എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടതിനെയും വലതിനെയും ഞെട്ടിക്കാന്‍ ട്വന്റി 20, എറണാകുളത്തെ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം!!

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞെട്ടിക്കാനൊരുങ്ങി ട്വന്റി 20. എറണാകുളം ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. പത്ര പരസ്യങ്ങളും നല്‍കി തുടങ്ങി. ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ അംഗത്വ വിതരണവും പാര്‍ട്ടി ആരംഭിച്ചു. ഓണ്‍ലൈനിലൂടെയും അംഗത്വം നേടാം. ഇടതും വലതും തങ്ങള്‍ക്ക് ഒപ്പമല്ലെന്നും ഇവര്‍ പ്രഖ്യാപിച്ചു. ആധുനിക കേരളത്തിനായി അണിചേരുക ട്വന്റി 20യില്‍ അംഗമാകുക എന്നാണ് പരസ്യത്തില്‍ പറയുന്നത്. കൊച്ചി എഡിഷനുകളില്‍ മാത്രമാണ് ഇവരുടെ പത്ര പരസ്യം വന്നത്. ഇത് വലിയ തിരിച്ചടി എല്‍ഡിഎഫിനും യുഡിഎഫിനുമുണ്ടാക്കുമെന്ന് ഉറപ്പാണ്.

1

എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലാണ് അംഗത്വ വിതരണം നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഗംഭീര ജയമാണ് നിയമസഭയിലേക്കും മത്സരിക്കാന്‍ ട്വന്റി 20യെ പ്രേരിപ്പിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ ഇവരെ കണ്ട് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുഡിഎഫിലെ സംസ്താന നേതാക്കള്‍ ഇവരെ കണ്ടിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് ഇവര്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. ആദ്യ ഘട്ടം എന്ന നിലയിലാണ് ജനകീയ കൂട്ടായമ എന്ന മുഖം മാറ്റം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് അംഗത്വ വിതരണം തുടങ്ങിയത്.

നേരത്തെ സിഎന്‍ മോഹനന്‍, പി രാജീവ്, ചന്ദ്രന്‍പിള്ള എന്നിവരും ട്വന്റി 20 നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സഖ്യത്തിനാണോ എന്ന് വ്യക്തമല്ല. കുന്നത്തുനാട്, പെരുമ്പാവൂര്‍, എറണാകുളം, അങ്കമാലി, കോതമംഗലം, പിറവം, എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ട്വന്റി 20യുടെ നീക്കം. ഇത് ഇടതുപക്ഷത്തിനും യുഡിഎഫിനും ഒരുപോലെ വെല്ലുവിളിയാണ്. ഇതോടെയാണ് ഇടതുപക്ഷം അനുനയത്തിന് നേരിട്ട് ഇറങ്ങിയത്. സാബു എം ജേക്കബ് പക്ഷേ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നാണ് സൂചന. മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ ട്വന്റി 20 നിര്‍ത്താനാണ് സാധ്യത.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

അതേസമയം പാര്‍ട്ടി പത്രങ്ങളിലൊഴികെ എല്ലാ മുന്‍നിര പത്രങ്ങളിലും ട്വന്റി ട്വന്റി പരസ്യം നല്‍കിയിട്ടുണ്ട്. നിലവില്‍ എറണാകുളത്ത് മാത്രമാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. ഇവിടെ ജയിച്ചാല്‍ കൂടുതല്‍ ഇടത്തേക്ക് വ്യാപിപ്പിക്കും. 14 മണ്ഡലങ്ങളിലും മത്സരിക്കുന്ന കാര്യം ട്വന്റി 20 തീരുമാനിച്ചിട്ടില്ല. കുന്നത്തുനാടിലും പെരുമ്പാവൂരിലും മത്സരിക്കുമെന്ന് ഉറപ്പാണ്. ജില്ലയ്ക്ക് പുറത്ത് മത്സരിക്കാന്‍ പറ്റുന്ന സീറ്റുകളെ കുറിച്ചും പഠിക്കുന്നുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അടക്കം വിരമിച്ച സത്യസന്ധരായ ഉദ്യോഗസ്ഥരെ മത്സരിപ്പിക്കാനുള്ള നീക്കമാണ് ട്വന്റി 20യുടെ മുന്നിലുള്ളത്.

Ernakulam
English summary
20 20 will contest in assembly election, no ldf, udf alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X