ലഹരി നല്കി യുവതികളെ ദുരുപയോഗം ചെയ്യും; ഡിജെ പാര്‍ട്ടികള്‍ സൈജുവിന്റെ മേല്‍നോട്ടത്തില്‍; ദൃശ്യങ്ങള്‍
കൊച്ചി : കൊച്ചിയില്‍ മുന്‍ മിസ് കേരള വിജയികളടക്കം മൂന്ന് പേര് മരണപ്പെട്ട വാഹനാപകടത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. അപകടം നടക്കുന്ന ദിവസം ഇവരെ കാറില്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് .
സൈജുവിന് ലഹരി മരുന്ന് ഇടപാടുകളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൂടാതെ സ്ഥിരമായി ഡി ജെ പാര്‍ട്ടികള്‍ക്കെത്തുന്ന സൈജി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്. . .

ഈ മാസം ആദ്യമായിരുന്നു അപകടം നടന്നത്. 2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), 2019 ലെ മിസ് കേരള റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന് (24), തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്റെ മകന് മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്. ഇവരില്‍ അഞ്ജനയും ആന്‍സിയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.

അപകടം നടന്ന സമയത്ത് ഇവരെ കാറില്‍ പിന്തുടര്‍ന്ന സൈജുവിന് ലഹരി മരുന്ന് കൈമാറിയ രണ്ട് പേരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘം ശേഖരിച്ചെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ സൈജു പൊലീസിന് മൊഴി നല്‍കിയിരുന്നു. മദ്യപിച്ചുള്ള യാത്ര തടയാന്‍ വേണ്ടിയാണ് മോഡലുകളുടെ കാറിനെ പിന്തുടര്ന്നതെന്നാണ് സൈജുവിന്റെ മൊഴി. എന്നാല്‍ അത് കളവാണെന്ന് പൊലീസിന് ബോധ്യമായിട്ടുണ്ട്.

സൈജു തെറ്റായ ഉദ്ദേശ്യത്തോടെയാണ് മോഡലുകളെ പിന്തുടര്ന്നത്. ഇയാളിലേക്ക് അന്വേഷണം കൂടുതല്‍ കേന്ദ്രീകരിച്ച ഘട്ടത്തിലാണ് ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. നേരത്തെ ഇയാളുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചിരുന്നു. ഫോണില്‍ മറ്റ് ചിലര്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളുണ്ട്. ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് സൈജു തന്നെയാണ്. സൈജുവിന് ലഹരി ഇടപാടുകളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ലഹരി ഉപയോഗിച്ചവര്‍ ആരൊക്കെയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ അവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഡിജെ പാര്‍ട്ടിക്കെത്തുന്ന പെണ്‍കുട്ടികളെ ലഹരി നല്കി ദുരുപയോഗം ചെയ്യുന്നതാണ് സൈജുവിന്റെ രീതി. അത്തരം ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതികളുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ഇയാള്‍ക്കെതിരെ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യാനും സാധ്യതയുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായുള്ള പല ഡിജെ പാര്‍ട്ടികളിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സൈജുവിന്റെ കോള്‍ റെക്കോര്‍ഡും വാട്സാപ്പ് ചാറ്റുകളും അന്വേഷണ സംഘം പരിശോധിക്കും. കൂടാതെ സൈജുവിന്റെ സാമ്പത്തിക ഉറവിടങ്ങളും അന്വേഷണ പരിധിയിലുണ്ട്.

കൊച്ചി് നഗരത്തിലെ വലിയ ഡിജെ പാര്‍ട്ടികള്‍ നടത്തുന്നത് സൈജുവിന്റെ നേതൃത്വത്തിലാണെന്നാണ് വിവരം. സൈജു പെണ്‍കുട്ടികളെ പിന്തുടര്‍ന്ന ആഡംബര കാര്‍ ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇതിന്റെ ആര്‍സി ഉടമയുടെ കാര്യത്തിലും പൊലീസ് സംശയം ഉയര്‍ത്തുന്നുണ്ട്. രണ്ട് പേര്‍ക്ക് ഇടയിലുണ്ടായ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കും . സൈജുവിന് ലോണ്‍ എടുക്കുന്നതിന് സാങ്കേതിക തടസമുള്ളതിനാല്‍ തന്റെ പേരില്‍ വായ്പ എടുക്കുകയായിരുന്നെന്നാണ് കാര്‍ ഉടമ അറിയിച്ചത് .
Recommended Video

മോഡലുകളുടെ അപകട മരണത്തില്‍ വലിയ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയം. ഹോട്ടലില്‍ മോശമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലില്‍ മോശമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അന്ന് നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications