വോഡഫോണില്‍ തകര്‍പ്പന്‍ ദീപാവലി ഓഫര്‍: 90 ജിബി ഡാറ്റയും വോയ്സ് കോളും, ആറ് മാസത്തെ ഓഫര്‍!!
റിലയന്‍സ് ജിയോയുടെ 399 പ്ലാനിനോട് പൊരുതാനാണ് വോഡഫോണിന്‍റെ പുതിയ ഓഫര്‍
മുംബൈ: ഉത്സവകാലത്ത് റിലയന്‍സ് ജിയോയ്ക്ക് തിരിച്ചടിയുമായി വോഡഫോണിന്‍റെ പുതിയ ഓഫര്‍ പ്രഖ്യാപനം. 399 രൂപയുടെ പ്ലാനില്‍ ആറ് മാസത്തേയ്ക്ക് 90 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും ലഭിക്കും. റിലയന്‍സ് ജിയോയുടെ 399 പ്ലാനിനോട് പൊരുതാനാണ് വോഡഫോണ്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ വോഡഫോണിന്‍റെ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. ഇന്ത്യന്‍ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കുന്ന ദീപാവലി സമ്മാനമാണ് ആറ് മാസത്തെ ഡാറ്റ- വോയ്സ് പ്ലാന്‍. എന്നാല്‍ ഓഫര്‍ ദീര്‍ഘകാലത്തേയ്ക്ക് നല്‍കുമോ പരിമിത കാലത്തേയ്ക്ക് മാത്രമായുള്ളതാണോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍ എയര്‍ടെല്ലും റിലയന്‍സ് ജിയോയും സമാന നിരക്കില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ഡാറ്റാ പാക്കും നല്‍കിവരുന്നുണ്ട്.

84 ദിവസത്തേയ്ക്ക് 84 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ ഓഫറുമാണ് റിലയന്‍സ് ജിയോ നല്‍കുന്നത്. ലോക്കല്‍- എസ്ട്ഡി കോളിംഗ് സൗകര്യമാണ് റിലയന്‍സ് ജിയോ നല്‍കുന്നത്. ഇതിന് പുറമേ ജിയോ മൂവീസ്, ജിയോ ടിവി, ജിയോ സിനിമി, ജിയോ മ്യൂസിക്, ജിയോ ഗെയിംസ് എന്നിവയും ഈ ഓഫറില്‍ ലഭിക്കും.
399 രൂപയുടെ ദീപാവലി ധന്‍ ധനാ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 12 മുതല്‍ 18 വരെ ചുരുങ്ങിയ ദിവസത്തേക്കു മാത്രമാണ് ഓഫര്‍ ലഭ്യമാകുക. നിലവിലുള്ള റീചാര്‍ജിന്റെ കാലാവധി അവസാനിച്ചശേഷം മാത്രമാണ് ധന്‍ ധനാ ഓഫര്‍ ആക്ടിവേറ്റ് ആകുക. എട്ട് ഘട്ടങ്ങളിലായി വൗച്ചറുകളായാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുകയെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications