തൃക്കാക്കര കൈവിടാതിരിക്കാന്‍ കോണ്‍ഗ്രസ്, സിപിഎമ്മിന് സംസ്ഥാന നേതൃത്വത്തിന്റെ മേല്‍നോട്ടം
കൊച്ചി: തൃക്കാക്കരയില്‍ അടുത്ത മാസം ഉപതിരഞ്ഞടുപ്പ് നടന്നേക്കുമെന്ന സൂചന ശക്തമാണ്. പിടി തോമസിന്റെ വിയോഗത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റാണിത്. എന്നാല്‍ കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥി ആരാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ശക്തമായി തന്നെ മൂന്ന് മുന്നണികളിലും നടക്കുന്നുണ്ട്. എന്നാല്‍ മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും, കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ സിപിഎമ്മും ശക്തമായി ശ്രമിക്കുന്നുണ്ട്. പിടി തോമസിന്റെ മണ്ഡലം പിടിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസിന്റെ പേര് മാത്രമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. മറ്റാരുടെയും പേരുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മനസ്സിലുമില്ല.

കെപിസിസി നേതൃത്വത്തിന് ഉമയെ തൃക്കാക്കരയില്‍ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഒരേ മനസ്സാണ്. കെ സുധാകരന്‍, വിഡി സതീശന്‍, കെസി വേണുഗോപാല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഉമയെ സന്ദര്‍ശിച്ചിരുന്നു. പക്ഷേ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം സഹതാപ തരംഗം അടക്കം മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസിന്റെ നീക്കമാണിത്. ഉമ സ്ഥാനാര്‍ത്ഥിയായാല്‍ പാര്‍ട്ടിയില്‍ സീറ്റിന് വേണ്ടിയുള്ള പിടിവലി ഇല്ലാതാക്കുമെന്നതാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇത് അനുകൂല ഘടകമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാല്‍ മൂന്ന് മണിക്കൂറിനകം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉമയുടെ സ്ഥാനാര്‍ത്ഥിത്വം മനസ്സില്‍ കണ്ടുകൊണ്ടുള്ള പരാമര്‍ശമാണ് നേതാക്കള്‍ നടത്തുന്നത്. അതേസമയം ആരായിരിക്കും സിപിഎം സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കടുത്ത നടപടികളുണ്ടായ മണ്ഡലത്തില്‍ സിപിഎം ഇത്തവണ ഒരുങ്ങി തന്നെയാണ് ഇറങ്ങുന്നത്. സംസ്ഥാന നേതൃത്വം നേരിട്ടാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ നടത്തുക. തിരഞ്ഞെടുപ്പ് മേല്‍നോട്ടം പ്രാദേശിക സമിതിയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സമിതിക്ക് താല്‍പര്യമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഈ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു.
തൃക്കാക്കരയിലെ തോല്‍വിക്ക് പിന്നാലെ നേതാക്കള്‍ക്കെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു ജില്ല വൈസ് പ്രസിഡന്റുമായിരുന്ന സികെ മണിശങ്കര്‍, വൈറ്റില ഏരിയ സെക്രട്ടറി കെഡി വിന്‍സെന്റ്, എന്നിവരെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഇനി അത്തരമൊരു തോല്‍വി ആവര്‍ത്തിക്കാതിരിക്കാനാണ് സിപിഎം നേതൃത്വം തന്നെ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ തീരുമാനിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. പൊതുസ്വതന്ത്രന്‍ എന്ന നിലയ്ക്കാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
പൊതു സ്വതന്ത്രന് പകരം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും ആലോചനകളുണ്ട്. ജില്ലയിലെ യുവനേതാക്കളും പേരും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് കെവി തോമസ് അച്ചടക്ക നടപടി നേരിട്ട് പുറത്തുവരുന്നതും സിപിഎം കാത്തിരിക്കുന്നുണ്ട്. ഇത് വലിയ വഴിത്തിരിവായി മാറിയേക്കും. കെവി തോമസ് തൃക്കാക്കരയില്‍ മത്സരിക്കുമോ എന്നതും ചോദ്യ ചിഹ്നമാണ്. മണ്ഡലത്തില്‍ ബിജെപിക്ക് കാര്യമായ സ്വാധീനമില്ല. എന്നാല്‍ ത്രികോണ മത്സരമാണെന്ന് കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ശക്തമായ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്.
ഉമ തോമസ് മത്സരിക്കാനില്ലെന്ന് പറഞ്ഞാല്‍ യുഡിഎഫ് പ്രതിരോധത്തിലായേക്കും. ഉമ തയ്യാറായില്ലെങ്കില്‍ മാത്രമേ കോണ്‍ഗ്രസ് മറ്റ് പേരുകള്‍ പരിഗണിക്കൂ. വിടി ബല്‍റാമിന്റെ പേരും കോണ്‍ഗ്രസിന്റെ ചര്‍ച്ചകളിലുണ്ട്.












Click it and Unblock the Notifications