കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പണം കൊടുത്തും യൂബര്‍ സേവനം, കോള്‍ ടാക്സി മത്സരം മുറുകുന്നു

Google Oneindia Malayalam News

മുബൈ: ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ ലാഭം കൊയ്യാന്‍ പ്രമുഖ കോള്‍ ടാക്സി കന്പനിയായ യൂബര്‍ പ്രഖ്യാപിച്ച ടെക്നിക് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. ഇത്രയും കാലം യൂബര്‍ ടാക്സി വിളിച്ചാല്‍ പണം നേരിട്ടു കൊടുക്കാന്‍ സാധിക്കുമായിരുന്നില്ല.

പേടിഎമ്മിലൂടെയോ ഓണ്‍ലൈന്‍ എക്കൗണ്ടുകളിലൂടെയോ ആഡ് ചെയ്ത പണത്തില്‍ നിന്നും ചാര്‍ജ് ഈടാക്കുകയായിരുന്നു പതിവ്. എന്നാല്‍ പലര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഈ പ്രയാസം തിരിച്ചറിഞ്ഞ കന്പനി പണിമുടക്കിന്‍റെ തലേ ദിവസം പണം കൊടുത്തും ഇനി സേവനം ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ മെട്രോ നഗരങ്ങളില്‍ ഓലയും യൂബറും തമ്മില്‍ കടുത്ത പോരാട്ടം തന്നെ നടക്കുമെന്ന് ഉറപ്പായി.

uber-taxi

ഇന്ത്യയ്ക്ക് പുറമേ യുഎസിലാണ് നിലവില്‍ യുബറിന്റെ ഇത്തരത്തിലുള്ള സേവനം മികച്ച രീതിയില്‍ ലഭ്യമാകുന്നത്. ഇന്ത്യയിലെ 22 സിറ്റികളിലായി യുബര്‍ സേവനം ഇപ്പോള്‍ ലഭ്യമാണ്. ഓലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് യൂബര്‍ സേവനം നല്‍കുന്നത്. എന്നാല്‍ പേയ്മെന്‍റ് രീതിയിലുണ്ടായിരുന്ന പോരായ്മ ഓലയ്ക്ക് മേല്‍ക്കോയ്മ നല്‍കുകയായിരുന്നു.

ദില്ലിയില്‍ യൂബറിന്റെ പുതിയ സേവനം ആരംഭിക്കുന്നമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുന്പോഴാണ് യൂബറിന്റെ ജനറല്‍ മാനേജര്‍ ഗംഗന്‍ ഭാട്ടിയ യൂബറിന്റെ പുതിയ സേവനത്തെ കുറിച്ച് വ്യക്തമാക്കിയത്.

English summary
On the day kaali-peeli taxi drivers in Mumbai went on a strike against cab aggregators, Uber just got a little more aggressive on India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X