എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാലഭാസ്‌കര്‍ അലക്ഷ്യമായി കാറോടിച്ചു... അപകടത്തിന് കാരണം, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍!!

Google Oneindia Malayalam News

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ വാദങ്ങളുമായി ഡ്രൈവര്‍ അര്‍ജുന്‍. അപകടം നടന്ന സമയത്ത് താനായിരുന്നില്ല കാറോടിച്ചിരുന്നതെന്ന് അര്‍ജുന്‍ പറയുന്നു. ബാലഭാസ്‌കര്‍ തന്നെയാണ് വണ്ടിയോടിച്ചതെന്നും, തീര്‍ത്തും അലക്ഷ്യമായിട്ടാണ് അദ്ദേഹം കാര്‍ ഓടിച്ചതെന്നും അര്‍ജുന്‍ പറഞ്ഞു. അതുകൊണ്ട് തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നും ആവശ്യപ്പെട്ട് ഡ്രൈവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

1

അപകടം നടക്കുമ്പോള്‍ എല്ലാവരും പറഞ്ഞത് പോലെ താനായിരുന്നില്ല വണ്ടിയോടിച്ചിരുന്നത്. ബാലഭാസ്‌കര്‍ തന്നെയായിരുന്നു വാഹനം ഓടിച്ചത്. അദ്ദേഹത്തിന്റെ അശ്രദ്ധമായ ഡ്രൈവിംഗ് കാരണമാണ് അപകടമുണ്ടായതെന്ന് കാണിച്ച് അര്‍ജുന്‍ ട്രിബ്യൂണലിനെ അറിയിച്ചു. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി. ചികിത്സ ചെലവും മറ്റ് കാര്യങ്ങളും അടക്കം 1.21 കോടിയുടെ നഷ്ടം തനിക്കുണ്ടായിട്ടുണ്ട്. ജീവിത മാര്‍ഗങ്ങളൊന്നും തന്നെ ഇല്ലെന്നും അര്‍ജുന്‍ ഹര്‍ജിയില്‍ പറയുന്നു.

Recommended Video

cmsvideo
സ്വര്‍ണക്കടത്ത് കേസും ബാലഭാസ്‌കറിന്റെ മരണവും തമ്മില്‍ ബന്ധം!

നേരത്തെ അപകടം സമയത്ത് അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് അപകടം അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അര്‍ജുന് തലയ്ക്ക് പരിക്കേറ്റത് മുന്നിലെ സീറ്റില്‍ ഇരുന്നത് കൊണ്ടാണെന്നും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും അര്‍ജുന്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്നായിരുന്നു. പിന്‍സീറ്റിലാണ് ഇരുന്നതെന്ന് അര്‍ജുന്‍ പറയുന്നു. വാഹനം ഓടിച്ചത് താനല്ലെന്ന വാദം കേസിലെ നിര്‍ണായക വഴിത്തിരിവാണ്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമായും കരുതുന്നുണ്ട്.

നേരത്തെ അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പോലൊരാളെ കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി പറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെ ഫോട്ടോ കണ്ടാണ് താന്‍ ഇയാളെ തിരിച്ചറിഞ്ഞതെന്ന് സോബി പറഞ്ഞു. നേരത്തെ ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അപകടസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടതായി സോബി പറഞ്ഞിരുന്നു.

Ernakulam
English summary
balabhaskar drive car careless says driver arjun, filed petition for compensation of 1 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X