ചുമ്മാതല്ല 1050 കോടിയുടെ ആസ്തിയുണ്ടായത്; വിരാട് കോലിയുടെ നിക്ഷേപങ്ങള്‍ ഇങ്ങനെ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഗ്ലാമര്‍ ബോയ് എന്ന വിളിപ്പേര് വിരാട് കോലിക്കുണ്ട്. സ്‌റ്റൈലിഷ് ഐക്കണാണ് അദ്ദേഹം. ആഡംബര ജീവിതം കൂടിയാണ് കോലി നയിക്കുന്നത്. അതിന് ക്രിക്കറ്റില്‍ നിന്നുള്ള വരുമാനം മാത്രമല്ല കാരണം. അടുത്തിടെ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ കോലിയെ 21 കോടിക്ക് നിലനിര്‍ത്തിയിരുന്നു.
കോലി ആഡംബര ജീവിതം നയിക്കുന്നതിന് പ്രധാന കാരണം അദ്ദേഹത്തിന്റെ ആസ്തിയാണ്. 1050 കോടിയാണ് താരത്തിന്റെ ആസ്തി. ഇത്രയും വലിയ ആസ്തിക്ക് കാരണം കോലി നടത്തുന്ന നിക്ഷേപങ്ങളാണ്. വിവിധ സ്റ്റാര്‍ട്ടപ്പുകളില്‍ കോലിക്ക് നിക്ഷേപമുണ്ട്. അതില്‍ നിന്ന് വരുമാനം ഒരുപാട് ലഭിക്കുന്നുണ്ട്. കോലിയുടെ വരുമാന സ്രോതസ്സുകള്‍ പരിശോധിക്കാം.

കോലിയുടെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്ന് ഫുട്‌ബോള്‍ ക്ലബിലാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടീമായ എഫ്‌സി ഗോവയില്‍ കോലിക്ക് നിക്ഷേപങ്ങളുണ്ട്. 2014ലാണ് ടീമിന്റെ സഹ ഉടമയായി കോലിയെ പ്രഖ്യാപിക്കുന്നത്. ജയദേവ് മോദി, അക്ഷയ് ടണ്ഡന്‍ എന്നിവരാണ് മറ്റ് ഉടമകള്‍.
മെഗാ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ പ്യൂമയുമായി വിരാട് കോലിക്ക് പാര്‍ട്ണര്‍ഷിപ്പുണ്ട്. പ്യൂമയുടെ വണ്‍ 8 ലോഞ്ച് ചെയ്യാനായിട്ടാണ് 2017ല്‍ കോലി പ്യൂമയുമായി കൈകോര്‍ക്കുന്നത്. ഇതൊരു അത്‌ലറ്റിര്ക ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡാണ്. പിന്നീട് വണ്‍ 8 കമ്മ്യൂണിന്റെ മള്‍ട്ടി കുഷ്യന്‍ ശൃംഖലയുടെയും ഭാഗമായിരുന്നു കോലി. മുംബൈ, ഡല്‍ഹി, ബെംഗളൂരു, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളിലാണ് റെസ്റ്റോറന്റുകള്‍ ഉള്ളത്.
കോലി ഫാഷന്‍ ഇന്റസ്ട്രിയിലും നിക്ഷേപം നടത്തിയിട്ടുണ്ട്. വ്രോംഗ് എന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ ഭാഗമായിരുന്നു കോലി. യുഎസ്പിഎല്ലുമായി ചേര്‍ന്നാണ് കോലി ഈ ബ്രാന്‍ഡ് ലോഞ്ച് ചെയ്തത്. മിന്ത്ര പോലുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വ്രോംഗിന്റെ വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കും. ആദിത്യ ബിര്‍ള ഗ്രൂപ്പ് ഈ കമ്പനിയില്‍ 125 കോടി ഈ വര്‍ഷം നിക്ഷേപിച്ചിരുന്നു. 16 ശതമാനം ഓഹരികളാണ് ഇതോടെ ഇവര്‍ക്ക് ലഭിച്ചത്.
വിരാട് കോലിയും അനുഷ്‌ക ശര്‍മയും വെറും ദമ്പതിമാര്‍ മാത്രമല്ല, ഇരുവരും ബിസിനസ് പാര്‍ട്‌ണേഴ്‌സ് കൂടിയാണ്. 2017ല്‍ ന്യൂവ എന്ന ബാര്‍ ആന്‍ഡ് ഡൈനിങ് ഔട്ട്‌ലെറ്റ് ഡല്‍ഹിയില്‍ ആരംഭിച്ചിരുന്നു. ഇതില്‍ യൂറോപ്പ്യന്‍, അമേരിക്കന്‍, പാന്‍ ഏഷ്യന്‍ കുഷ്യനുകളാണ് ലഭ്യമാവുക.
എഫ്‌സിക്ക് ഗോവയ്ക്ക് പുറമേ ബ്ലൂ റൈസിങ് ടീമിന്റെ ഉടമ കൂടിയാണ് അദ്ദേഹം. ഇത് ഇലക്ട്രിക് പവര്‍ബോട്ട് ടീമാണ്. ഇ1 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇവര്‍ മത്സരിക്കുന്നുണ്ട്. ആദി കെ മിശ്രയും ഈ കമ്പനിയുടെ സഹ ഉടമയാണ്.
ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സ്റ്റാര്‍ട്ടപ്പായ സ്‌പോര്‍ട് കോണ്‍വോയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു വിരാട് കോലി. 2014ലായിരുന്നു ഈ നിക്ഷേപം ആരംഭിച്ചത്. ഈ കമ്പനിയില്‍ മുന്‍ റയല്‍ മാഡ്രിഡ് താരം ഗാരത് ബെയിലിനും ഈ കമ്പനിയില്‍ നിക്ഷേപമുണ്ട്.
റാഗി കോഫിയില്‍ 2.5 ശതമാനം ഓഹരികളും കോലി സ്വന്തമാക്കിയിട്ടുണ്ട്. മെയിഡ് ഇന്‍ ഇന്ത്യ കോഫിയാണിത്. രാജ്യത്താകെ 2500 സ്റ്റോറുകള്‍ ഇവര്‍ക്കുണ്ട്. 2022ലാണ് ഈ കമ്പനിയില്‍ കോലി നിക്ഷേപം നടത്തിയത്. വിരാട് കോലിയുടെ പ്രിയപ്പെട്ട കോഫി കൂടിയാണിത്.












Click it and Unblock the Notifications