എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസുകാരാണ് അസഭ്യ വര്‍ഷത്തിന് പിന്നില്‍, കുടുംബത്തിനെതിരായ അധിക്ഷേപത്തില്‍ കെവി തോമസ്

Google Oneindia Malayalam News

കൊച്ചി: തന്റെ കുടുംബത്തിനെതിരായ അധിക്ഷേപത്തില്‍ പ്രതികരിച്ച് കെവി തോമസ്. വളരെ മ്ലേചമായ ഭാഷയിലാണ് വിമര്‍ശനമെന്നും, കോണ്‍ഗ്രസുകാരാണ് ഇതിന് പിന്നിലെന്ന് തോമസ് ആരോപിച്ചു. കഴിഞ്ഞ ദിവസം കൊച്ചുമകളും എന്റെ മകനും കൂടി ഒന്നിച്ചുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷമാണ് മോശം പരാമര്‍ശങ്ങള്‍ വന്നത്. കൊച്ചുമകള്‍ കളിനറി കോഴ്‌സ് പാസായതിന് ശേഷം ദുബായ് താജ് ഹോട്ടലില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ്. ഒരു കുടുംബനാഥനനെന്ന നിലയില്‍ കൊച്ചുമക്കളുടെ വളര്‍ച്ചയില്‍ എനിക്കുണ്ടായ സന്തോഷമാണ് ഞാന്‍ പങ്കുവെച്ചത്. അതില്‍ നല്ലത് പറഞ്ഞവരുണ്ട്. അതുപോലെ അസഭ്യം പറഞ്ഞുവരുണ്ടെന്നും കെവി തോമസ് പറഞ്ഞു.

സഞ്ജയ് റാവത്തിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി, മഹാരാഷ്ട്രയില്‍ അടുത്ത പ്രതിസന്ധിസഞ്ജയ് റാവത്തിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി, മഹാരാഷ്ട്രയില്‍ അടുത്ത പ്രതിസന്ധി

1

2001ല്‍ ഞാന്‍ എറണാകുളത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍, ആ സ്ഥാനം മോഹിച്ചവരാണ് തിരുത മീനുമായി അന്ന് പ്രകടനം നടത്തിയത്. അതിനൊന്നും ഞാന്‍ പ്രതികരിക്കാന്‍ പോയിട്ടില്ല. അവര്‍ അവരുടെ വഴിക്ക് പോയി. ഞാന്‍ എന്റെ വഴിക്കും പോയി. എന്നാല്‍ പരാമര്‍ശം അതിരുകടന്നു. മുക്കുവ കുടില്‍ പ്രയോഗം വന്നപ്പോള്‍ അത് ഒരു സമൂഹത്തെ തന്നെ വേദനിപ്പിക്കുന്നതായിരുന്നു. അതുകൊണ്ട് ഞാന്‍ പ്രതികരിച്ചു. എന്നോടുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മനസ്സിലാക്കാന്‍ കഴിവുണ്ട്. അതൊക്കെ മുമ്പ് പറഞ്ഞ കാര്യങ്ങളാണെന്നും കെവി തോമസ് പറഞ്ഞു.

രാഷ്ട്രീയ അഭിപ്രായങ്ങള്‍ നല്ല രീതിയില്‍ പറയാം. പക്ഷേ കോണ്‍ഗ്രസുകാര്‍ അടക്കമുള്ളവര്‍ ഉപയോഗിച്ച ഭാഷ വളരെ മോശമാണ്. അത്തരത്തില്‍ കോണ്‍ഗ്രസുകാര്‍ പെരുമാറുന്നത് തന്നെ മ്ലേച്ഛമാണ്. എന്റെ മൂന്ന് മക്കളും കൊച്ചുമക്കളുമെല്ലാം നല്ല നിലയില്‍ എത്തിയത് സ്വന്തം കഠിനാധ്വാനത്തിലൂടെയാണ്. മകള്‍ രാഷ്ട്രീചത്തിലേക്ക് വരുന്നുവെന്ന പ്രചാരണം നടത്തി. അപ്പോള്‍ തന്നെ അവരാരും രാഷ്ട്രീയത്തിലേക്ക് വരുന്നില്ലെന്ന് പറഞ്ഞതാണ്. ആര്‍ക്കും രാഷ്ട്രീയ താല്‍പര്യവുമില്ല. എന്നിട്ടും വിമര്‍ശനങ്ങള്‍ തുടരുകയായിരുന്നു. സംസ്‌കാരമില്ലാതെ പെരുമാറുന്ന ഇവരോട് എനിക്ക് പറയാനുള്ളത് ഇതൊന്നും ഇവിടെ വേവില്ലെന്നാണ്.

എനിക്ക് സ്ഥാനമാനങ്ങള്‍ കിട്ടിയത് കഴിവുള്ളത് കൊണ്ടാണ്. അതില്‍ അസൂയയും ഭയവുമുള്ള കോണ്‍ഗ്രസുകാരാണ് ഈ അസഭ്യവര്‍ഷത്തിന് സോഷ്യല്‍ മീഡിയ നേതൃത്വം നല്‍കുന്നത്. അതൊക്കെ എനിക്കറിയാം. നെഹ്രുവിയന്‍ സോഷ്യലിസത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. വര്‍ഗീയതയെ താലോലിക്കുന്ന ബിജെപിയെ എതിര്‍ക്കുകയാണ് വേണ്ടത്. എന്നാല്‍ മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് ബിജെപിക്ക് മാത്രമേ ഗുണം ചെയ്യൂ എന്ന് കോണ്‍ഗ്രസുകാര്‍ മനസ്സിലാക്കണമെന്നും കെവി തോമസ് പറഞ്ഞു.

2 കൊല്ലം തോറ്റത് 6 തവണ, എഎപിയെ തൊടാനാവാതെ ബിജെപി, മോദി മാജിക്കിനും സ്ഥാനമില്ല!!2 കൊല്ലം തോറ്റത് 6 തവണ, എഎപിയെ തൊടാനാവാതെ ബിജെപി, മോദി മാജിക്കിനും സ്ഥാനമില്ല!!

Ernakulam
English summary
congress workers behind bad language against my family says kv thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X