്‍ വിദേശ മൂലധനം എത്തിയതും കയറ്റുമതിക്കാര്‍ ഡോളര്‍ വിറ്റഴിച്ചതും രൂപയുടെ മൂല്യം വര്‍ധിക്കുന്നതിന് സഹായിക്കുകയായിരുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 66.18 ആയി റിസര്‍വ്വ് ബാങ്ക് മാറ്റി നിശ്ചയിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം വര്‍ധിച്ചത് പ്രവാസികള്‍ നാട്ടിലേയ്ക്ക് പണമയക്കുന്നത് വൈകിപ്പിക്കാനും സാധ്യതയുണ്ട്.

English summary
Massive capital inflows on hopes of more reform measures following BJP's strong showing in the recently held state elections spurred the rupee's biggest rally since early 2015.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X