മോഡലുകളുടെ മരണം; ഹാർഡ് ഡിസ്ക് കാണാതായി; ദൃശ്യങ്ങൾ പരിശോധിക്കാനാകാതെ പൊലീസ്
കൊച്ചി: മുൻ മിസ് കേരളയുടെയും റണ്ണർ അപ്പിൻ്റെയും മരണത്തിൽ ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള നമ്പർ 18 ഹോട്ടലിൽ ഹാർഡ് ഡിസ്ക് കാണാതായി. പൊലീസ് പരിശോധന നടത്തിയെങ്കിലും ഹാർഡ് ഡിസ്ക് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ പൊലീസിന് ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. ഹോട്ടലിലെ പരിശോധന അവസാനിപ്പിച്ച് അന്വേഷണ സംഘം മടങ്ങി. തുടർനടപടി ആലോചിച്ച് തീരുമാനിക്കാനാണ് നീക്കം.

മുൻ മിസ് കേരളയുടെയും റണ്ണർ അപ്പിൻ്റെയും മരണത്തിൽ ദുരൂഹതയുണ്ടോ എന്നുള്ളത് കണ്ടെത്താനാണ് അന്വേഷണ സംഘം ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് ഫോർട്ട് കൊച്ചി സ്റ്റേഷന് സമീപമുള്ള നമ്പർ 18 ഹോട്ടലിൽ ഇന്ന് ഉച്ചയോടെയാണ് അന്വേഷണ സംഘം പരിശോധനയ്‌ക്കെത്തിയത്. ഇന്നലെയും ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും ഡി.ജെ പാര്‍ട്ടിയുടെ ദൃശ്യം കണ്ടെത്താനായില്ല. അപകടം നടന്നതിന്‍റെ പിറ്റേന്ന് ഹാര്‍ഡ് ഡിസ്ക്ക് ഹോട്ടലുകാര്‍ മാറ്റിയെന്നാണ് സംശയം. പൊലീസിന് കൈമാറിയ ഡിവിആറില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഇതിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. വീണ്ടും ഹാർഡ് ഡ്ഡിസ്ക് തേടിയുള്ള അന്വേഷണം നടന്നേക്കും. ഇന്നലെ ഹാർഡ് ഡിസ്ക്കിന്‍റെ പാവ് വേർഡ് അറിയില്ലെന്ന് ജീവനക്കാർ പറഞ്ഞിരുന്നു.
ഗ്ലാമറസ് കുറച്ച് കൂടിപ്പോയോ; ഹീറ ശ്രീനിവാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നടന്ന ആഘോഷ പാർട്ടി (ഡി.ജെ.പാർട്ടി) കഴിഞ്ഞ് മടങ്ങുമ്പോഴാണ് അൻസിയെയും അഞ്ജനയെയും ആഷിഖിനെയും മരണം കവർന്നെടുക്കുന്നത്. അപകടത്തില്‍ 2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), 2019 ലെ മിസ് കേരള റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24) എന്നിവരാണ് സംഭവ ദിവസം മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശുപത്രി വിട്ട അബ്ദുൾ റഹ്മാനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്നതായി വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂര്‍ മാള സ്വദേശി അബ്ദുൾ റഹ്മാൻ മൊഴി നൽകിയിരുന്നു. ഇയാൾക്കെതിരെ പൊലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്കും മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്തിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് എന്ന യുവാവ് കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചിരുന്നു. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പം വീട്ടില്‍ അഷ്‌റഫിന്റെ മകനായിരുന്നു മുഹമ്മദ് ആഷിഖ് എന്ന ഇരുപതിയഞ്ചുകാരൻ. ഡ്രൈവർക്ക് പുറമേ കാറിൽ മൂന്നു പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട മൂന്നു പേരും ഇതോടെ മരിച്ചു. ഡ്രൈവറെയും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട ഉടൻ പാലാരിവട്ടം പൊലീസ് അബ്ദുൾ റഹ്മാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തലയ്ക്കായിരുന്നു ആഷിഖിന് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വൈറ്റില ഭാഗത്തു നിന്ന് ഇടപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ഇടത്തേക്കു വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

2019-ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയിയായിരുന്നു തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശി അൻസി കബീർ. ഇതേ മത്സരത്തിലെ റണ്ണർ അപ് ആയിരുന്നു ആയുർവേദ ഡോക്ടർ കൂടിയായ തൃശ്ശൂർ ആളൂർ സ്വദേശി അഞ്ജന ഷാജൻ. കൂടാതെ, ഇരുവരും കേരളത്തിലെ മോഡലിംഗ് സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരായ മൂവരുടെയും മരണത്തിൽ ഞെട്ടലിൽ നിന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇനിയും മുക്തരായിട്ടില്ല.

അതേസമയം, കൊവിഡ് കാലത്ത് ഡി.ജെ പോലുളള കൂടിച്ചേരലുകൾക്ക് നിയന്ത്രണങ്ങൾ വരുത്തിയിട്ടുള്ളപ്പോഴാണ് ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് രാത്രിയും പകലുമായി മണിക്കൂറുകളോളം നീളുന്ന പാർട്ടികള്‍ അരങ്ങേറിയത്. നിശ്ചിതസമയം കഴിഞ്ഞും മദ്യവിൽപ്പന നടത്തിയതിനാണ് ഹോട്ടലിന്‍റെ ബാർ ലൈസൻസ് തൊട്ടടുത്ത ദിവസം എക്സൈസ് സസ്പെൻഡ് ചെയ്തത്. ലഹരിമരുന്ന് വിതരണം എന്ന സംശയത്തിന്റെ പേരിൽ എക്സൈസും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ കേന്ദ്ര എജൻസികളും ഇവിടെ പരിശോധനയ്ക്കെത്തിയിരുന്നു.
Recommended Video
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications