Get Updates
Get notified of breaking news, exclusive insights, and must-see stories!

' വിജെ ചിത്രയുടെ മരണം കൊലപാതകം'; പ്രതിശുത്ര വരനെതിരെ ഗുരുതര ആരോപണവുമായി നടിയുടെ അമ്മ, ആരാണ് ഹേമന്ദ്

ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്ത സീരിയല്‍ നടിയും അവതാരകയുമായ വിജെ ചിത്രയുടെ ആത്മഹത്യ വലിയ വിവാദങ്ങള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വെളുപ്പിനാണ് നസ്രത്ത്പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ടിങ് കഴിഞ്ഞ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു താരം ഹോട്ടലിലെത്തിയത്. മരിച്ച നിലയില്‍ കാണപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു. ചിത്രയുടെ മരണത്തില്‍ പ്രതിശ്രുത വരന്‍ ഹേംമന്ദിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടിയുടെ കുടുംബം ഉയര്‍ത്തുന്നത്.

ഭാവി വരന്‍

ഭാവി വരന്‍

ഭാവി വരനായ ഹേമന്ദിനൊപ്പാണ് ഹോട്ടലില്‍ ചിത്ര താമസിച്ചിരുന്നത്. ഓ​ഗസ്റ്റിലാണ് ഇരുവരു തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഷൂട്ട് കഴിഞ്ഞ് തിരികയെത്തിയ ചിത്ര കുളിക്കാനായി മുറിയിലേക്ക് പോയി. ഷൂട്ടിങ് കഴിഞ്ഞ് തിരികെയെത്തിയ ശേഷം ചിത്ര നേരെ കുളിക്കാനായി മുറിയിലേക്ക് പോവുകയായിരുന്നു. പിന്നീട് കുറേ നേരത്തിന് ശേഷും പുറത്തേക്ക് വരാത്തതിനാല്‍ ഹേമന്ദ് ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.

വിഷാദ രോഗം

വിഷാദ രോഗം

തുടർന്ന് ഹോട്ടല്‍ ജീവനക്കാരനെത്തി മുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ചിത്ര ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടെന്നാണ് ഹേംനാഥ് പൊലീസിന് നൽകിയ മൊഴിയിൽ പറുന്നത്. ചിത്ര വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മൊഴിയിലുണ്ട്. എന്നാല്‍ ചിത്രയുടെ മുഖത്ത് കണ്ട മുറിവുകളാണ് ദുരൂഹതകള്‍ വര്‍ധിക്കുന്നത്.

ബിസിനസുകാരന്‍

ബിസിനസുകാരന്‍

ബിസിനസുകാരനായ ഹേംനാഥുമായി ഓഗസ്റ്റിലാണു ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിന് പിന്നാലെ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഒന്നിച്ച് കഴിയാന്‍ തുടങ്ങിയതെന്നും പറയുന്നു. ജനുവരിയിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. ഒക്ടോബർ 19-ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തിരുന്നുവെന്നതിന്‍റെ തെളിവുകള്‍ ഹേമേന്ദ് പൊലീസില്‍ സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മരണത്തിന് ഉത്തരവാദി

മരണത്തിന് ഉത്തരവാദി

അതേസമയം ചിത്രയുടെ മരണത്തിന് ഉത്തരവാദി ഭാവിവരന്‍ ഹേമന്ദാണെന്നാണ് ചിത്രയുടെ കുടുംബം ആരോപിക്കുന്നത്.
മകൾ കൊല്ലപ്പെട്ടതാണെന്നും അതിനുത്തരവാദി ഹേമന്ദാണെന്നും ചിത്രയുടെ മാതാവ് ആരോപിക്കുന്നു. ചിത്രയ്ക്ക് നീതി ലഭിക്കാൻ എല്ലാവരും തന്നോടൊപ്പം നിൽക്കണമെന്നും ഇവർ പറഞ്ഞു. പ്രാഥമിഗ നിഗമനം അനുസരിച്ച് ചിത്രയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പൊലീസും പറയുന്നത്.

നഖപ്പാടുകൾ

നഖപ്പാടുകൾ

എന്നാല്‍ ചിത്രയുടെ കവിളത്തും ശരീരത്തിലും കണ്ടെത്തിയ നഖപ്പാടുകൾ ദുരൂഹതയുണർത്തുന്നതായതിനാല്‍ മറ്റ് തരത്തിലുള്ള അന്വേഷണങ്ങളും നടക്കുകയായാണ്. അമ്മയും ഹേമന്ദുമായുള്ള വഴക്കുകൾ മൂലം ഡിസംബർ 4 മുതൽ ചിത്ര താമസിച്ചിരുന്നത് ഹോട്ടലിലായിരുന്നുവെന്നും റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 2012 മുതൽ അവതാരകയായും സീരിയൽ നടിയായും മിനിസ്ക്രീനിൽ സജീവമായിരുന്നു ചിത്ര.

Recommended Video

cmsvideo
    Nayanthara's heart felt condolence to vj chithra

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+