കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷത്തില്‍ തകര്‍ന്ന് നിരവില്‍പുഴ റോഡ്; സ്വകാര്യബസുകള്‍ നിരത്തിലിറങ്ങില്ല!!

  • By De
Google Oneindia Malayalam News

മാനന്തവാടി: കാലവര്‍ഷത്തില്‍ തകര്‍ന്ന് ഗതാഗതം ദുഷ്‌ക്കരമായ നിരവില്‍ പുഴ റൂട്ടില്‍ സ്വകാര്യബസ്സ് തൊഴിലാളികള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ബസ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിക്കുന്നത്. സമരത്തിന്റെ ഭാഗമായി നാളെ രാവിലെ 11 മണിക്ക് പടിഞ്ഞാറത്തറ പൊതുമരാമത് വകുപ്പ് ഓഫീസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

മണ്ണിടിഞ്ഞ് വയനാട് ചുരം വഴിയുള്ള ചരക്ക് വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതോടെ നിരവില്‍പുഴ റോഡായിരുന്നു കോഴിക്കോട് ജില്ലയിലേക്കുള്ള ഗതാഗതമാര്‍ഗം. തുടര്‍ച്ചയായി വാഹനങ്ങള്‍ ഈ റോഡിനെ ആശ്രയിച്ചതോടെ റോഡിന്റെ മിക്കഭാഗങ്ങളും തകരുകയായിരുന്നു. ടോറസ് ലോറികളുള്‍പ്പെടെ നിരവധിവാഹനങ്ങങ്ങള്‍ ഇപ്പോഴും ഈ റോഡിലൂടെയാണ് കോഴിക്കോട് ഭാഗങ്ങളിലേക്ക് പോവുന്നത്. നിലവില്‍ 20-ഓളം സ്വകാര്യബസുകളാണ് ഈ വഴി സര്‍വീസ് നടത്തുന്നത്. കുഴികളിറങ്ങി പോകുന്നത് കൊണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും, തൊഴിലാളികള്‍ക്ക് വിവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതും പതിവാണ്.

niravilpuzharoad-1

അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പ്രസ്തുത വിഷയം ബന്ധപ്പെട്ടവര്‍ പരിഗണിക്കുന്നത് വരെ ഈ റൂട്ടില്‍ സര്‍വ്വീസ് നിര്‍ത്തിവെക്കാനാണ് സംയുക്ത തൊഴിലാളി യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. അനിശ്ചിതകാല ബസ് സമരം നൂറ് കണക്കിന് പേരെ ദിനംപ്രതി ബാധിക്കും. മാനന്തവാടിയിലെത്താനുള്ള പ്രാധാനമാര്‍ഗമായതിനാല്‍ തന്നെ സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികളെയും സമരം വലക്കും. മാനന്തവാടി- നിരവില്‍പ്പുഴ റൂട്ടില്‍ തരുവണ മുതല്‍ മക്കിയാട് വരയെുള്ള പത്ത് കിലോമീറ്ററോളം ദൂരമാണ് ഇപ്പോള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുന്നത്.

2015-16 വര്‍ഷത്തില്‍ റോഡ് നവീകരണത്തിനായി പത്ത് കോടി രൂപ അനുവദിക്കുകയും നവീകരണ പ്രവൃത്തികള്‍ 2017 നവംബറില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കരാറുകാരന്റെയും അധികൃതരുടെയും അനാസ്ഥ കാരണം റോഡ് നിര്‍മ്മാണം പാതി പോലുമെത്തിയില്ല. റോഡ് വീതികൂട്ടാനായി അശാസ്ത്രീയമായി സ്ഥലങ്ങളെടുത്ത പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി ഗതാഗതതടസമുണ്ടാകുന്നതും പതിവാണ്. റോഡ് മെറ്റല്‍ ചെയ്ത ഭാഗങ്ങളും മഴയില്‍ ഒലിച്ചുപോയതായും കാണാം. കാലവര്‍ഷത്തില്‍ വയനാട്ടിലെ ഒട്ടുമിക്ക റോഡുകളും തകര്‍ന്നുകഴിഞ്ഞു. മിക്കയിടത്തും ഇതേസ്ഥിതിയില്‍ ഗതാഗതം ദുഷ്‌ക്കരമായിരിക്കുകയാണ്. തകര്‍ന്നവയില്‍ ജില്ലയിലെ പ്രധാനപാതകളും ഉള്‍പ്പെടുന്നുണ്ട്.

English summary
Wayanad Local News about Niravilpuzha road bus strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X