തൃക്കാക്കരയില്‍ ഭരണ പ്രതിസന്ധി; നഗരസഭാ അധ്യക്ഷയ്ക്കെതിരെ നാല് കൗൺസിലർമാർ
എറണാകുളം: കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ നഗരസഭ അധ്യക്ഷയ്ക്കെതിരെ രംഗത്ത് വന്നതോടെ യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില്‍ ഭരണ പ്രതിസന്ധി. നഗരസഭ ചെയര്‍മാന്‍ അജിത തങ്കപ്പനെതിരെയായി എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് കോണ്‍ഗ്രസ് ഇതുപോലൊരു പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത്. കോൺഗ്രസിലെ നാല് അംഗങ്ങള്‍ എല്‍ ഡി എഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് പാർട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഡി സി സി അധ്യക്ഷന്റെ നേതൃത്വത്തില്‍ അനുനയ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് കൗണ്‍സിലര്‍ മാര്‍ വഴങ്ങിയിട്ടില്ല.
മാസ്കിനുള്ളിലായ താര ദമ്പതിമാര്‍: ഭാര്യമാര്‍ക്കൊപ്പം പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും
അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുന്ന സാഹചര്യത്തില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷയുടെ ചേംബറില്‍ ഇന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉണ്ടായി. എല്‍ ഡി എഫ് നീക്കം പരാജയപ്പെടുത്താന്‍ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്ന യോഗത്തിൽ പങ്കെടുക്കേണ്ടന്നാണ് യു ഡി എഫ് തീരുമാനം. ഇതോടെ ക്വാറം തികയാതെ പ്രമേയം അവതരിപ്പിക്കാൻ കഴിയാതെ വരുമെന്നും യുഡിഎഫ് കണക്ക് കൂട്ടിയിരുന്നു.

എന്നാല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന മുന്നറിയിപ്പുമായി നാല് കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ പ്രഖ്യാപിച്ചതോടെ നേതൃത്വം ആശങ്കയിലായി. പാർട്ടി തങ്ങളെ അവഗണിച്ച് ഭരണം നടത്തുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി. നഗരസഭയിലെ ഭരണ കക്ഷി അംഗങ്ങള്‍ തമ്മിലുള്ള ഭിന്നത നേരത്തെ മുതല്‍ ശക്തമാണ്. ഇതോടെ വിഷയത്തില്‍ ഡിസിസി ഇടപെടുകയും ചെയ്തിരുന്നു. എന്നാല്‍ ഡിസിസി ഇടപെട്ടത് ഫലം ചെയ്തില്ലെന്ന് പുതിയ സംഭവ വികാസങ്ങളോടെ വ്യക്തമായി.
പ്രശ്ന പരിഹാരത്തിനായി നഗരഭരണം ഏകോപിപ്പിക്കാനും പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാനും ഉപസമിതിയെ ഡിസിസി നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചെയര്‍പേഴ്സണും കൂട്ടരും ഇപ്പോഴും ഈ സമിതിയോട് ആലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് വിമത കൗണ്‍സിലര്‍മാരുടെ പരാതി. അധ്യക്ഷക്കെതിരെ എൽ ഡി എഫ് നൽകിയ അവിശ്വാസ പ്രമേയ നോട്ടിസ് 23 നാണ് പരിഗണിക്കുന്നത്. ആകെയുള്ള 43 അംഗ തൃക്കാക്കര നഗരസഭ കൗണ്‍സിലില്‍ യുഡിഎഫിന് 26 അംഗങ്ങളാണ് ഉള്ളത്. എല്‍ ഡി എഫിന് 17 ന് അംഗങ്ങളുമുണ്ട്.












Click it and Unblock the Notifications