എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ മതിൽ ശബരിമലയെ തകർക്കാനുള്ള രഹസ്യ അജൻഡയെന്ന് ബിജെപി: കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന്

  • By Desk
Google Oneindia Malayalam News

കൊച്ചി: കണ്ണുരുട്ടിയില്ലെങ്കിൽ വനിതാമതിലിലല്ലാ, അയ്യപ്പ ജ്യോതിയിലായിരിക്കും പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും കുടുംബാംഗങ്ങൾ പങ്കെടുക്കുകയെന്ന് പി.കെ.കൃഷ്ണ ദാസ്. ശബരിമലയെ തകർക്കാനുള്ള സിപിഎം രഹസ്യ അജണ്ടയുടെ ഭാഗമാണ് വ‌നിതാമതിൽ. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി നിയമസഭയോടും പൊതുജനങ്ങളോടും മാപ്പു പറയണം. ലക്ഷണമൊത്ത ഫാസിസ്റ്റാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ 13 ന് നിയമസഭയിലും പൊതു വേദിയിയലും മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. 50 കോടി രൂപ സര്‍ക്കാര്‍ ചെലവിടുന്നുവെന്നാണ് കോടതിയെ അറിയിച്ചത്. എന്തിനാണ് മുഖ്യമന്ത്രി മറച്ചുവെച്ചത്. മതില്‍ സദുദ്ദേശ്യപരമല്ലാത്തതുകൊണ്ടാണ്, ഹൈക്കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം, കൃഷ്ണ ദാസ് പറഞ്ഞു.

<strong>കോണ്‍ഗ്രസും ബിജെപിയും 110 സീറ്റില്‍ നേര്‍ക്കുനേര്‍... സഖ്യം 450 സീറ്റില്‍.... കണക്കുകള്‍ ഇങ്ങനെ</strong>കോണ്‍ഗ്രസും ബിജെപിയും 110 സീറ്റില്‍ നേര്‍ക്കുനേര്‍... സഖ്യം 450 സീറ്റില്‍.... കണക്കുകള്‍ ഇങ്ങനെ

മൂന്നരക്കോടി ജനതയുടെ സംശയമാണ് ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യങ്ങൾ. അതിന് മുഖ്യമന്ത്രി കോടതിയിലും ജനകീയ കോടതിയിലും മറുപടി പറയണം. 50 കോടി രൂപ ഉപയോഗിച്ച് 1000 കുടുംബങ്ങൾക്ക് കുറഞ്ഞ് വീട് പണിതു നൽകി പുനരധിവസിപ്പിക്കാൻ കഴിയും. അതിനാണ് നവോഥാനം എന്ന് പറയുന്നത്. ഖജനാവ് കട്ടുമുടിക്കുന്നതിലുള്ള ജനങ്ങളുടെ പ്രതിഷേധവും രോഷവും മനസിലാക്കി വനിതാ മതില്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാരും സിപിഎമ്മും തയാറാകണം.

bjpsabarimala-1

വനിതാമതില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പും രാഷ്ട്രീയ പോക്കിരിത്തവുമാണ്. സാധാരണക്കാരെ കണ്ണുരുട്ടിക്കാണിച്ചും പേടിപ്പിച്ചുമാണ് ഈ മതിലുണ്ടാക്കുന്നത്. മതില്‍ ശബരിമലയ്ക്കെതിരല്ലെന്ന് പറയുന്നു, പക്ഷേ, പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടി പത്രത്തില്‍, ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള സംഭവ വികാസങ്ങളാണ് മതിലിന്‍റെ പശ്ചാത്തലമെന്ന് എഴുതുന്നു. വനിതാ മതില്‍ ശബരിമലയിലെ ആചാര ലംഘനത്തിനുള്ളതാണ്. ശബരിമലയെ തകർക്കാനുള്ള സിപിഎമ്മിന്‍റെ രഹസ്യ അജണ്ടയാണ് പിന്നില്‍. വനിതാ മതില്‍ യോഗത്തിനു പോയ ഹിന്ദു നേതാക്കള്‍ ഇതൊന്നും അറിയാതെയാണ് പോയത്. അവിശ്വാസികളുടെയും നിരീശ്വരവാദികളുടെയും ശബരിമല വിരുദ്ധമതിലാണത്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ധ്രുവീകരണത്തിനാണ് മതില്‍. വിശ്വാസികള്‍ നടത്തുന്നത് ഡിസംബര്‍ 26-ലെ അയ്യപ്പ ജ്യോതിയാണ്. അത് സമത്വത്തിന്‍റെയും സമന്വയത്തിന്‍റെയും സമ ഭാവത്തിന്‍റെയും മതിലാണ്. അതില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തടഞ്ഞില്ലെങ്കില്‍ പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് കൃഷ്ണ ദാസ് പറഞ്ഞു.

മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി നല്‍കില്ലെന്നും വേതനം തടയുമെന്നും സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു. രാഷ്ട്രീയത്തിന് അതീതമായ കുടുംബശ്രീയുള്‍പ്പെടെ സകലതിനേയും വിഭജിക്കുകയാണ് മതില്‍ നിര്‍മാണത്തിലൂടെ സര്‍ക്കാര്‍. മതിലില്‍ പങ്കെടുക്കാത്തതിന് ഒറ്റ കുടുംബശ്രീ- തൊഴിലുറപ്പുകാര്‍ക്കും ജോലിയും വേതനവും നഷ്ടമാകില്ല. അവരെ ബിജെപി സംരക്ഷിക്കും. തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാരിന്‍റേതാണ്. അഞ്ചുകോടി അധിക തൊഴില്‍ദിനമാണ് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കുടുംബശ്രീ കേന്ദ്ര സര്‍ക്കാരിന്‍റെ 15 കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ നോഡല്‍ ഏജന്‍സിയാണ്. അംഗങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ നോഡല്‍ ഏജന്‍സി പദവിയുടെ കാര്യത്തില്‍ പുനരാലോചിക്കാന്‍ പ്രധാനമന്ത്രിയോടാവശ്യപ്പെടേണ്ടിവരും. അതിനിടയാക്കിയാല്‍ മുഴുവന്‍ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമാകും. ചീഫ് സെക്രട്ടറിമുതല്‍ വില്ലെജ് ഓഫീസര്‍വരെ നിയമനടപടി നേരിടേണ്ടിവരുമെന്നും കൃഷ്ണദാസ് വിശദീകരിച്ചു.

ആരാണ് പൊലീസ് ആരാണ് സിപിഎംകാര്‍ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയാണ്. പൊലീസ് ബിജെപി നേതാക്കള്‍ക്കെതിരേ കള്ളക്കേസുണ്ടാക്കുകയാണ്. എ.എ. രാധാകൃഷ്ണനെതിരേ തിരുവനന്തപുരം പോത്തന്‍കോട് പോലീസ് സ്റ്റേഷന്‍ ജാമ്യമില്ലാത്ത വകുപ്പു ചുമത്തി കേസെടത്തു. ബിജെപി വിശ്വാസികള്‍ക്കൊപ്പമാണ്. ഗാന്ധിയന്‍ മാര്‍ഗത്തില്‍ 20 ദിവസമായി സമരം നടത്തുന്ന ദേശീയ പാര്‍ട്ടിയെ ചര്‍ച്ചയ്ക്ക് പോലും വിളിക്കാന്‍ പിണറായി വിജയന്‍ തയാറാകുന്നില്ല. ബ്രിട്ടീഷ് ഭരണകൂടം കാണിച്ച ജനാധിപത്യ മര്യാദയില്ലാത്ത പിണറായി വിജയന്‍ ലക്ഷണം തികഞ്ഞ ഫാസിസ്റ്റ് ഭരണാധികാരിയാണ്. ജനങ്ങള്‍ക്കൊപ്പം നിന്ന് ഈ ഫാസിസത്തെ ബിജെപി ചെറുത്തുതോല്‍പ്പിക്കും. 26 ലെ അയ്യപ്പ ജ്യോതി വന്‍ വിജയമാക്കും. ശബരിമല വിഷയത്തില്‍ ബിജെപി സമരം ശക്തവും വ്യാപകവുമാക്കും. ജനുവരി ഒന്നു മുതല്‍ 15 വരെ പഞ്ചായത്തുതലത്തില്‍ പദയാത്രകള്‍ നടത്തും.

Ernakulam
English summary
bjp against woman wall, and sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X