എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കുഴിമന്തി കഴിക്കാനെത്തിയവർ നോക്കിപ്പേടിപ്പിച്ചു'; ഹോട്ടലിനെ പൂരപ്പറമ്പാക്കി യുവാക്കളുടെ കൂട്ടത്തല്ല്

Google Oneindia Malayalam News

കൊച്ചി: കുഴിമന്തി കഴിക്കാനെത്തിയ യുവാള്‍ നോക്കിപ്പേടിപ്പിച്ചെന്ന് പറഞ്ഞ് എറണാകുളത്തെ ഒരു ഹോട്ടലില്‍ സംഘര്‍ഷം. തൃക്കാക്കര ഭാരതമാതാ കോളേജിന് സമീപത്തെ ഹോട്ടലിലാണ് യുവാക്കളുടെ വിളയാട്ടം. ഓട്ടോയിലെത്തിയ മൂന്ന് പേരാണ് ഹോട്ടലില്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. സംഘര്‍ഷത്തില്‍ ഹോട്ടലില്‍ കാര്യമായ നാശനഷ്ടമുണ്ടായി. ഹോടലിലെ കസേരയും മേശയും എടുത്തെറിഞ്ഞാണ് യുവാക്കള്‍ ബഹളം വച്ചത്.

ഗോവയില്‍ അടിച്ചുപൊളിയാണല്ലേ...എന്‍ജോയ്, ഷാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

1

സംഘര്‍ഷം അവസാനിക്കാത്ത അവസ്ഥ വന്നതോടെ പ്രശ്‌നത്തില്‍ നാട്ടുകാരും ഇടപെട്ടു. ഇതോടെ പ്രസ്‌നം രൂക്ഷമായി കൂട്ടത്തല്ലിലേക്ക് കടന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. തതിയൂര്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ കുഴിമന്തി ഓര്‍ഡര്‍ ചെയ്ത് ടേബിളില്‍ കാത്തിരിക്കുമ്പോഴാണ് ഓട്ടോയില്‍ പ്രശ്‌നക്കാരായ യുവാക്കള്‍ എത്തിയത്.

2

ഇവര്‍ വരുന്നത് കുഴമന്തി കാത്ത് ടേബിളില്‍ ഇരിക്കുന്ന ഒരു യുവാവ് നോക്കി. ഇത് കണ്ട സംഘത്തിലുണ്ടായിരുന്ന ഒരു യുവാവ് എന്താണ് നോക്കിപ്പേടിപ്പിക്കുന്നത് എന്ന് ചോദിച്ചാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ഇവരുടെ അടുത്തേക്ക് പാഞ്ഞെത്തിയ യുവാവ് അവിടെ വച്ച് ബഹളമുണ്ടാക്കി. എന്നാല്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ടേബിളില്‍ ഇരുന്ന യുവാക്കള്‍ ഒഴിഞ്ഞുമാറാന്‍ നോക്കി.

3

എന്നാല്‍ പ്രശ്‌നക്കാര്‍ സമീപത്തെ മേശയും കേസരയും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതോടെ രണ്ട് കൂട്ടരും തമ്മില്‍ സംഘര്‍ഷമായി. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ ഇടപെട്ടതോടെ യുവാക്കള്‍ പുറത്തേക്കിറങ്ങി. എന്നാല്‍ പ്രശ്‌നക്കാര്‍ വിടാതെ ഇവരുടെ പിന്നാലെയുണ്ടായിരുന്നു. ഇതോടെ പുറത്തുവച്ച് ഇവര്‍ തമ്മില്‍ ഏറ്റുമുട്ടി.

4

ഇതിനിടെ ഓട്ടോറിക്ഷയിലെത്തിയ യുവാക്കള്‍ എതിര്‍ചേരിയിലെ ഒരാളുടെ മുഖത്ത് കോണ്‍ക്രീറ്റ് ടൈല്‍ ഉപയോഗിച്ച് അടിക്കാനുള്ള ശ്രമം കണ്ടുനിന്നവര്‍ തടഞ്ഞതിനാല്‍ കൂടുതല്‍ പരിക്കേറ്റില്ല. ഹോട്ടല്‍ ഉടമകളും പ്രദേശവാസികളും ചേര്‍ന്ന് ഓട്ടോയില്‍ എത്തിയവരെ അനുനയിപ്പിച്ച് പറഞ്ഞയക്കാന്‍ ശ്രമിക്കുമ്പോഴും ഇവര്‍ കൊലവിളിയും അസഭ്യ വര്‍ഷവും നടത്തുകയായിരുന്നു.

5

സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും ഇവര്‍ കൊലവിളി നടത്തുന്നതും തുതിയൂര്‍ സ്വദേശികളായ യുവാക്കളില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സംഭവം ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് തുതിയൂര്‍ സ്വദേശികള്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളടക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

'രണ്ട് മാസം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയന്‍ രാജി വെക്കും', പ്രവചനവുമായി പിസി ജോർജ്'രണ്ട് മാസം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയന്‍ രാജി വെക്കും', പ്രവചനവുമായി പിസി ജോർജ്

Recommended Video

cmsvideo
ഇജ്ജാതി ഇടതുപക്ഷ അഭിപ്രായങ്ങൾ സമൂഹം തള്ളികളയണം | *Politics

Ernakulam
English summary
Conflict led by youth at a hotel in Ernakulam, complaint has been lodged to the police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X