സൂര്യയ്ക്കും ജ്യോതികയ്ക്കും ജയ് ഭീം സംവിധായകനുമെതിരെ കേസ്, ഇത് രണ്ടാമത്തെ പരാതി
ചെന്നൈ: സൂര്യയുടെ ഹിറ്റ് ചിത്രമായ ജയ് ഭീം നിയമക്കുരുക്കില്‍. ചിത്രത്തിന്റെ സംവിധായകന്‍ ടിജെ ജ്ഞാനവേലിനും നിര്‍മ്മാതാക്കള്‍ക്കും എതിരെ പോലീസ് കേസെടുത്തു. സൂര്യയുടേയും ജ്യോതികയുടേയും ഉടമസ്ഥതയിലുളള 2 ഡി എന്റര്‍ടെയ്ന്‍മെന്റ് ആണ് ജയ് ഭീമിന്റെ നിര്‍മ്മാതാക്കള്‍. വി കുളഞ്ജിയപ്പന്‍ ആണ് ജയ് ഭീമിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി തന്റെ ജീവിത കഥ ഉപയോഗിച്ചുവെന്നും എന്നാല്‍ വാഗ്ദാനം ചെയ്ത പ്രതിഫലം നല്‍കിയില്ല എന്നുമാണ് കുളഞ്ജിയപ്പന്റെ പരാതി.
കോപ്പിറൈറ്റ് നിയമപ്രകാരമാണ് ചെന്നൈ ശാസ്ത്രി നഗര്‍ പോലീസ് ജയ് ഭീം സംവിധായകനും നിര്‍മ്മാതാക്കള്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജയ് ഭീം സിനിമാ ചിത്രീകരണത്തിന് മുന്‍പായി 2019ല്‍ സംവിധായകന്‍ ജ്ഞാനവേല്‍ കുളഞ്ജിയപ്പനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുളഞ്ജിയപ്പന്റെ ജീവിതം സിനിമയാക്കുന്നതിന് 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു. മാത്രമല്ല സിനിമയുടെ ലാഭത്തിന്റെ ഒരു വിഹിതവും വാഗ്ദാനം ചെയ്തിരുന്നു എന്ന് കുളഞ്ജിയപ്പന്‍ പറയുന്നു എന്നാല്‍ വാഗ്ദാനം ചെയ്ത തുക തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് പരാതി.

കോപ്പിറൈറ്റ് നിയമപ്രകാരം തന്റെ കക്ഷിയായ കുളഞ്ജിയപ്പന്റെ ജീവിതം സിനിമയാക്കുന്നതിന് സിനിമാ പ്രവര്‍ത്തകര്‍ രേഖാമൂലം സമ്മതം വാങ്ങിക്കേണ്ടതായിരുന്നുവെന്ന് കുളഞ്ജിയപ്പന്റെ അഭിഭാഷകന്‍ പറയുന്നു. എന്നാല്‍ ഇതുവരെയും അത്തരമൊരു സമ്മതമില്ല. അതുകൊണ്ട് തന്നെ കുളഞ്ജിയപ്പന്റെ ജീവിതം അദ്ദേഹത്തിന്റെ സമ്മതമില്ലാതെ സിനിമയാക്കിയതും അതില്‍ നിന്ന് പണമുണ്ടാക്കിയതും ക്രിമിനല്‍ കുറ്റമാണെന്നും അഭിഭാഷകന്‍ തന്തി ടിവിയോട് പ്രതികരിച്ചു.
പട്ടുപാവടയിലല്ല കുട്ടിപ്പാവാടയില്‍ ക്യൂട്ടായി അമല പോള്‍; ചിത്രങ്ങള്‍ വൈറല്‍
1993 കമ്മാരപുരം പോലീസ് സ്‌റ്റേഷനില്‍ വെച്ച് നടന്ന ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന്റെയും കൊലപാതകത്തിന്റെയും കഥയാണ് സൂര്യ നായകനായ ജയ് ഭീം പറയുന്നത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന കെ ചന്ദ്രു ആയാണ് സൂര്യ ചിത്രത്തില്‍ വേഷമിട്ടത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുളള സിനിമ വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് സിനിമയ്ക്ക് എതിരെ കേസ് വരുന്നത്. വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് നേരത്തെ സംവിധായകനും നിര്‍മ്മാതാക്കള്‍ക്കും എതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ കേസ് മദ്രാസ് ഹൈക്കോടതി തളളി. അതിന് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് സിനിമയ്ക്ക് എതിരെ മറ്റൊരു പരാതി കൂടി ഉയര്‍ന്നിരിക്കുന്നത്.












Click it and Unblock the Notifications