എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുകേഷമുമായുള്ള വിവാഹ മോചനക്കേസ്; സരിത കോടതിയില്‍ കുഴഞ്ഞുവീണു

  • By Gokul
Google Oneindia Malayalam News

കൊച്ചി: മുകേഷ് സരിത ദമ്പതികളുടെ വിവാഹ മോചനക്കേസില്‍ എറണാകുളം കുടുംബ കോടതിയില്‍ നാടകീയ രംഗങ്ങള്‍. കുടുംബ കോടതി മുകേഷിന് അനുകൂലമാകുന്നെന്നും തന്റെ അഭിപ്രായം പരിഗണിക്കുന്നില്ലെന്നും പറഞ്ഞ സരിത കോടതിമുറിക്ക് പുറത്ത് കുഴഞ്ഞു വീണു. കൗണ്‍സിലിങ്ങിനായി എത്തിയപ്പോഴായിരുന്നു സംഭവം.

മുകേഷും സരിതയും നേരത്തെ തന്നെ വിവാഹമോചിതരാണെന്നാണ് മുകേഷിന്റ വാദം. എന്നാല്‍ തന്നെ അറിയിക്കാതെയാണ് വിധി പ്രസ്താവിച്ചതെന്ന് സരിതയും പറയുന്നു. ഇക്കാര്യത്തില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചുകൊണ്ടിരിക്കെയാണ് കേസ് വീണ്ടും എറണാകുളം കുടുംബകോടതിയില്‍ എത്തിയത്.

mukesh-saritha-divorse

മുകേഷും സരിതയും കോടതിയില്‍ കൗണ്‍സിലിങ്ങിനായി ഹാജരായിരുന്നു. ആദ്യം മുകേഷാണ് കൗണ്‍സിങിന് കോടതി ജഡ്ജി മോഹന്‍ദാസുമായി സംസാരിച്ചത്. പിന്നീട് സരിതയുടെ സാന്നിദ്ധ്യത്തിലും ജഡ്ജി സംസാരിച്ചു. ഇതിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് സരിത കോടതിക്കെതിരെയും മുകേഷിനെതിരെയും പ്രതികരിച്ചത്.

മുകേഷ് മോശമായാണ് പെരുമാറിയതെന്ന് സരിത പറഞ്ഞു. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സരിത കുഴഞ്ഞു വീഴുകയായിരുന്നു. എന്നാല്‍ സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മുകേഷിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. നര്‍ത്തകി ദേവികയുമായി മുകേഷ് രണ്ടാം വിവാഹം ചെയ്തതിനുശേഷമാണ് സരിത വിവാഹമോചന പ്രശ്‌നവുമായി കോടതിയെ സമീപിച്ചത്.

Ernakulam
English summary
Divorce case; Mukesh and Saritha appears ernakulam family court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X