Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ബാഹ്യ ഇടപെടലെന്ന് സതീശന്‍, പ്രതിപക്ഷ നേതാവിന് ഭയമെന്ന് രാജീവ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരുന്നു. അതിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരുടെ ബാഹ്യ സമ്മര്‍ദത്തിലാണ് സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്ന് സതീശന്‍ ചോദിച്ചു. എന്ത് രാഷ്ട്രീയ പോരാട്ടത്തിനുള്ള സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സിപിഎം ആദ്യം ആത്മപരിശോധന നടത്തണം. അവര്‍ എവിടെ എത്തി നില്‍ക്കുകയാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ തലയ്ക്ക് മീതെ എങ്ങനെയാണ് മറ്റൊരു സ്ഥാനാര്‍ത്ഥി വന്നത്. ബാഹ്യ സമ്മര്‍ദമുണ്ടായി എന്നത് അങ്ങാടിപ്പാട്ടാണ്. ഉമയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ പരിഹസിച്ചവരാണ് സിപിഎം. അവര്‍ എവിടെ എത്തിനില്‍ക്കുന്നു എന്ന് ചിന്തിക്കണമെന്നും സതീശന്‍ പറഞ്ഞു.

1

അതേസമയം പ്രതിപക്ഷ നേതാവിന് മറുപടിയുമായി വ്യവസായ മന്ത്രി പി രാജീവ് രംഗത്തെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നേതാവിന് ഭയവും അമ്പരപ്പുമാണെന്ന് രാജീവ് പറഞ്ഞു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്നും രാജീവ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വൈദികര്‍ ഒപ്പമിരുന്നതില്‍ ജാഗ്രത കുറവുണ്ടായിട്ടില്ല. അവരെല്ലാം പങ്കെടുത്തത് സന്തോഷം കൊണ്ടാണ്. അനുകൂലമായ എല്ലാ വോട്ടുകള്‍ ജോ ജോസഫിന് ഏകോപിപ്പിക്കാന്‍ കഴിയും. നാല് വര്‍ഷം പാഴാക്കാന്‍ തൃക്കാക്കരയിലെ ജനങ്ങള്‍ നില്‍ക്കില്ല. യോഗ്യതയില്ല പ്രതിനിധിയെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം എല്‍ഡിഎഫിന്റേത് പേമെന്റ് സീറ്റാണെന്ന വാദത്തെ ജോ ജോസഫ് തള്ളി. വൈദികര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിന് എത്തിയത് താന്‍ ജോലിയിലായത് കൊണ്ടാണ്. വിവാദമുണ്ടാക്കുന്നത് വെറുതെയാണ്. ഇടതുപക്ഷത്തിന് തൃക്കാക്കരയില്‍ ജയം ഉറപ്പാണെന്നും ജോ ജോസഫ് പറഞ്ഞു. കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി അനിവാര്യമാണ്. ഭാവി വികസനം മുന്നില്‍ കണ്ടുള്ളതാണ് പദ്ധതിയെന്നും ജോ ജോസഫ് പറഞ്ഞു. എന്നാല്‍ മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് അതിരൂപത സമിതി പറഞ്ഞു. സഭയുടെ ഏതെങ്കിലും തലത്തില്‍ ജോ ജോസഫിനായി ചര്‍ച്ചയുണ്ടായോ എന്നറിയില്ലെന്നും സമിതി പറഞ്ഞു.

ആരെങ്കിലും നിര്‍ദേശിച്ചു എന്നത് കൊണ്ട് അതിരൂപത പിന്തുണ ജോ ജോസഫിനുണ്ടെന്ന് പറയാനാവില്ല. ആര്‍ക്ക് വോട്ട് എന്നതില്‍ അതിരൂപതയ്ക്ക് നിലപാടുണ്ട്. അതിരൂപതയെ സഹായിച്ചവര്‍ക്ക് മാത്രം പിന്തുണയെന്നും ഫാദര്‍ ജോസഫ് പാറേക്കാട്ടില്‍ പറഞ്ഞു. അതേസമയം സഭയും പിടി തോമസും തമ്മിലുള്ള ഭിന്നതകളെ മുതലെടുക്കാനുള്ള രാഷ്ട്രീയ തന്ത്രം കൂടിയാണ് സിപിഎം പയറ്റുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം ജോ ജോസഫിനെതിരെ ഉന്നയിക്കാനില്ലെന്ന് ഉമ തോമസ് വ്യക്തമാക്കി. അദ്ദേഹം സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണം ഉന്നയിക്കില്ല. കെവി തോമസിനെ പാര്‍ട്ടി പറഞ്ഞാല്‍ മാത്രം പോയി കാണുമെന്നും ഉമ തോമസ് വ്യക്തമാക്കി. ഡിസിസിയാണ് സ്ഥാനാര്‍ത്ഥിയുടെ പരിപാടികള്‍ നിശ്ചയിക്കുന്നതെന്നും ഉമ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+