Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിരിയഡ് ഫ്രീ അടിവസ്ത്രം'... പക്ഷേ സുന്ദരിയായ മേധാവിയ്ക്ക് ജീവനക്കാരിയുടെ മാറിടത്തോട് ആസക്തി

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയായ മിക്കി അഗര്‍വാള്‍ എന്ന സുന്ദരി ലോക മാധ്യമങ്ങളില്‍ മുമ്പേ തലക്കെട്ടായിട്ടുള്ള ആളാണ്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ധരിക്കാനായി പ്രത്യേക തരം അടിവസ്ത്രങ്ങള്‍ ഒരുക്കിയ 'തിങ്ക്‌സ്' എന്ന അമേരിക്കന്‍ സമ്പനിയുടെ സഹ സ്ഥാപകയാണ് ഇവര്‍.

എന്നാല്‍ മിക്കി ഇന്ന് നേരിടുന്നത് ഞെട്ടിപ്പിക്കുന്ന ആരോപണം ആണ്. മുന്‍ ജീവനക്കാരിയാണ് മിക്കിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വലിയ ലൈംഗികാരോപണം ആണ് മുന്‍ ജീവനക്കാരിയായ ചെല്‍ലി ലീബോ ഉയര്‍ത്തിയിരിക്കുന്നത്. മിക്കിക്ക് തന്റെ മാറിടങ്ങളോട് ആര്‍ത്തിയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

മിക്കി അഗര്‍വാള്‍

ചുരുങ്ങിയ കാലം കൊണ്ട് ലോക ശ്രദ്ധ നേടിയ സംരംഭകയാണ് മിക്കി അഗര്‍വാള്‍. തിങ്ക്‌സ് എന്ന അമേരിക്കന്‍ കമ്പനിയുടെ സഹസ്ഥാപകയും സിഇഒയും ആയിരുന്നു മിക്കി.

പിരിയഡ് ഫ്രീ അടിവസ്ത്രം

ഫെമിനിസ്റ്റ് കമ്പനി എന്നാണ് തിങ്ക്‌സ് അറിയപ്പെട്ടിരുന്നത്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ഉപയോഗിക്കാനുള്ള പ്രത്യേക തരം അടിവസ്ത്രം വികസിപ്പിച്ചെടുത്ത് വില്‍പനയ്‌ക്കെത്തിച്ചത് മിക്കിയുടെ നേതൃത്വത്തിലുള്ള തിങ്ക്‌സ് ആയിരുന്നു.

ചെല്‍സി ലീബോയുടെ ആരോപണം

ചെല്‍സി ലീബോ എന്ന വനിതയാണ് ഇപ്പോള്‍ മിക്കിയ്‌ക്കെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റി മനുഷ്യാവകാശ കമ്മീഷനില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. തിങ്ക്‌സിലെ മുന്‍ ജീവനക്കാരിയാണ് ചെല്‍സി ലീബോ.

മാറിടത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു

തന്റെ മാറിടത്തില്‍ മിക്കി അഗര്‍വാള്‍ അനുവാദം കൂടാതെ സ്പര്‍ശിച്ചു എന്നാണ് ലീബോയുടെ ആരോപണം. ഒരിക്കല്‍ മാറിടം പ്രദര്‍ശിപ്പിക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടു എന്നും ലീബോയുടെ പരാതിയില്‍ പറയുന്നുണ്ട്.

മാറിടങ്ങളോട് 'ഒബ്‌സഷന്‍'

തന്റെ മാറിടങ്ങളോട് മിക്കിക്ക് വല്ലാത്ത അഭിനിവേശം ആയിരുന്നു എന്നും ലീബോ ആരോപണം ഉന്നയിക്കുന്നുണ്ട്. തന്റെ മാറിടങ്ങളെ കുറിച്ച് പരസ്യമായി അഭിപ്രായം നടത്തുകൂടി ചെയ്തിട്ടുണ്ടെന്നാണ് പരാതി.

പരസ്യമായി വസ്ത്രം മാറും

ജീവനക്കാരുടെ മുന്നില്‍ വച്ച് പരസ്യമായി വസ്ത്രം മാറാനും മിക്കിയ്ക്ക് ഒരു മടിയും ഇല്ലെന്നാണ് മറ്റൊരു ആരോപണം. വനിത ജീവനക്കാരുടെ മുന്നില്‍ വച്ചാണ് ഇത്.

നഗ്നയായി, വീഡിയോ കോണ്‍ഫറന്‍സ്

കിടക്കയില്‍ നഗ്നയായി കിടന്നുകൊണ്ട് വീഡിയോ കോണ്‍ഫറസിങ് പോലും മിക്കി നടത്തിയിരുന്നു എന്നാണ് മറ്റൊരു ആരോപണം. വനിത ജീവനക്കാരുടെ മുകളില്‍ എപ്പോഴും ആധിപത്യം കാണിക്കുകയും ചെയ്യുമായിരുന്നത്രെ.

നഗ്നചിത്രങ്ങള്‍ കൈമാറി

തന്റേയും മറ്റുള്ളവരുടേയും നഗ്ന ചിത്രങ്ങള്‍ ജീവനക്കാരുമായി മിക്കി അഗര്‍വാള്‍ പങ്കുവക്കാറുണ്ടായിരുന്നുവെന്നും ചെല്‍സി ലീബോ ആരോപിക്കുന്നത്. മിക്കിയ്‌ക്കെതിരെ ലീബോ തന്നെ കമ്പയില്‍ പരാതി നല്‍കിയിരുന്നത്രെ.

ജീവനക്കാരനോട് ലൈംഗിക താത്പര്യം

സ്വവര്‍ഗ്ഗാനുരാഗിയായ ഒരു ജീവനക്കാരനോട് മിക്കി അഗര്‍വാളിന് ലൈംഗിക താത്പര്യം ഉണ്ടായിരുന്നതായും ആരോപണം ഉണ്ട്. പക്ഷേ ലീബോ അല്ലാതെ മറ്റാരും ഇത്തരം ആരോപണങ്ങള്‍ ഇതുവരെ ഉന്നയിച്ചിട്ടില്ല.

ഒരുപരിധിയും ലംഘിച്ചിട്ടില്ല

മാധ്യമങ്ങളോട് ഇതുവരെ മിക്കി അഗര്‍വാള്‍ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. താന്‍ പലപ്പോഴും ഒരു ടാബൂ ബ്രേക്കര്‍ ആണെങ്കിലും ഒരിക്കല്‍ പോലും പരിധിവിട്ട് പെരുമാറിയിട്ടില്ലെന്നാണ് അവരുടേതായി പുറത്ത് വന്ന കുറിപ്പില്‍ പറയുന്നത്. ചെല്‍സി ലീബോയെ കഴിഞ്ഞ ഡിസംബറില്‍ തിങ്ക്‌സില്‍ നിന്ന് പിരിച്ചുവിട്ടതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+