ഉപരോധം അക്രമാസക്തം; കൊച്ചി കോര്പ്പറേഷന് സെക്രട്ടറിയെ വളഞ്ഞിട്ട് തല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഉച്ചയോടെ ഓഫീസില്‍ പ്രവേശിക്കാന്‍ കോര്പ്പറേഷന് സെക്രട്ടറിയും കൂടെയുള്ളവരും ശ്രമിച്ചപ്പോഴാണ് ഇവര്‍ക്ക് മര്‍ദനമേറ്റത്. കോര്പ്പറേഷന് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം വിളിച്ച് കൊണ്ടാണ് മര്‍ദിച്ചത്.

കൊച്ചി: ബ്രഹ്മപുരം വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തിയ കൊച്ചി കോര്പ്പറേഷന് ഉപരോധം അക്രമാസക്തമായി. വ്യാപക അക്രമങ്ങളാണ് ഉണ്ടായത്. ഓഫീസിലെത്തിയ ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.
കോര്പ്പറേഷന് സെക്രട്ടറി അബ്ദുള്‍ ഖാദറിനെയും, ക്ലര്‍ക്ക് വിജയകുമാറിനെയും വളഞ്ഞിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിയത്. നാല് ജീവനക്കാരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. സുഭാഷ് പാര്‍ക്കിനകത്ത് വെച്ചാണ് മര്‍ദനമുണ്ടായത്.
ഓഫീസില്‍ ആരെയും കയറ്റി വിടാതെയുള്ള സമരം നടക്കില്ലെന്ന് പോലീസ് നേരത്തെ തന്നെ അറിയിച്ചതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതൊന്നും കേള്‍ക്കാന്‍ തയ്യാറല്ലായിരുന്നു.
ഉച്ചയോടെ ഓഫീസില്‍ പ്രവേശിക്കാന്‍ കോര്പ്പറേഷന് സെക്രട്ടറിയും കൂടെയുള്ളവരും ശ്രമിച്ചപ്പോഴാണ് ഇവര്‍ക്ക് മര്‍ദനമേറ്റത്. കോര്പ്പറേഷന് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം വിളിച്ച് കൊണ്ടാണ് മര്‍ദിച്ചത്.
ഓവര്‍സിയര്‍ സുരേഷിനും മര്‍ദനമേറ്റിട്ടുണ്ട്. രാവിലെ ജോലിക്കെതിരെ ജീവനക്കാരെ അസഭ്യം വിളിക്കുകയും, മര്‍ദിക്കുകയും ചെയ്ത ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓടിച്ചിരുന്നു. അതിന് ശേഷമാണ് ഈ സംഭവം നടന്നത്.
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്പോട്ടുകള്‍
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊച്ചി ഡിസിസിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം ആരംഭിച്ചത്. ഒരു ജീവനക്കാരനെ പോലും കോര്പ്പറേഷന് ഓഫീസിലേക്ക് കടക്കാന്‍ അനുവദിക്കരുതെന്നാണ് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞത്.
നേരത്തെ ആറ് ജീവനക്കാരെ സുരക്ഷിതമായി പോലീസ് കോര്‍പ്പറേഷനുള്ളിലേക്ക് കൊണ്ടുപോയിരുന്നു. ഒറ്റയ്ക്ക് വന്ന ജീവനക്കാരനെ കണ്ടപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപിതരായത്.
പ്രവര്‍ത്തകര്‍ തന്റെ നേരെ ഓടിയെത്തുന്നത് കണ്ട ഇയാള്‍ ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ ഇയാളെ പിന്നില്‍ നിന്ന് ചവിട്ടി. ഇയാള്‍ക്ക് നേരെ കുപ്പിയും വലിച്ചെറിഞ്ഞു.
അതേസമയം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഉപരോധം ഉദ്ഘാടനം ചെയ്തത് മുതല്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ബ്രഹ്മപുരം തീപ്പിടുത്തവുമായി ബന്ധപ്പെട്ട് സോണ്ട കരാറില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തടഞ്ഞതിലും, തല്ലിച്ചതച്ചതിലും പ്രതിഷേധിച്ചാണ് ഇന്ന് സമരം നടന്നത്.
രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് അഞ്ച് മണി വരെയാണ് സമരം പ്രഖ്യാപിച്ചത്. അതേസമയ യാതൊരു പ്രകോപനവുമില്ലാതെയാണ് ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നാണ് പരാതി.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications