കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ്, പരിഷ്‌കാരങ്ങളുടെ വേഗം കൂട്ടും

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യത്തെ സമ്പൂര്‍ണ പൊതു ബജറ്റ് ശനിയാഴ്ച ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് നല്‍കുന്ന സൂചനകള്‍ അനുസരിച്ച് കടുത്ത സാമ്പത്തികപരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുകയെന്ന് ഏറെക്കുറെ ഉറപ്പാണ്. ബജറ്റില്‍ പരിഗണിക്കാനിടയുള്ള പത്തു കാര്യങ്ങള്‍.

Arun Jaitely
മെയ്ക്ക് ഇന്‍ ഇന്ത്യ
ആഭ്യന്തരവ്യവസായം പ്രോത്സാഹിപ്പിക്കുയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് അനുകൂലമായ ഒട്ടേറെ തീരുമാനങ്ങള്‍ ബജറ്റിലുണ്ടാകും. ഭൗതികസൗകര്യങ്ങളും വായ്പയും ഒരുക്കി കൊടുക്കുന്നതോടൊപ്പം നികുതിയിലും ഒട്ടേറെ ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്.

സേവന മേഖല
ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തിന്റെ നല്ലൊരു പങ്കുമെത്തുന്നത് സേവനമേഖലയില്‍ നിന്നാണ്. ഐടി കമ്പനികള്‍ക്ക് ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ലളിതമായ നികുതി വ്യവസ്ഥ പ്രഖ്യാപിച്ച് ഈ മേഖലയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കും.

വിറ്റൊഴിക്കല്‍

പ്രധാനപ്പെട്ട പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരികള്‍ വിറ്റൊഴിക്കാന്‍ തീരുമാനിക്കും. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഫണ്ട് ഉപയോഗപ്പെടുത്താനാണ് സാധ്യത.

പൊതുമേഖല ബാങ്കുകളുടെ പുനരുദ്ധാരണം
പൊതുമേഖലാ ബാങ്കുകളിലെ ഓഹരികള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കാനിടയുണ്ട്. നഷ്ടത്തിലോടുന്ന സര്‍ക്കാര്‍ ബാങ്കുകളെ മറ്റുള്ള ബാങ്കുകളുമായി മത്സരിക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

ബാങ്കിങ് പരിഷ്‌കാരങ്ങള്‍

കുറഞ്ഞ പലിശ നിരക്ക്, ഹോം ലോണ്‍ തിരിച്ചടവിന് ഇന്‍സെന്റീവ്, പലിശ കുറഞ്ഞ ഹൗസിങ് ലോണുകള്‍, വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കൂടുതല്‍ വായ്പ.

ചരക്ക് -സേവന നികുതി

നിലവിലുള്ള സര്‍വീസ് ടാക്‌സ്, സെയില്‍സ് ടാക്‌സ് എന്നിവയ്ക്കു പകരമായി ഏകീകൃത നികുതി സമ്പ്രദായം

ആദായ നികുതി ആനുകൂല്യം

ആദായനികുതി പരിധി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. 80 സി പ്രകാരം നല്‍കുന്ന നികുതി ആനുകൂല്യത്തിനുള്ള പരിധി 2.5 ലക്ഷത്തിലേക്ക് ഉയര്‍ത്തിയേക്കും.

നിര്‍മാണ മേഖല

ഈ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തും. ഇതിന്റെ ഭാഗമായി നികുതി ഇളവുകളും ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകളും പ്രഖ്യാപിച്ചേക്കും.

ഊര്‍ജ്ജമേഖല
പാരമ്പ്യേതര ഊര്‍ജ്ജമേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കും. ഒട്ടനവധി ആനുകൂല്യങ്ങള്‍ ഈ മേഖലയ്ക്കു വേണ്ടി അനുവദിക്കാനിടയുണ്ട്.

സബ്‌സിഡി

സബ്‌സിഡികളാണ് എല്ലാ കാലത്തും സര്‍ക്കാറിന് അധിക സാമ്പത്തിക ബാധ്യത നല്‍കാറുള്ളത്. നിലവിലുള്ള ചില സബ്‌സിഡികള്‍ വെട്ടിക്കുറച്ചേക്കും. അതേ സമയം സമൂലമായ മാറ്റംവരുത്താനിടയില്ല.

English summary
Analysts highlight expectations ahead of the budget. Here are 10 things budget could do for strong economic growth based on various reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X