Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗിയുടെ മരണം മാസ്‌ക്‌ വെന്റിലേറ്ററില്‍ ഘടിപ്പിക്കാത്തതു മൂലം, വെളിപ്പെടുത്തി ഡോക്ടര്‍

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന നഴ്‌സിന്റെ ശബ്ദസന്ദേശത്തില്‍ പ്രതികരണവുമായി ഡോക്ടര്‍. ശബ്ദസന്ദേശത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന്‌‌ വെളിപ്പെടുത്തി മെഡിക്കല്‍ കോളേജില്‍ തന്നെ ജോലി ചെയ്യുന്ന ഡോ. നജ്‌മയാണ്‌ രംഗത്തെത്തിയത്‌ . മരിച്ച ഹാരിസിന്റെ മുഖത്ത്‌ മാസ്‌കുണ്ടായിരുന്നെങ്കിലും മാസ്‌ക്‌ വെന്റിലേറ്ററുമായി ഘടിപ്പിച്ചിരുന്നില്ലെന്ന്‌ ഡോ. നജ്‌മ പറഞ്ഞു .

സംഭവം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ്‌ ഇക്കാര്യം തന്നോടു പറഞ്ഞത് എന്നാല്‍ സംഭവസ്ഥലത്ത്‌ താനുണ്ടായിരുന്നില്ലെന്നും നജ്‌മ വെളിപ്പെടുത്തി . മുതിര്‍ന്ന ഡോക്ടര്‍മാരെ അറിയിച്ചപ്പോള്‍ നിശബ്ദമായിരിക്കാനാണ്‌ പറഞ്ഞത്‌. സമാനമായ ഒററപ്പെട്ട അനുഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്‌. തന്റെ അനുഭവത്തില്‍ തന്നെ നിരവധി സംഭവങ്ങള്‍ ഉണ്ടായി. എന്നാല്‍ ഭയം മൂലം ഇതൊന്നും തുറന്ന് പറയാന്‍ ആരും തയാറാവുന്നില്ല.‌ സംഭവുമായി ബന്ധപ്പെട്ട്‌ നജ്‌മ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

covid

വീഴ്‌ച്ച അറിഞ്ഞിട്ടും റിപ്പോര്‍ട്ട്‌ ചെയ്യാത്ത ഡോക്ടര്‍മാരുടെ നിലപാട്‌ തെറ്റാണ്‌ . ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നജ്‌മ ആഴവശ്യപ്പെട്ടു. തെറ്റ്‌ ചെയ്‌തവര്‍ക്കെതിരേ കൃത്യമായി നടപടിയെടുത്താല്‍ മാത്രമേ ഇനിയും പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനാകൂ. .കഴിഞ്ഞ ദിവസം എറണാകുളം എം.പി ഹൈബി ഈഡന്‍ സംഭവവുമായി ബന്ധപ്പെട്ട്‌‌ നേരിട്ട് ഇടപെട്ടെങ്കിലും ശബ്ദരേഖ പുറത്തുവിട്ട നഴ്‌സിന്റെ മേല്‍ കുറ്റങ്ങളെല്ലാം ആരോപിച്ച്‌ സത്യാവസ്ഥ മൂടിവെക്കാനാണ്‌ അധികൃതര്‍ ശ്രമിക്കുന്നതെന്ന്‌ നജ്‌‌മ ആരോപിച്ചു. നേരത്തെ ശബ്ദം സന്ദേശം പുറത്ത്‌ വിട്ട നഴ്‌സിനെതിരേ ആശുപ്രതി അധികൃതര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

നഴ്‌സിനെതിരായ നടപടി പിന്‍വലിക്കണമെന്നും നജ്‌മ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ വേണ്ടത്ര ‌സ്‌റ്റാഫ്‌ ഇല്ല എന്ന ആരോപണം ശരിയാണെന്ന്‌ തനിക്കു തോന്നുന്നില്ല,സമിപ ദിവസങ്ങളില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതെ ആശുപത്രി അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും നജ്‌മ കൂട്ടി ചേര്‍ത്തു.കഴിഞ്ഞ ഒരുവര്‍ഷത്തോളമായി കളമശ്ശേരി ആശുപത്രിയില്‍ ജോലിചെയ്യുകയാണ്‌ ഡോക്ടര്‍ നജ്‌മ.

Recommended Video

cmsvideo
    Dr Anoop is a martyr of Cyber Bullying

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+