കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴവെള്ള പാച്ചിലില്‍ പുഴയില്‍ ആനക്കുട്ടി: നാട്ടുകാര്‍ കരക്ക്കയറ്റി, ആനക്കുട്ടിക്ക് ഒരു വയസ് പ്രായം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മഴവെള്ള പാച്ചിലില്‍ കരുളായി നെടുങ്കയത്ത് പുഴയില്‍ ആനക്കുട്ടിയെ കണ്ടെത്തി . ഉള്‍വന നിവാസിളായ നെടുങ്കയം കോളനിക്കാര്‍ ആനക്കുട്ടിയെ കരക്ക് കയറ്റി. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ആനക്കുട്ടി ഒഴുകി വരുന്നത് നെടുങ്കയം കോളനി നിവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.ഉടന്‍ തന്നെ ആനക്കുട്ടിയെ രക്ഷിക്കാന്‍ കോളനിയിലെ യുവാക്കള്‍ രംഗത്ത് എത്തുകയും രാത്രി പതിനൊന്നരയോടെ ആനകുട്ടിയെ കരക്ക് കയറ്റുകയുമായിരുന്നു.

വിവരം ലഭിച്ച് എത്തിയ വനപാലകര്‍ എത്തിയപ്പോഴേക്കും ആനക്കുട്ടി വീണ്ടും കാട് കയറി .ഏറെ നേരം തെരഞ്ഞെങ്കിലും ആനക്കുട്ടിയെ കണ്ടത്താനായില്ല. ബുധനാഴ്ച രാവിലെ വീണ്ടും ആനക്കുട്ടിയെ നെടുങ്കയം കോളനിയോട് ചേര്‍ന്ന് വനം വകുപ്പ് കണ്ടെത്തുകയായിരുന്നു.പിടിച്ച് കെട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ പലവട്ടം ആന വെട്ടിച്ചോടി. ഏറെ നേരത്തിന് ശേഷം ഉച്ചയോടെ ആനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചെറുപുഴക്ക് മീറ്ററുകള്‍ അകലെ പിടിച്ച് കെട്ടി.

elephant

ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ നൗഷാദ് എത്തി ആനക്കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. നല്ല ആരോഗ്യവാനാണ് എന്ന് തിരിച്ചറിഞ്ഞതോടെ ആനക്കുട്ടിയെ നെടുങ്കയത്ത് ഉള്‍വനത്തില്‍ തമ്പടിച്ച ആ കൂട്ടത്തിലേക്ക് വിട്ടയച്ചു. മനുഷ്യ സ്പര്‍ശം ഏറ്റതിനാല്‍ ആന കൂട്ടം കുട്ടിയാനയെ കൂട്ടത്തില്‍ ചേര്‍ക്കുമോ എന്ന് കരുളായി റെയിഞ്ച് ഓഫീസര്‍ കെ. രാകേഷിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ഒരു വയസ് തോന്നിക്കുന്ന ആണ്‍ ആനക്കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്.

English summary
Elephant saves by people in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X