കോവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയില്‍ ഒഴിവുള്ളത് 2227 കിടക്കകള്‍
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 227 കിടക്കകള്‍. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4302 കിടക്കകളില്‍ 2075 പേര് നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റെറുകളിലായി ജില്ലയില്‍ 485 പേര് ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 43 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1220 കിടക്കള്‍ ഒഴിവുണ്ട്.

ജില്ലയില്‍ ബി.പിസി.എല്‍, ടി.സി.എസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 29 പേര് ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 11 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 940 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 458 പേര് ചികിത്സയിലുണ്ട്. ജില്ലയില്‍ 482 കിടക്കള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റെറുകളിലായി ലഭ്യമാണ്.
ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പതിനൊന്നു കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റെറുകളില്‍ 573 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 465 പേര് ചികിത്സയിലാണ്. ഓക്സിജന്‍ കിടക്കള്‍ അടക്കമുള്ള സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റെറുകളില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയില്‍ 108 കിടക്കള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റെറുകളിലായി ലഭ്യമാണ്.
കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള 13 സര്‍ക്കാര്‍ ആശുപത്രികളിലായി 1030 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 638 പേര് ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 392 കിടക്കകളും ലഭ്യമാണ്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications