എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയ്ക്ക് നീതി ലഭിച്ചില്ല, പിടിയുടെ സമരം തുടരുമെന്ന് ഉമ തോമസ്

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നടി ആക്രമിക്കപ്പെട്ട കേസ് ചര്‍ച്ചാ വിഷയമാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. കേസിലെ അതിജീവിതയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് അവര്‍ ആരോപിച്ചു. സ്ത്രീകള്‍ക്ക് ഈ നാട്ടില്‍ സുരക്ഷയില്ലാത്ത സ്ഥിതിയാണ്. സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും ഉമ തോമസ് പറഞ്ഞു. കേസില്‍ പിടി തോമസിന്റെ ഇടപെടലും ഉമ എടുത്ത് പറഞ്ഞു. പക്ഷേ ഇപ്പോള്‍ നടക്കുന്നത് കേസ് തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ഉമ പറയുന്നു. കേസ് ഏത് രീതിയിലേക്കും കൊണ്ട് പോകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. പിടി തോമസ് തുടങ്ങി വെച്ച സമരം താനും തുടരുമെന്നും ഉമ വ്യക്തമാക്കി.

സ്ഫടികം ജോര്‍ജ് ജീവിച്ചിരിക്കുന്നത് സുരേഷ് ഗോപിയുടെ സഹായത്താല്‍; വെളിപ്പെടുത്തി ടിനി ടോംസ്ഫടികം ജോര്‍ജ് ജീവിച്ചിരിക്കുന്നത് സുരേഷ് ഗോപിയുടെ സഹായത്താല്‍; വെളിപ്പെടുത്തി ടിനി ടോം

1

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ഫ്രണ്ട്‌സ് ഓഫ് പിടി ആന്റ് നേച്ചര്‍ നടത്തുന്ന ഉപവാസ സമരത്തിന് ഉമ തോമസ് ഐക്യദാര്‍ഝ്യവുമായി എത്തിയിരുന്നു. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പിടി തോമസ് എടുത്തിട്ടുള്ള സത്യസന്ധമായ നിലപാട് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പിടി അന്ന് പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിനുണ്ടായ മാനസിക സമ്മര്‍ദം ഞാന്‍ മാത്രമേ കണ്ടിട്ടുള്ളൂ. ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ പിടിയെ അത്രമാത്രം അസ്വസ്ഥനാക്കിയിരുന്നുവെന്നും ഉമ നേരത്തെ പറഞ്ഞിരുന്നു. ആ കേസിന് വേണ്ടി അത്രത്തോളം സത്യസന്ധമായിട്ടാണ് അദ്ദേഹം പോരാടിയതെന്നും ഉമ വ്യക്തമാക്കി.

നേരത്തെ ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്താന്‍ പ്രത്യേക സംഘങ്ങളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇവര്‍ അതിജീവിതരുടെ സ്വകാര്യതയ്‌ക്കെതിരെ കടന്നാക്രമണം നടത്തുന്നു. എന്തുകൊണ്ട് കേസ് കൊടുക്കാന്‍ വൈകി എന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ഉന്നയിക്കുന്നതായും കോടതി ചൂണ്ടിക്കാണിച്ചു. കേസിന്റെ അന്വേഷണഘട്ടത്തിലും പീഡിപ്പിക്കപ്പെട്ടവര്‍ ഏറെ വെല്ലുവിളി നേരിടുന്നു. ചില കേസുകള്‍ പോലീസ് തന്നെ മുന്‍കൈയ്യെടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അത് വലിയ ഗൗരവമേറിയ വിഷയമാണെന്നും കോടതി പറഞ്ഞു.

പോലീസിന്റെ ഈ ഇടപെടല്‍ കാരണം ലൈംഗികാതിക്രമങ്ങള്‍ അതിജീവിക്കുന്നവര്‍ക്ക് സ്റ്റേഷനില്‍ എത്താതെ പരാതി നല്‍കാന്‍ കഴിയുന്ന സംവിധാനം വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്താതെ പരാതി ഉന്നയിക്കാനുള്ള സംവിധാനം ഉണ്ടാവണം. ഇതിന് വേണ്ടി ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ സാധുത പരിശോധിക്കണമെന്നും കോടതി പറഞ്ഞു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകിയെന്ന് ചോദിക്കുന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നാക്രമണമാണെന്നും കോടതി പറഞ്ഞു.

Recommended Video

cmsvideo
നടിയുടെ പൊട്ടിക്കരച്ചില്‍ പിടി തോമസിന് സഹിക്കാനായില്ല, ഉമയുടെ വാക്കുകള്‍ | Oneindia Malayalam

കോണ്‍ഗ്രസിന് ഇതാ പുതു മോഡല്‍; ഒറ്റക്കെട്ടായി ഡികെയും സിദ്ധരാമയ്യയും, പിന്നില്‍ സുനില്‍കോണ്‍ഗ്രസിന് ഇതാ പുതു മോഡല്‍; ഒറ്റക്കെട്ടായി ഡികെയും സിദ്ധരാമയ്യയും, പിന്നില്‍ സുനില്‍

Ernakulam
English summary
Dileep Actress Case: survivor didn't get justice, will fight for her says uma thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X