പിതൃത്വത്തില്‍ സംശയം; കുഞ്ഞിന്റെ തല സ്വന്തം മുട്ടില്‍ ഇടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി
കൊച്ചി: എളമക്കരയിലെ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. മാതാവിന്റെ സുഹൃത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവും, പ്രതിയായ ഷാനിസും തമ്മില്‍ അടുപ്പത്തിലായിരുന്നു. കുഞ്ഞ് മറ്റൊരാളുടേതായതാണ് കൊലപാതകത്തിന് കാരണം. ഇന്‍സ്റ്റഗ്രാം വഴിയാണ് കുഞ്ഞിന്റെ അമ്മയും ഷാനിസും തമ്മില്‍ അടുപ്പത്തിലായത്.
നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു ഇവര്‍. നാല് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പോലീസ് പറയുന്നു. കുഞ്ഞിന്റെ പേരില്‍ മാതാവും പങ്കാളിയായ ഷാനിസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും താനൊന്നും അറിഞ്ഞില്ലെന്നുമുള്ള നിലപാടാണ് മാതാവ് സ്വീകരിച്ചത്.

അതേസമയം യുവതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. താന്‍ ഉറങ്ങുകയായിരുന്നുവെന്നും, കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതിയുടെ മൊഴി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെയാണ് എളമക്കരയില്‍ ഒന്നരവയസ്സുകാരന്‍ കൊല്ലപ്പെടുന്നത്. കൊച്ചിയിലെ ലോഡ്ജില്‍ ഒന്നാം തിയതിയാണ് ഷാനിസും യുവതിയും മുറിയെടുത്തത്.
ഞായറാഴ്ച്ചയോടെയാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മുലപ്പാല്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിലെത്തിച്ചത്. പിന്നീട് കുഞ്ഞിനെ ന്യൂബോണ്‍ ഐസിയുവിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞ് പക്ഷേ മരണപ്പെടുകയായിരുന്നു.
അതേസമയം പോസ്റ്റുമോര്‍ട്ടത്തില്‍ കുഞ്ഞിന്റെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്കാണെന്ന് അറിയുന്നത്. തുടര്‍ന്ന് പോലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഷാനിസ് തുടര്‍ന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. ഷാനിഫും യുവതിയും നിയമപരമായി വിവാഹിതരല്ല, കുറച്ചുകാലമായി ലോഡ്ജിലായിരുന്നു ഇവരുടെ താമസമെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ട ഡോക്ടര്‍മാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കുഞ്ഞിന്റെ അമ്മയുടെ പങ്ക് പോലീസ് വിശദമായി അന്വേഷിച്ച് വരുന്നുണ്ട്.












Click it and Unblock the Notifications